For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഗര്‍ഭാവസ്ഥയിലും ഭര്‍ത്താവിന്റെ ലൈംഗിക പീഢനം

  |

  ഈ ലോകത്ത് ഏതെങ്കിലും തരത്തിലുള്ള പീഢനം അനുഭവിക്കാത്ത ഒരു സ്ത്രീയും ഉണ്ടാവില്ല. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധരായ സ്ത്രീകള്‍ വരെ പീഢിപ്പിക്കപ്പെടുന്നു. ലൈംഗികപരമായും അല്ലാതെയും പല വിധത്തിലുള്ള പീഢനങ്ങള്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ഭര്‍ത്താവില്‍ നിന്നും, സുഹൃത്തില്‍ നിന്നും കാമുകനില്‍ നിന്നും സ്വന്തം പിതാവില്‍ നിന്നു പോലും പീഢനമനുഭവിക്കുന്ന സ്ത്രീകള്‍ വളരെ കൂടുതലാണ്. എന്നാല്‍ പല വിധത്തില്‍ ഇത്തരം പീഢനങ്ങളെ അതിജീവിച്ച് സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് വരുന്ന സ്ത്രീളും ഒട്ടും കുറവല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഗര്‍ഭപാത്രത്തിനകത്ത് വെച്ച് തന്നെ പെണ്‍കുഞ്ഞിനോടുള്ള ക്രൂരത തുടങ്ങുകയായി.

  ഇതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്തുമായാണ് ഓരോ സ്ത്രീയും ഭൂമിയിലേക്ക് വരുന്നത്. അത്രയേറെ മാനസികമായ കഴിവും കരുത്തും സ്ത്രീകള്‍ക്ക് ഇന്നത്തെ കാലത്ത് അത്യമാവശ്യമാണ്. പലരിലും വിവാഹശേഷം ഭര്‍ത്താക്കന്‍മാരാണ് പല കാര്യത്തിലും ഭാര്യയെ പീഢിപ്പിക്കുന്നത്. അത് ചിലപ്പോള്‍ ലൈംഗിക പീഢനമോ മാനപസിക പീഢനമോ എന്ന് വേണ്ട ഏത് തരത്തിലേക്ക് വേണമെങ്കിലും വരാവുന്നതാണ്. എന്നാല്‍ ഭര്‍ത്താക്കന്മാരിലെ നല്ലൊരു വിഭാഗവും ഭാര്യയെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണെങ്കിലും ഇവര്‍ക്ക് ദുഷ്‌പ്പേരുണ്ടാക്കാന്‍ ഒരു വിഭാഗം പുരുഷന്‍മാര്‍ ഇന്നും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

  റേപ്പ് ചെയ്തവനെ വിവാഹം കഴിച്ചു,അന്ന് സംഭവിച്ചത്‌

  ഭാര്യ എന്നത് അടിക്കാനും ഇടിക്കാനും ലൈംഗിക സംതൃപ്തിക്കും മാത്രമായുള്ള ഒന്നാണ് എന്ന് കരുതുന്ന പുരുഷന്‍മാര്‍ ചെറിയ അളവിലെങ്കിലും ഇന്നുണ്ട്. ഇത്തരത്തില്‍ ഭര്‍ത്താവിനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ അനുഭവം. ഗര്‍ഭാവസ്ഥയില്‍ പോലും ഈ പീഢനവും ദേഹോപദ്രവും അവള്‍ക്ക് സഹിക്കേണ്ടി വന്നു. അഞ്ച് കുട്ടികള്‍ക്ക് ശേഷം ആറാമതൊരു കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്ന അവസ്ഥയിലാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയത്. അവളെക്കുറിച്ചും അവളനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും നോക്കാം.

  ദൈവത്തിന്റെ സ്വന്തം നാട്ടില്‍

  ദൈവത്തിന്റെ സ്വന്തം നാട്ടില്‍

  ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഇത്തരത്തില്‍ ആരേയും ഞെട്ടിക്കുന്ന ഒരു സംഭവം നടന്നത്. തൊലി അല്‍പം കറുത്തു പോയി എന്ന് പറഞ്ഞ് കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും ഇടയില്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നവളായിരുന്നു അവള്‍. ഏത് കാര്യത്തില്‍ നിന്നും ഇതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു ആ പെണ്‍കുട്ടി. അമ്മ മാത്രമേ അവളെ ഏത് കാര്യത്തിനും കൈ പിടിച്ച് മുന്നോട്ട് നയിച്ചിരുന്നത്. മുത്തശ്ശിയില്‍ നിന്നു പോലും നിറം കുറഞ്ഞതിന്റെ പേരില്‍ അവള്‍ അവഗണന അനുഭവിച്ചിരുന്നു.

