For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്ല്യാണത്തിന് ശേഷവും സൗഹൃദം സൂക്ഷിക്കാം

By Sankari Isabella
|

നമ്മിൽ ഭൂരിഭാ​ഗം പേർക്കും കല്ല്യാണത്തോടെ നഷ്ട്ടമാകുന്ന ഒന്നാണ് പരസ്പരമുള്ള സൗഹൃദം . അതു വരെ ഉണ്ടായിരുന്ന എല്ലാ നല്ല ബന്ധങ്ങളിലും മിക്കവാറും വിള്ളലുകൾ വീഴാൻ തുടങ്ങുന്നു . എല്ലാരും ഈ തരത്തിലാണെന്ന് പറയാൻ പറ്റില്ല , ചിലരെങ്കിലും കല്ല്യാണത്തിന് ശേഷം പരാതികൾക്കും , പരിഭവങ്ങൾക്കും മാത്രം അടിപ്പെടുന്നു .

F

ഏത് ബന്ധത്തിന്റെയും അടിത്തറ പരസ്പരമുള്ള ആശയ വിനിമയമാണ് ഇത് തകർന്നാൽ ബന്ധങ്ങളിലും വിള്ളലുകൾ വീഴുന്നു . ഭാര്യക്കും , ഭർത്താവിനും അതു വരെയുള്ള എല്ലാ നല്ല ​ഗുണങ്ങളും പിന്നീടും തുടരുക എന്നത് അത്യന്താപേക്ഷിതമാണ് . എല്ലാം തികഞ്ഞവരായി ആരുമില്ലെങ്കിലും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായി പരസ്പരം ഒത്തൗരുമയോടെ ജീവിക്കുക എന്നത് പരമ പ്രധാനമാണ് . വിഭിന്ന സാഹചര്യങ്ങളിൽ നിന്ന് വരുന്ന രണ്ട് വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ കടന്നു വരുന്ന വഴക്കുകളെ , ശാഠ്യങ്ങളെ ഒക്കെ വിവേകത്തോടെ പടിക്ക് പുറത്ത് നിർത്തണം , എങ്കിൽ മാത്രമേ ജീവിതത്തെ ആസ്വദിക്കാനാകുകയുള്ളൂ .

പരിധികൾ വെയ്ക്കുക

പരിധികൾ വെയ്ക്കുക

കല്ല്യാണത്തിന് മുൻപ് വരെ ഉണ്ടായിരുന്ന എല്ലാ സുഹൃത് ബന്ധങ്ങൾക്കും , സ്നേഹങ്ങൾക്കും വ്യക്തമായ പരിധി വയ്ക്കുക , ഇതുവരെയുള്ള ബാച്ച്ലർ ലൈഫിൽ കൂടെ കൂട്ടിയിരുന്ന ശീലങ്ങൾ പാടേ മാറ്റുക , കല്യാണത്തിന് ശേഷം പങ്കാളിക്ക് പ്രാധാന്യം നൽകുക .

എല്ലാവരെയും ഉപേക്ഷിക്കുക എന്നതല്ല , മറിച്ച് ബന്ധങ്ങൾക്ക് വ്യക്തമായ അതിർത്തി നിർണ്ണയിക്കുക . ജീവിതത്തിൽ ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങൾക്ക് ഇതിലൂടെ ഒരു പരിധി വരെ തടയിടനാകും . ജീവിതതിൽ എന്നും ഉണ്ടായിരുന്ന നല്ല ബന്ധങ്ങളെ നില നിർത്തുക .

 നല്ല കൂട്ടുകാർക്കായി മത്രം സമയം കണ്ടെത്തുക

നല്ല കൂട്ടുകാർക്കായി മത്രം സമയം കണ്ടെത്തുക

ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളിലും താങ്ങും തണലുമായി നിന്ന പല സുഹൃത്തുക്കളും ഉണ്ടാകും . അത്തരം നല്ല കൂട്ടുകാർക്കായി സമയം കണ്ടെത്തുക . .

