പച്ചമഞ്ഞളിലെ ആയുര്‍വ്വേദം, നിറം ഗ്യാരണ്ടി

Posted By:
Subscribe to Boldsky

മുഖത്തിന്റെയും ശരീരത്തിന്റേയും നിറം വര്‍ദ്ധിപ്പിക്കുക എന്നത് പലരേയും സംബന്ധിച്ച് വളരെ വലിയ ഒരു വെല്ലുവിളിയാണ്. പലരും ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങി പല തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അഭയം തേടിയും എങ്ങനെയെങ്കിലും വെളുക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയുണ്ടാക്കുന്നു.

മുള്‍ട്ടാണി മിട്ടി മൂന്ന് ദിവസം, ഫലം അവിശ്വസനീയം

പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും നല്ലത്. ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളാകുമ്പോള്‍ അതിന്റെ ഗുണം ഒന്നു കൂടി വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ആയുര്‍വ്വേദത്തിലൂടെ മുഖത്തിനും ശരീരത്തിനും നിറം നല്‍കുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നോക്കാം.

 പച്ചമഞ്ഞള്‍

പച്ചമഞ്ഞള്‍

മഞ്ഞള്‍ സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മികച്ച ഗുണം നല്‍കുന്ന ഒന്നാണ്. പച്ചമഞ്ഞളാണെങ്കില്‍ ഗുണം ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. മഞ്ഞള്‍ അരച്ച് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കുന്നു.

 മഞ്ഞളും ആര്യവേപ്പും

മഞ്ഞളും ആര്യവേപ്പും

മഞ്ഞളിനോടൊപ്പം ആര്യവേപ്പ് അരച്ച് ചേര്‍ത്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തും ശരീരത്തിലും ഇത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. മുഖത്തിന്റെ നിറമെല്ലാം താനേ തിരിച്ച് വരും.

 കുങ്കുമാദി തൈലം

കുങ്കുമാദി തൈലം

കുങ്കുമാദി തൈലമാണ് മറ്റൊന്ന്. ആയുര്‍വ്വേദ വിധിപ്രകാരം കുങ്കുമാദി തൈലം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ കറുപ്പ് നിറത്തെ ഇല്ലാതാക്കുന്നു.

 ഉലുവ അരച്ചത്

ഉലുവ അരച്ചത്

ഉലുവ അരച്ചതും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്തും ശരീരത്തിലും തേച്ച് പിടിപ്പിക്കാം. ഇത് മുഖത്ത് ചുളിവുകള്‍ വീഴുന്നതും അകാല വാര്‍ദ്ധക്യവും ഇല്ലാതാക്കും.

 ഏലാദി വെളിച്ചെണ്ണ

ഏലാദി വെളിച്ചെണ്ണ

ഏലാദി വെളിച്ചെണ്ണയാണ് മറ്റൊരു പരിഹാരം. ഏലാദി വെളിച്ചെണ്ണ ദിവസവും മുഖത്ത് പുരട്ടുന്നത് മുഖത്തിന് നിറവും മൃദുത്വവും നല്‍കുന്നു.

 കസ്തൂരിമഞ്ഞള്‍

കസ്തൂരിമഞ്ഞള്‍

മഞ്ഞള്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് കസ്തൂരി മഞ്ഞള്‍ നല്‍കുന്ന പങ്കും ചില്ലറയല്ല. കസ്തൂരി മഞ്ഞള്‍ പൊടിച്ചത് പാലില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം.

രാമച്ചം

രാമച്ചം

രാമച്ചവും ഇത്തരത്തില്‍ മുഖത്തിനും ശരീരത്തിനും നിറം നല്‍കുന്ന ഒന്നാണ്. രാമച്ചം പൊടിച്ചത് ചെറുചൂടുവെള്ളത്തില്‍ ചാലിച്ച് മുഖത്ത് പുരട്ടുക.

English summary

Top Ayurvedic Tips For Glowing Skin

Are the chemicals in your usual packaged products not giving you glowing skin as promised? Here are some Ayurvedic tips for glowing skin that will definitely work.