സെക്‌സ്, അവള്‍ പറയില്ല, അവന്‍ അറിയണം

Posted By:
Subscribe to Boldsky

സ്ത്രീകള്‍ പൊതുവേ സെക്‌സ് കാര്യങ്ങള്‍ തുറന്നു പറയാനും പ്രകടിപ്പിയ്ക്കാനും മടിയ്ക്കുന്നവരാണെന്നാണ് പറയപ്പെടുന്നത്. ഇതുകൊണ്ടുതന്നെ ലൈംഗിക സംതൃപ്തി ലഭിയ്ക്കുന്ന കാര്യത്തില്‍ ഇവര്‍ പിന്നോക്കമാണെന്നും പറയപ്പെടുന്നു.

നല്ലൊരു ദാമ്പത്യത്തില്‍ സെക്‌സിനും പ്രധാന സ്ഥാനമുണ്ട്. ഇതില്‍ ഇരു പങ്കാളികള്‍ക്കുമുണ്ടാകുന്ന സെക്‌സ് സുഖത്തിനും സ്ഥാനം കൂടുതല്‍ തന്നെയാണ്.

പലപ്പോവും പുരുഷനെപ്പോലെ സെക്‌സ് താല്‍പര്യങ്ങളും സെക്‌സ് സംബന്ധമായ കാര്യങ്ങളും തുറന്നു പറയാന്‍ സ്ത്രീ മടിയ്ക്കും. എന്നാല്‍ പങ്കാളി ഇതെല്ലാം അറിഞ്ഞിരിയ്ക്കണമെന്ന് അവള്‍ ആഗ്രഹിയ്ക്കുകയും ചെയ്യും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്ത്രീകള്‍

സ്ത്രീകള്‍

സ്ത്രീകള്‍ പ്രണയവും, ലാളനകളും, ചുംബനവുമൊക്കെ ഇഷ്ടപ്പെടുന്നവരാണ്. പല സ്ത്രീകളും പരാതിപ്പെടുന്നത് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ലൈംഗികബന്ധത്തിന് മുമ്പ് ഇവയൊന്നും ചെയ്യാറില്ല എന്നാണ്. സ്പര്‍ശനത്തിന്‍റെ ആഹ്ലാദം ഒരു സ്ത്രീ പുരുഷന് അനുഭവവേദ്യമാക്കി നല്കണം.

സെക്‌സിനു ശേഷം

സെക്‌സിനു ശേഷം

ലൈംഗികബന്ധം പൂര്‍ത്തിയായാലും സ്ത്രീ പുരുഷനില്‍ നിന്ന് ലാളനകള്‍ ആഗ്രഹിക്കും. പല സ്ത്രീകളും പരാതിപ്പെടുന്ന കാര്യമാണ് ലൈംഗികബന്ധം കഴിഞ്ഞാലുടന്‍ ഭര്‍ത്താക്കന്മാര്‍ ഉറക്കത്തിലേക്ക് വീഴുന്നുവെന്നത്. ഇത് ശരിയുമാണ്. ലൈംഗികബന്ധത്തിന്‍റെ സമയത്ത് പുരുഷനിലെ എന്‍ഡോര്‍ഫിന്‍റെ അളവ് ഉയര്‍ന്ന് നില്‍ക്കും. സ്ഖലനം കഴിയുന്നതോടെ പുരുഷന്‍ തനിക്ക് നിയന്ത്രിക്കാനാവാത്ത ഒരു അവസ്ഥയിലൂടെ കടന്ന് പോകും. എന്നാല്‍ സെക്‌സിനു ശേഷം തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന പുരുഷനെ സ്ത്രീയ്ക്ക് അംഗീകരിക്കാനാകില്ല.

