For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവയൊന്നും പങ്കാളി അറിയരുതാത്തതോ?

പങ്കാളി നിർബന്ധിക്കാതെ അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ആ വിഷയങ്ങൾ ഏതെല്ലാമെന്നറിയാമോ?

By Lekhaka
|

തീർച്ചയായും നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാൻ നിങ്ങളുടെ പങ്കാളിക്ക് അവകാശം ഉണ്ട് .അത് പറയുന്നതിൽ തെറ്റില്ല .സുതാര്യത നിങ്ങളിൽ നിലനിർത്താൻ അത് സഹായിക്കും .

എന്നാൽ ആവശ്യമില്ലാതെ അധികം സംസാരിക്കുന്നതു അത്ര നന്നല്ല .പങ്കാളി നിർബന്ധിക്കാതെ അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത് .ആ വിഷയങ്ങൾ ഏതെല്ലാമെന്നറിയാമോ?

നിങ്ങളുടെ പഴയ ആരോഗ്യ അവസ്ഥകൾ

നിങ്ങളുടെ പഴയ ആരോഗ്യ അവസ്ഥകൾ

നിങ്ങളുടെ പഴയ കാലത്തെ എല്ലാ അവസ്ഥകളെക്കുറിച്ചും സംസാരിക്കേണ്ട ആവശ്യമില്ല .അത് ശാരീരിക പ്രശ്നമായാലും മാനസിക പ്രശ്നമായാലും .അത് കഴിഞ്ഞുവെങ്കിൽ ,നിങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ചു സംസാരിക്കേണ്ട കാര്യമില്ല .നിങ്ങളുടെ പങ്കാളി അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും പറയുക .

ദുരുപയോഗം

ദുരുപയോഗം

നിങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെകിൽ പങ്കാളി ചോദിക്കുകയാണെകിൽ മാത്രം പറയുക .അല്ലാതെ ആ ദാരുണ നിമിഷങ്ങൾ നിങ്ങളുടെ ഓർമ്മയിൽ കൊണ്ടുവരാതിരിക്കുക .ഇവ നിങ്ങൾ എപ്പോഴും സംസാരിക്കുന്നുവെങ്കിൽ നിങ്ങൾ തമ്മിൽ ഒരു മനോഹര സംഭാഷണം ആയിരിക്കില്ല .

ആരെയാണ് ഭാവനയിൽ കാണുന്നത്

ആരെയാണ് ഭാവനയിൽ കാണുന്നത്

ചിലപ്പോൾ രാത്രിയിൽ ഓഫീസിലെയോ മറ്റോ ഒരു താരം നിങ്ങളുടെ മനസ്സിൽ ഉണ്ടായേക്കാം .ഇത് പങ്കാളിയോട് പറയാതിരിക്കുന്നതാണ് നല്ലത് .നിങ്ങൾ മനസ്സിൽ വിചാരിക്കുന്നതിൽ തെറ്റില്ല .അതിനുശേഷം അത് കളയുക .

 കുടുംബത്തിലെ നാടകം

കുടുംബത്തിലെ നാടകം

എല്ലാ കുടുംബത്തിലും കലഹങ്ങൾ ഉണ്ടാകും .എന്നാൽ നിങ്ങൾ ഇവയെല്ലാം നിങ്ങളുടെ പങ്കാളിയോട് പറയുകയാണെകിൽ അത് കുറച്ചുകൂടി മോശമാകും .എന്നാൽ പങ്കാളി നിങ്ങളുടെ കുടുംബത്തെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ പറയുക .

 ഭൂതകാല ലൈംഗിക വിശദാംശങ്ങൾ

ഭൂതകാല ലൈംഗിക വിശദാംശങ്ങൾ

നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഭൂതകാലം അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യം ഒരു വാക്യത്തിൽ പറഞ്ഞു അത് അടയ്ക്കുക .വിശദാംശത്തിലേക്കു കടക്കുകയാണെകിൽ അത് നിങ്ങളെ വേദനിപ്പിക്കും .നിങ്ങൾ പൂർവ കാമുകനെ എത്രത്തോളം സ്നേഹിച്ചിരുന്നു ,അദ്ദേഹത്തിന്റെ ശരീരം നിങ്ങൾ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു ,ഇവയെല്ലാം ഇപ്പോഴത്തെ നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കും.

English summary

Things You Don't Need To Tell Your Partner

Things You Don't Need To Tell Your Partner. What are those sensitive topics? Here are they.
Story first published: Tuesday, December 20, 2016, 16:35 [IST]
X
Desktop Bottom Promotion