ആദ്യരാത്രിയില്‍ കിടക്കയില്‍ ചുവന്ന റോസാപ്പൂക്കള്‍

Posted By:
Subscribe to Boldsky

ആദ്യരാത്രിയില്‍ കിടക്കയില്‍ റോസാപ്പൂക്കള്‍ വിതറുന്നത്, പ്രത്യേകിച്ചും ചുവന്ന റോസാപ്പൂക്കള്‍ വിതറുന്നത് സിനിമകളിലെങ്കിലും ഒരു കാഴ്ചയായിരിയ്ക്കും. യഥാര്‍ത്ഥ ജീവിതത്തിലും ഇങ്ങന ഇല്ലെന്നല്ല, ഉണ്ടാകാം,

ആദ്യരാത്രിയില്‍ കിടക്കയില്‍ റോസാപ്പൂക്കള്‍, ചുവന്ന റോസാപ്പൂക്കള്‍ വിതറുന്നത് വെറുതെയല്ല. ഇതിനു പുറകില്‍ പല കാര്യങ്ങളുമുണ്ട്, കാരണങ്ങളുമുണ്ട്.

എന്തിനായാണ് ആദ്യരാത്രിയില്‍ കിടക്കയില്‍ റോസാപ്പൂക്കള്‍ വിതറുന്നത് എന്നറിയൂ, ശാസ്ത്രീയമായ കാര്യങ്ങളടക്കമുള്ള പലതും ഇതിനു പുറകിലുണ്ട്.

സ്‌ട്രെസ്

സ്‌ട്രെസ്

വിവാഹദിവസത്തെ തിരക്കും ബഹളവും പുതിയ ജീവിതത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ള ടെന്‍ഷനും സ്‌ട്രെസുമെല്ലാം നവവധൂവരന്മാര്‍ക്ക് സാധാരണയാണ്. റോസ് നാഡികളെ ശാന്തമാക്കുന്നതിനും ഇത്തരം ടെന്‍ഷനുകള്‍ ഒഴിവാക്കാനും ഏറെ നല്ലതാണ്. ഇതിന്റെ ഗന്ധം സ്‌ട്രെസ് ഒഴിവാക്കാനുള്ള ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും.

നല്ല മൂഡ്

നല്ല മൂഡ്

നല്ല മൂഡ്, സെക്‌സ് മൂഡിലേയ്‌ക്കെത്തിയ്ക്കുന്ന ഒന്നാണ് റോസ്. മയക്കാന്‍ ശേഷിയുള്ള ഒന്നെന്നു പറയാം. ഇതിന്റെ ഗന്ധം പൊതുവെ നമ്മുടെ മനസുകളെ ഉണര്‍ത്തുന്ന ഒന്നാണ്.

ശാരീരികവും മാനസികവുമായ അടുപ്പം

ശാരീരികവും മാനസികവുമായ അടുപ്പം

ശാരീരികവും മാനസികവുമായ അടുപ്പം വളര്‍ത്തുവാന്‍ ഏറെ നല്ലതാണ് റോസ്. ഇത് സെക്‌സ് മൂഡുണ്ടാക്കുന്ന ഒന്നാണെന്നാണ് പറയുന്നത്. പാലില്‍ റോസ് ഇതള്‍ ഇട്ട് ആദ്യരാത്രിയില്‍ നല്‍കുന്നതും ഇതുകൊണ്ടാണ്.

റോസ്

റോസ്

റോസ് പൊതുവെ പ്രണയത്തിന്റെ ഒരു പ്രതീകമാണ്. പങ്കാളികള്‍ തമ്മിലുള്ള പ്രണയത്തെ സൂചിപ്പിയ്ക്കാന്‍ കൂടിയാണ് ഇത് ഉപയോഗിയ്ക്കുന്നത്. അതായത് പ്രണയം നിറഞ്ഞ, സുഗന്ധം നിറഞ്ഞ ജീവിതം.

റൊമാന്റിക് മൂഡ്

റൊമാന്റിക് മൂഡ്

ബെഡ്‌റൂമില്‍ പൊതുമേ റൊമാന്റിക് മൂഡ് ഉണ്ടാക്കാന്‍ റോസിന് കഴിയും. റൊമാന്റിക് മൂഡിന് പൊതുവെ പങ്കാളികളെ പരസ്പരം ആകര്‍ഷിയ്ക്കാന്‍ കഴിയുകയും ചെയ്യും. ഇത് പങ്കാളികള്‍ തമ്മിലുളള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും.

Read more about: relationship marriage
English summary

Reasons Why Indian Wedding Bed Decorates With Red Roses

Reasons Why Indian Wedding Bed Decorates With Red Roses,
Story first published: Wednesday, April 4, 2018, 21:48 [IST]