 സുഹൃത്തുക്കൾക്കും പങ്കാളിക്കും അർഹിക്കുന്ന പ്രാധാന്യം നൽകുക

സുഹൃത്തുക്കൾക്കും പങ്കാളിക്കും അർഹിക്കുന്ന പ്രാധാന്യം നൽകുക

ഒരു പക്ഷേ നിങ്ങൾ ഏറ്റവും കൂടുതൽ സന്തോഷമായിരിക്കുകയും നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തുറന്ന് പറയുന്നതും കൂട്ടുകാരോടാ​കാം , എന്നാലും പങ്കാളിക്കും ഇത്തരത്തിൽ നിങ്ങളെ മനസിലക്കാനൊരു അവസരം നൽകുകയെന്നത് പ്രധാനമാണ് . എല്ലാ സുഹൃത്തുക്കളും ഒരിക്കലും ജീവിത കാലം മുഴുവനും കൂടെയുണ്ടാകും എന്ന് പറയാൻ പറ്റില്ല , അതിനാൽ ജീവിതത്തിൽ എന്നും താങ്ങും തണലുമാകുന്ന പങ്കാളിയോടും എല്ലാ കാര്യങ്ങളും പറയുക . ജീവിതത്തിൽ നടക്കുന്ന സന്തോഷങ്ങളെയും , സങ്കടങ്ങളെയും എല്ലാം വാരി കെട്ടി എല്ലായ്പ്പോഴും സുഹൃത്തുക്കളുടെ അടുത്തേക്കോടാതിരിക്കുക എന്തെന്നാൽ നിങ്ങളെ തോളോട് തോൾ ചേർന്ന് നിന്ന് ആശ്വസിപ്പിക്കാനും , സന്തോഷത്തിൽ പങ്ക് ചേരാനും പങ്കാളിയോളം നല്ലൊരാളുണ്ടാവില്ല .

ഒരു ബന്ധം നില നിൽപ്പില്ലാതാവുന്നത് അവിടെ നല്ല ആശയ വിനിമയ ശേഷി ഇല്ലാതാകുമ്പോഴാണ് അതിനാൽ അത്തരമൊരു അവസ്ഥ വരുത്തി വയ്ക്കാതെ തുടക്കത്തിൽ തന്നെ എല്ലാ കാര്യങ്ങളും പങ്കാളിയുമായി സംസാരിക്കുക . ഇങ്ങനെയൊക്കെ നോക്കിയാൽ എല്ലാ ജീവിതങ്ങളും കുറച്ച് കൂടി മനോഹാരിത ഉള്ളതായി മാറും . .

 സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യം നൽകുക

സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യം നൽകുക

എല്ലായ്പ്പോഴും ഇണങ്ങാൻ മാത്രമുള്ളതല്ല സുഹൃത്തുക്കൾ എന്ന് മനസിലാക്കുക . ഇടക്കൊക്കെ പിണങ്ങുകയോ മറ്റ് ചിലപ്പോൾ നിങ്ങലെ തന്നെ ഉപേക്ഷിച്ച് പോയെന്നും വരാം , ഇത്തരം സന്ദർഭങ്ങളിൽ അവിവേകപരമായി ഇടപെടാതെ വിവേകപരമായി തീരുമാനം എടുക്കണം .

എല്ലാവർക്കും എല്ലായ്പ്പോഴും നമ്മളെ മാത്രമായി ശ്രദ്ധിക്കാൻ പറ്റില്ല അതിനാൽ അവരവരുടെ ഇഷ്ടങ്ങളെ വേലി കെട്ടി തിരിക്കരുത് . നിങ്ങളിൽ നിന്നും അകന്നു പോകുന്ന കൂട്ട്കാർക്ക് അർഹിക്കുന്ന വിധത്തിലുള്ള പ്രാധാന്യം നൽകി .. ഒരിക്കലും ഇത്തരക്കാരെ പ്രകോപിപ്പിക്കാനൊരുങ്ങരുത് . അവർക്കു കൂടി പ്രാധാന്യം നൽകുക . ഏത് ബന്ധങ്ങളും നന്നായി പോകണമെങ്കിൽ വാശിയെയും , ദുശ്യാഡ്യത്തയും മറി കടക്കണം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നവരാണ് ബന്ധങ്ങളിൽ , എന്നും പുതുമ നില നിർത്തുന്നത് . ഭാര്യ ആയാലും ഭർത്താവായാലും സുഹൃത്തക്കളോട് ഇടപെടുന്നതിലധികം പങ്കാളിയുടെ ഇടപഴകുക . നാളെ നിങ്ങളെ നോക്കാൻ പങ്കാളിയെ കാണൂ നിങ്ങൾ നിസാരമെന്ന് പറഞ്ഞ് തള്ളി കളയാതെ പങ്കാളിയോടും അവ പങ്ക് വയ്ക്കാൻ ശ്രമിക്കുക .ഒരു പക്ഷേ നമ്മളിത് വരെ കാണത്ത ഒരു പങ്കാളിയെയാവാം ‌ നമുക്ക് പ്രതക്ഷിക്കാതെ ലഭിക്കുന്നത ് നിസാര കാര്യങ്ങൾക്ക് പോലും മികച്ച വഴികാട്ടിയായി ഇവർഎന്നുമുണ്ടാകും കൂടെ.

English summary

ways not to lose your friendship after marriage

Here are some instructions about how to keep your friendship after marriage
X
Desktop Bottom Promotion