  ആത്മവിശ്വാസമില്ലായ്മ

  ആത്മവിശ്വാസമില്ലായ്മ

  ഇത് ഇവളിലെ ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. മാത്രമല്ല പലപ്പോഴും പല വിധത്തില്‍ സമൂഹത്തില്‍ നിന്നുള്ള ഇടപെടലില്‍ നിന്ന് ഈ അവഗണന ഇവളെ വിലക്കിയിരുന്നു. എന്ത് മൊത്തത്തിലുള്ള അവളുടെ സ്വഭാവത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കിയിരുന്നു. മറ്റുള്ളവരോട് സ്വതന്ത്രമായി ഇടപെടാന്‍ ഇത് പലപ്പോഴും പല വിധത്തില്‍ അവളെ വിലക്കിയിരുന്നു.

  പുതിയൊരു തുടക്കം

  പുതിയൊരു തുടക്കം

  എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഇടയിലാണ് ഒരു വിവാഹത്തില്‍ വെച്ച് രാജു എന്ന ചെറുപ്പക്കാരനെ അവള്‍ പരിചയപ്പെടുന്നത്. ഒരേ കോളജില്‍ പഠിച്ചവരായിരുന്നു അവര്‍. പിന്നീട് അവരുടെ പരിചയം പ്രണയത്തിലേക്ക് വഴിമാറി. അവളുടെ 21 വയസ്സില്‍ രാജു അവളെ പ്രൊപ്പോസ് ചെയ്തു. പിന്നീട് അവര്‍ തമ്മില്‍ പ്രണയത്തിലായി.

  അച്ഛനമ്മമാരുടെ സമ്മതം

  അച്ഛനമ്മമാരുടെ സമ്മതം

  രാജു തന്നെ നേരിട്ട് വീട്ടില്‍ വന്ന് പെണ്ണ് ചോദിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സമ്മതമെങ്കിലും ഒരിക്കലും രാജുവിന്റെ വീട്ടുകാര്‍ ഈ വിവാഹത്തിന് സമ്മതിച്ചില്ല. അവളുടെ നിറമില്ലായ്മയും മറ്റും രാജുവിന്റെ അമ്മ ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നങ്ങളായിരുന്നു. പിന്നീട് ആ ബന്ധം പൂര്‍ണമായും ഇല്ലാതാവുകയായിരുന്നു. അതോടെ പ്രണയത്തിന് അവിടെ തിരശ്ശീല വീണു.

  തുടര്‍ പഠനങ്ങള്‍ക്ക് ശേഷം

  തുടര്‍ പഠനങ്ങള്‍ക്ക് ശേഷം

  തുടര്‍പഠനങ്ങള്‍ക്ക് ശേഷം 23 വയസ്സില്‍ അവളുടെ കല്ല്യാണം തീരുമാനിച്ചു. സൂധീര്‍ എന്നായിരുന്നു അയാളുടെ പേര്. വിവാഹശേഷം ഇരുവരും മുംബൈയിലേക്ക് പോയി. ഇതിനിടെ അവര്‍ക്കൊരു കുഞ്ഞുണ്ടായി അമ്മു. സന്തോഷത്തോടെ ജീവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് രാജുവിനെ വീണ്ടും കാണുന്നത്.

  രാജുവിനെ കാണുന്നു

  രാജുവിനെ കാണുന്നു

  വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയം ഉപേക്ഷിച്ച് പോയ രാജുവിനെ അവള്‍ വീണ്ടും കാണാനിടവന്നു. രാജു അവളുടെ കൈയ്യില്‍ നിന്നും ഫോണ്‍ പിടിച്ച് വാങ്ങി അവളുടെ നമ്പര്‍ എടുക്കുകയും ചെയ്തു. എന്നാല്‍ നിരന്തരമായ രാജുവിന്റെ വിളിയും മറ്റും സുധീറിന് ഇവളില്‍ സംശയം ജനിപ്പിക്കാന്‍ കാരണമായി.