പുരുഷന്മാര്‍

പുരുഷന്മാര്‍

പുരുഷന്മാര്‍ സെക്സിന്‍റെ കാര്യത്തില്‍ ഗൗരവപ്രകൃതിയുള്ളവരാണ്. അവര്‍ ചിരിക്കാനും, പ്രണയാതുരമായി പെരുമാറാനും, തമാശകള്‍ പറയാനുമൊക്കെ മറന്ന് പോകും. ലാഘവവും, തുറന്ന രസകരമായ വിധത്തിലുള്ള പെരുമാറ്റവും ഒരുമിച്ച് ചെലവഴിക്കുന്ന നിമിഷങ്ങളെ ആഹ്ലാദകരവും റിലാക്സ് ചെയ്യുന്നതുമാക്കും. ഇത് രണ്ട് പേരില്‍ നിന്നും സമ്മര്‍ദ്ദം നീക്കിക്കളയും.

സ്ത്രീകള്‍

സ്ത്രീകള്‍

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഇമോഷണലാണ്. ശാരീരികത്തേക്കാള്‍ മാനസിക, വൈകാരിക അടുപ്പം പ്രധാനമാണ്. തന്നെ വൈകാരികമായി, മാനസികമായി മുറിവേല്‍പ്പിയ്ക്കുന്ന വിധത്തില്‍ പങ്കാളി പെരുമാറിയാല്‍ ഇവര്‍ക്ക് സെക്‌സ് താല്‍പര്യവും നഷ്ടപ്പെടും.

ശരീരം

ശരീരം

സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധമാണ് പല സ്ത്രീകളേയും സെക്‌സില്‍ നിന്നും പിന്‍തിരിയാന്‍ പ്രേരിപ്പിയ്ക്കുന്ന ഒന്ന്. പങ്കാളിയ്ക്കു തന്റെ ശരീരം കണ്ടാല്‍ താല്‍പര്യക്കുറവു തോന്നുമെന്ന ചിന്ത.പുരുഷന്‍ എങ്ങനെയാണ് കിടക്കയില്‍ പരിഗണിക്കുന്നത് എന്നതിനെ ആശ്രയിച്ചാവും അവളുടെ പ്രതികരണം. ശ്രദ്ധയില്ലായ്മയും, കടുത്ത ഭാഷയും, പരുക്കന്‍ ശൈലിയും, വിമര്‍ശനവുമൊക്കെ സ്ത്രീയെ സെക്സില്‍ ഉള്‍ച്ചേരുന്നതിനും, ആവേശം അനുഭവിക്കുന്നതിലും നിന്ന് തടയും.

ഫോര്‍പ്ലേ

ഫോര്‍പ്ലേ

ഫോര്‍പ്ലേ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനുള്ള എളുപ്പ വഴിയാണ്. നേരിട്ടു സെക്‌സിലേയ്ക്കു കടക്കുന്നത് സ്ത്രീകളുടെ സെക്‌സ് താല്‍പര്യങ്ങള്‍ നിഷേധിയ്ക്കുന്ന ഒന്നാണ്. കാരണം സ്ത്രീകള്‍ ഫോര്‍പ്ലേയിലൂടെയാണ് സെക്‌സിനു മാനസികമായും ശാരീരികമായും തയ്യാറാകുക. ലൂബ്രിക്കേഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഇത് ഏറെ അത്യാവശ്യവുമാണ്. ഫോര്‍പ്ലേയിലൂടെ പെട്ടെന്നു തന്നെ സെക്‌സ് മൂഡിലെത്തുന്ന സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനും വളരെ എളുപ്പമാണ്.

സെക്‌സില്‍

സെക്‌സില്‍

സെക്‌സില്‍ പൊതുവെ പുരുഷന്മാരാണ് മുന്‍കയ്യെടുക്കുക. സ്ത്രീകള്‍ക്ക് ഇതിനുള്ള അവസരം കൊടുക്കുന്നത് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാനുളള ഒരു വഴിയാണ്. സ്ത്രീകള്‍ക്ക് താല്‍പര്യമുള്ള സെക്‌സ് രീതികള്‍ പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ അവരെ സഹായിക്കുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് അവസരം നല്‍കുക. ഇതിനായി അവരെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുക. ഇതും പെട്ടെന്നു തന്നെ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കും.

English summary

Intimacy Facts Women Wanted Men To Know About

Intimacy Facts Women Wanted Men To Know About, Read more to know about
Story first published: Wednesday, May 16, 2018, 22:35 [IST]