വിവാഹനാളില്‍ കല്ല്യാണച്ചെക്കന് തിളങ്ങാന്‍

Posted By:
Subscribe to Boldsky

വിവാഹദിവസമാണ് ഏതൊരു സ്ത്രീയുടേയും പുരുഷന്റേയും ആകാംഷയുടേയും ആഹ്ലാദത്തിന്റേയും നിമിഷം. എല്ലാവരുടേയും കണ്ണുകള്‍ പതിയ്ക്കുന്നത്

കല്ല്യാണച്ചെക്കന്റേയും പെണ്ണിന്റേയും ദേഹത്ത് തന്നെയാണ്. ഇതില്‍ അല്‍പം കൂടി പ്രാധാന്യം ലഭിയ്ക്കുന്നതാകട്ടെ വധുവിനാണ്. ബ്ലാക്ക് ഹെഡ്‌സിന് മൂന്ന് ദിവസ പരിഹാരം

എന്നാല്‍ വിവാഹ ദിവസം വധുവിനെ ഒരുക്കുമ്പോള്‍ വരനും തുല്യ പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. വിവാഹനാളില്‍ വരനും തിളങ്ങാന്‍ ചില പൊടിക്കൈകള്‍ നോക്കാം.

 ആത്മവിശ്വാസം തന്നെ പ്രധാനം

ആത്മവിശ്വാസം തന്നെ പ്രധാനം

ആത്മവിശ്വാസം തന്നെയാണ് ഏതൊരു പുരുഷന് കൈമുതല്‍. ഏറ്റവും നന്നായി കാണപ്പെടാന്‍ പുരുഷന് ആത്മവിശ്വാസമാണ് അത്യാവശ്യമായി വേണ്ട ഘടകം.

 മുടി സുന്ദരമാക്കാം

മുടി സുന്ദരമാക്കാം

മുടിയില്‍ നിന്നും തുടങ്ങാം പുരുഷന്റെ സൗന്ദര്യസംരക്ഷണം. വിവാഹത്തോടനുബന്ധിച്ച് ഒരിക്കലും മുടി മുറിയ്ക്കരുത്. വിവാഹത്തിന്റെ രണ്ടാഴ്ച മുന്‍പെങ്കിലും മുടി മുറിയ്ക്കണം.

ഷേവ് ചെയ്യാന്‍

ഷേവ് ചെയ്യാന്‍

ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ റേസര്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ നല്‍കേണ്ടതാണ്. ഷേവിംഗ് ക്രീം തേയ്ക്കുന്നതിനു മുന്‍പായി മുഖം ചൂടുവെള്ളത്തില്‍ കഴുകണം. അതിനു ശേഷം മാത്രമേ ഷേവ് ചെയ്യാന്‍ പാടുകയുള്ളൂ.

പല്ലിനെ ശ്രദ്ധിക്കാം

പല്ലിനെ ശ്രദ്ധിക്കാം

കാപ്പി, ചായ തുടങ്ങിയവയൊന്നും കഴിച്ച് പല്ല് ചീത്തയാക്കരുത് വിവാഹ നാളുകളില്‍. മാത്രമല്ല മദ്യപാനം പുകവലി എന്നീ ശീലങ്ങള്‍ പാടേ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പല്ലുകളില്‍ കറ പിടിയ്ക്കാനുള്ള സാധ്യത വളരെ വലുതാണ്.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കണം. ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാനും ചര്‍മ്മം സുന്ദരമാക്കാനും മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്.

വിവാഹ വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍

വിവാഹ വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍

വിവാഹ വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. അവനവന്റെ രൂപത്തിനം ഭാവത്തിനും അനുസരിച്ചുള്ള വസ്ത്രം മാത്രം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

English summary

Essential Grooming Tips for Men

Read on and get a grip on how to make a great first impression.
Story first published: Friday, June 2, 2017, 18:48 [IST]