  സംശയത്തിന്റെ അവസാനം

  സംശയത്തിന്റെ അവസാനം

  എന്നാല്‍ സംശയത്തിന്റെ അവസാനം എല്ലാ വിവാഹ ജീവിതത്തിലും സംഭവിക്കുന്നത് പോലെ വിവാഹമോചനമായിരുന്നു അവളെ കാത്തിരുന്നത്. കുഞ്ഞിന് വേണ്ടിയെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ ്അനുവദിക്കണമെന്ന അവളുടെ വാക്കുകള്‍ അയാള്‍ ചെവിക്കൊണ്ടില്ല. കുഞ്ഞിനേയും കൊണ്ട് അയാള്‍ വീണ്ടും തിരിച്ച് മുംബൈയിലേക്ക് പോയി.

  രാജുവിന്റെ വിവാഹാലോചന

  രാജുവിന്റെ വിവാഹാലോചന

  എന്നാല്‍ വീണ്ടും രാജുവിന്റെ വിവാഹലോചന അവളെ തേടിയെത്തി. തന്റെ ജീവിതം നശിക്കാന്‍ കാരണക്കാരനായ ഒരാളുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലായിരുന്നു അവള്‍. എന്നാല്‍ അച്ഛനമ്മമാരുടെ നിര്‍ബന്ധപ്രകാരം അവള്‍ക്ക് രാജുവിനെ വിവാഹം കഴിക്കേണ്ടതായി വന്നു.

  വിവാഹ ദിവസം

  വിവാഹ ദിവസം

  വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ അവളെ കൈയ്യും കാലും കൂട്ടി കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു അയാള്‍ ചെയ്തത്. പിന്നീട് എല്ലാ രാത്രിയിലും ഇത് തന്നെയായിരുന്നു ആവര്‍ത്തിച്ചത്.

  ഗര്‍ഭധാരണം

  ഗര്‍ഭധാരണം

  പിന്നീട് ഇവള്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തെ ഇടവേളകളില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തു. ഡോക്ടര്‍മാര്‍ വരെ അവളെ ചീത്ത പറയാന്‍ തുടങ്ങുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. മൂന്നാമത്തെ കുഞ്ഞിനെ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. വീണ്ടും ഒരു വര്‍ഷത്തിനുള്ളിലാണ് അവള്‍ അടുത്ത കുഞ്ഞിന് ജന്മം നല്‍കിയത്. ആറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന അവസ്ഥയിലാണ് അവള്‍ കാല്‍ തെന്നി വീണത്.

  ഗര്‍ഭപാത്രം എടുത്ത് കളയുന്നു

  ഗര്‍ഭപാത്രം എടുത്ത് കളയുന്നു

  എന്നാല്‍ ഈ വീഴ്ചയില്‍ അവള്‍ക്ക് ഗര്‍ഭപാത്രം നഷ്ടപ്പെട്ടു. അതില്‍ അവള്‍ മനസ്സു കൊണ്ട് സന്തോഷിച്ചു. രാജുവിന്റെ ക്രൂരതകള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. പതിനെട്ട് വര്‍ഷത്തോളം ഇതേ പീഢനങ്ങള്‍ അവള്‍ അനുഭവിച്ചു. പിന്നീട് പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് രാജു മരണപ്പെട്ടു.

  മകളെക്കുറിച്ച് ആലോചിച്ച്

  മകളെക്കുറിച്ച് ആലോചിച്ച്

  എന്നാല്‍ ഇന്നും തന്നില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ട അമ്മു എന്ന മകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ അമ്മ. അമ്മു ഇന്ന് ഡോക്ടറായി വിദേശത്ത് ജോലി ചെയ്യുന്നു. അഞ്ച് മക്കളില്‍ മൂത്തയാള്‍ സിംഗപ്പൂരില്‍ നല്ല രീതിയില്‍ കഴിയുന്നു. വാര്‍ദ്ധക്യത്തിലും തന്റെ മൂത്ത മകളെക്കുറിച്ചാലോചിച്ച് നീറി നീറി കഴിയുകയാണ് ഈ അമ്മ.

  English summary

  Husband Raped wife Until she Was Pregnant Six Times

  He Raped Me Until I Was Pregnant Six Times: I Took Matters To My Own Hands After That read her real life story.
  Story first published: Friday, January 19, 2018, 14:01 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more