ചര്‍മ്മം തിളങ്ങാന്‍ ഉരുളക്കിഴങ്ങും മഞ്ഞളും

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. കാരണം മറ്റ് മാര്‍ഗ്ഗങ്ങള്‍ വളരെയധികം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നത് തന്നെയാണ് കാര്യം. ഇന്നത്തെ കാലത്താകട്ടെ നിരവധി തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാവുന്നു.

രണ്ട് മിനിട്ട് കൊണ്ട് പല്ലിലെ കറ കളയും മാജിക്

പിഗ്മന്റേഷന്‍, മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന കറുത്ത പാടുകള്‍, കറുത്ത പുള്ളികള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രകൃതി ദത്ത പരിഹാരമാണ് ഉരുളക്കിഴങ്ങും മഞ്ഞളും. എങ്ങനെയെല്ലാം എന്ന് നോക്കാം.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങില്‍ ധാരാളം നൂട്രിയന്‍സ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബിയും ധാരാളമുണ്ട്. ഇതാകട്ടെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖത്തിന് തിളക്കം നല്‍കാനും ഉരുളക്കിഴങ്ങ് നല്ലതാണ്.

മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യസംരക്ഷണത്തില്‍ മഞ്ഞളിന്റെ കാര്യം അല്‍പം കൂടി ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. മുഖത്തിന്റെ നിറമില്ലായ്മയും മറ്റും ഉണ്ടാക്കുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നത് മഞ്ഞളാണ്. കാലങ്ങളായി ഈ രീതിയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് മുഖത്തുണ്ടാകുന്ന ഈ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാം.

ഉപയോഗിക്കേണ്ടത്

ഉപയോഗിക്കേണ്ടത്

ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ച് അതില്‍ മഞ്ഞള്‍ പുരട്ടി മുഖത്ത് തടവുക. അല്‍പസമയത്തിനു ശേഷം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ മുക്കി ഇത് മുഖത്ത് തേയ്ക്കുക.

 വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ ഇതിന് പരിഹാരം കാണാന്‍ ഈ മാര്‍ഗ്ഗം വളരെയധികം ഫലപ്രദമാണ്.

 ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് ഈ മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ ആഴ്ചയില്‍ മൂന്ന് ദിവസം ഈ മാര്‍ഗ്ഗം ശീലിയ്ക്കാം.

 കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

മുഖത്തെ ക്ഷീണവും വ്യത്യാസവും കണ്ണ് നോക്കിയാല്‍ നമുക്ക് മനസ്സിലാവും. കണ്ണിനു താഴെയുള്ള കറുപ്പ് ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്. ഇത് കണ്ണിനു താഴെ കറുപ്പ മാത്രമല്ല ഏത് ചര്‍മ്മ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

സണ്‍ടാന്‍

സണ്‍ടാന്‍

മറ്റൊരു പ്രധാന പ്രശ്‌നമാണ് സണ്‍ടാന്‍. സണ്‍ ടാനിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ് ഇത് ഉരുളക്കിഴങ്ങ് നല്ലൊരു ആസ്ട്രിജന്റ് കൂടിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് പരിഹരിയ്ക്കാം.

English summary

Natural Solutions for Dark Spots, Uneven Skin Tone and Hyper pigmentation

Natural Solutions for Dark Spots, Uneven Skin Tone and Hyper pigmentation read on...
Story first published: Monday, May 15, 2017, 12:15 [IST]
Subscribe Newsletter