സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

Posted By:
Subscribe to Boldsky

സെക്‌സിന് ദാമ്പത്യത്തില്‍ പ്രധാന സ്ഥാനമുണ്ടെന്നു പറയാം. സ്ത്രീകളാണെങ്കിലും പുരുഷന്മാരെങ്കിലും സെക്‌സ് സുഖം ആഗ്രഹിയ്ക്കുന്നവരുമാണ്.

പൊതുവെ സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സെക്‌സിനു മുന്‍കയ്യെടുക്കുകയെന്നു പറയാം. അപൂര്‍വം ചില സ്ത്രീകള്‍ ഇതിന് അപവാദമാകുമെങ്കിലും. പലപ്പോഴും പുരുഷന്മാര്‍ക്ക് ചിലര്‍ക്കെങ്കിലും ഇതെക്കുറിച്ചു പരാതികളുമുണ്ടാകും. ചിലരെങ്കിലും ഇതിനുള്ള കാരണമെന്തെന്നു ചിന്തിയ്ക്കുകയും ചെയ്യും.

സ്ത്രീകള്‍ എന്തു കൊണ്ടാണ് സെക്‌സിനു മുന്‍കയ്യെടുക്കാത്തതെന്നറിയൂ, ഇതിനു ചില കാരണങ്ങളുണ്ട്, അല്ലാതെ എല്ലാവര്‍ക്കും താല്‍പര്യക്കുറവാകില്ല, കാരണം.

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

പൊതുവെ നമ്മുടെ സമൂഹത്തില്‍ നില നില്‍ക്കുന്ന കാഴ്ചപ്പാടാണ് ഇതിന്റെ ഒരു കാരണം. സെക്‌സ് സംബന്ധമായ താല്‍പര്യങ്ങള്‍ സ്ത്രീകള്‍ പ്രകടിപ്പിച്ചാല്‍ അവരെ മോശം ഗണത്തില്‍ പെടുത്താനുള്ള, അല്ലെങ്കില്‍ മോശക്കാരെന്നു കരുതാനുള്ള ഒരു പ്രവണതയുണ്ട്. ഈ പേടി സ്ത്രീകള്‍ക്കുള്ളിലമുണ്ടാകും. മോശക്കാരായി വ്യാഖ്യാനിക്കപ്പെടുമോയെന്നുള്ള തോന്നല്‍. ഇത് സ്വന്തം പങ്കാളിയ്ക്കു മുന്നിലെങ്കില്‍ പോലും.

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

പുരുഷന്മാര്‍ക്കു സ്ത്രീകള്‍ സെക്‌സ് നിഷേധിച്ചാല്‍ ഇത് അത്ര വലിയ പ്രശ്‌നം അവര്‍ക്കുണ്ടാക്കില്ല. എന്നാല്‍ സ്ത്രീകള്‍ മുന്‍കയ്യെടുത്ത് ഇറങ്ങി നിഷേധം വരികയാണെങ്കില്‍ ഇത് മാനസികമായി ഇവരെ കൂടുതല്‍ മുറിവേല്‍പ്പിയ്ക്കും. കുറ്റബോധവും ആത്മവിശ്വാസക്കുറവുമുണ്ടാക്കും. ഈ ഭയവും സ്ത്രീകളെ ഇതില്‍ നിന്നും പിന്‍തിരിപ്പിയ്ക്കാറുണ്ട്.

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

സെക്‌സിന് മാനസികമായും ശാരീരികമായും ഒരുങ്ങുന്നതിന് സ്ത്രീകള്‍ക്കു കൂടുതല്‍ സമയം വേണം. പങ്കാളിയുടെ ലാളന വേണം. പങ്കാളിയില്‍ നിന്നും ഇത്തരം നീക്കമുണ്ടായാലും ഇതേ രീതിയില്‍ താല്‍പര്യം സ്ത്രീകള്‍ ഉടനടി കാണിയ്ക്കാത്തതിന് കാരണം ഇതു തന്നെയാണ്.

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് സെക്‌സ് സംബന്ധമായ താല്‍പര്യങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം. പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഇത് പെട്ടെന്നു തന്നെ സെക്‌സ് മൂഡിലെത്തുന്നതിന് പുരുഷന്മാരെ സഹായിക്കുന്നു. സ്ത്രീകളില്‍ ഈ ഹോര്‍മോണ്‍ ചെറിയ തോതിലുണ്ടെങ്കിലും അളവു കുറവാണ്.

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

ബയോളജിക്കല്‍ കാരണങ്ങളാലും സ്ത്രീകള്‍ പലപ്പോഴും സെക്‌സിന് മുന്‍കയ്യെടുക്കാറില്ല. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം മൂഡുമാറ്റം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് സ്ത്രീകളേയാണ്. മാത്രമല്ല, മാസമുറ, മെനോപോസ് തുടങ്ങിയവയെല്ലാം പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് സെക്‌സ് താല്‍പര്യം കൂടുതല്‍ ഉണരാത്തതിനും മുന്‍കയ്യെടുക്കാത്തതിനും കാരണമാണ്.

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

പെട്ടെന്നു സെക്‌സ് താല്‍പര്യങ്ങളുണരുന്ന വിധമാണ് പുരുഷന്മാരുടെ പ്രകൃതം. കാഴ്ച കൊണ്ടും സ്പര്‍ശം കൊണ്ടുമെല്ലാം ഇവര്‍ പെട്ടെന്നു സെക്‌സ് മൂഡിലെത്തും. എന്നാല്‍ സ്ത്രീകളെ ഇത്തരം ഘടകങ്ങള്‍ ബാധിയ്ക്കില്ല. ഇവര്‍ സെക്‌സ് മൂഡിലെത്തുന്നതിന് പൊതുവേ സമയമെടുക്കും.

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

സ്ത്രീകള്‍ സെക്‌സിന് മുന്‍കൈ എടുക്കില്ല....

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കുടുംബത്തിന്റെ, കുട്ടികളുടെ ഉത്തരവാദിത്വം എ്ന്നതിനെ കുറിച്ചു കൂടുതല്‍ ബോധവതികളാകും. ഇവര്‍ക്ക് ഇതെല്ലാം കഴിഞ്ഞാണ് സെക്‌സ് എന്ന താല്‍പര്യമുണ്ടാകുക. സെക്‌സിന് ഇവര്‍ മറ്റു പല കാര്യങ്ങളേക്കാളും പ്രാധാന്യം കുറച്ചാണ് കൊടുക്കുന്നതും.

Read more about: relationship, couple, ബന്ധം
English summary

Surprising Reasons Why Women Don't Initiate Physical Intimacy

Surprising Reasons Why Women Don't Initiate Physical Intimacy
Story first published: Tuesday, December 12, 2017, 17:00 [IST]
Please Wait while comments are loading...
Subscribe Newsletter