For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാല വാര്‍ദ്ധക്യത്തെ തോല്‍പ്പിക്കാന്‍ രണ്ടാഴ്ച

അകാല വാര്‍ദ്ധക്യത്തിനെ ഇനി മാറ്റി നിര്‍ത്താന്‍ ഭക്ഷണത്തിലൂടെ കഴിയും

|

പ്രായമാകുന്നത് എല്ലാവരേയും ടെന്‍ഷനാക്കുന്ന ഒന്നാണ്. പ്രായമാകുന്തോറും ഈ ടെന്‍ഷന്‍ വര്‍ദ്ധിയ്ക്കുക മാത്രമേ ഉള്ളൂ. ഒരു 35 വയസ്സ് കഴിയുമ്പോള്‍ തന്നെ പലരുടേയും ഹൃദയസ്പന്ദന നിരക്ക് വര്‍ദ്ധിയ്ക്കാന്‍ തുടങ്ങും. ചര്‍മ്മം തിളങ്ങാന്‍ ബീറ്റ്‌റൂട്ട് ധാരാളം

എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ തുരത്തി എപ്പോഴും ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ രീതികള്‍ ഉണ്ട്. ഇവ കൃത്യമായി പിന്തുടര്‍ന്നാല്‍ പല വിധത്തില്‍ ഉള്ള നമ്മുടെ പ്രായമാകുന്നുവെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. വാര്‍ദ്ധക്യത്തെ കുറേ വര്‍ഷത്തേക്ക് മാറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ഈ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

വെറും രണ്ടാഴ്ച കൃത്യമായി ഈ ഭക്ഷണശീലം പിന്തുടര്‍ന്നാല്‍ അതിന്റെ മാറ്റം ഉടന്‍ തന്നെ നമുക്ക് പ്രകടമാകും. അതിനായി പിന്തുടരേണ്ട ശീലങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. കഷണ്ടിയെ 100% മാറ്റാം, പക്ഷേ ഇതനുസരിക്കണം

 ബദാം

ബദാം

എപ്പോഴും ബദാം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ബദാമില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ, സിങ്ക്, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അകാല വാര്‍ദ്ധക്യത്തെയും പുറത്ത് നിര്‍ത്തും.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

കോശങ്ങള്‍ക്ക് പ്രായമേറുന്നത് തടയുന്നതിന് ഡാര്‍ക്ക് ചോക്ലേറ്റ് ഉത്തമമാണ്. റെസ്വെരാട്രോള്‍ എന്ന ആന്റി ഓക്‌സിഡന്റ് ആണ് ഡാര്‍ക്ക് ചോക്ലേറ്റില്‍ ഉള്ളത്.

പച്ചമുന്തിരി

പച്ചമുന്തിരി

അകാല വാര്‍ദ്ധക്യത്തിന് തടസ്സം നില്‍ക്കുന്ന മറ്റൊരു ഭക്ഷണമാണ് പച്ചമുന്തിരി. ഇതും കോശങ്ങള്‍ക്ക് പ്രായമാകാതെ സഹായിക്കുന്നു. ആന്റി ഏക്‌സിഡന്റ് തന്നെയാണ് ഇവിടേയും സഹായിക്കുന്നത്.

കസ്‌കസ

കസ്‌കസ

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് കസ്‌കസ. ഇതില്‍ കാല്‍സ്യം, ധാതുക്കള്‍ തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

 കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. ഇതില്‍ സിങ്ക്, സെലേനിയം, വിറ്റാമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ചീര

ചീര

ചീര എന്തുകൊണ്ടും ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്. ഇതോടൊപ്പം പ്രായാധിക്യത്തേയും തടുക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റി ഓക്‌സിഡന്റുകളുടെ കലവറ എന്നത് തന്നെയാണ് ഇതിന്റേയും പ്രത്യേകത.

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഇത് നമ്മുടെ കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു.

English summary

Foods That Can Help You Look Younger

Here are some foods that can help you look younger, read to know more.
Story first published: Saturday, November 26, 2016, 14:41 [IST]
X
Desktop Bottom Promotion