അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍ എഴുതുന്നത്...

Posted By:
Subscribe to Boldsky

ഓരോ കാര്യങ്ങളും അകന്നു നിന്നു കാണുന്നതിനേക്കാള്‍ വ്യത്യാസപ്പെട്ടിരിയ്ക്കും അടുത്തു വരുമ്പോള്‍. വിവാഹവും ഇതില്‍ പെട്ട ഒന്നു തന്നെയാണ്.

അകന്നു നിന്നു കാണുമ്പോഴുള്ള തോന്നലുകളാവില്ല, വിവാഹജീവിതത്തിലേയ്ക്കു കാലെടുത്തു വയ്ക്കുമ്പോള്‍ അനുഭവപ്പെടുക.

ഇതുകൊണ്ടുതന്നെ വിവാഹിതര്‍ക്ക് അവിവാഹിതരോടു പറയാനും ചില കാര്യങ്ങള്‍ കാണുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവയെന്തൊക്കെയെന്നു നോക്കൂ,

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

സീരിയലുകളില്‍ കാണുന്ന പോലുള്ള അമ്മായിയമ്മ-മരുമകള്‍ പോര് യാഥാര്‍ത്ഥ്യമാകണമെന്നില്ല. അമ്മായിയമ്മയെ അമ്മയെ പോലെയും മരുമകളെ മകളെപ്പോലെയും കരുതുന്നവര്‍ ഏറെയുണ്ട്.

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

വിവാഹം കഴിഞ്ഞാലും കാണാന്‍ കൊള്ളാവുന്ന ആണ്‍പിള്ളേരെ ഭാര്യയും പെണ്‍പിള്ളേരെ ഭര്‍ത്താവും നോക്കിയെന്നിരിയ്ക്കും. വിവാഹത്തിനു മുന്‍പുള്ള പോലെത്തന്നെ.

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

കല്യാണം കഴിഞ്ഞാല്‍ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെടുന്നില്ല. ഓരോ വ്യക്തികള്‍ക്കും അവരവരുടേതായ ഇടം തീര്‍ച്ചയായുമുണ്ട്. ഇത് ദാമ്പത്യത്തിലെങ്കിലും.

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

അകന്നു നിന്നു സ്വപ്‌നം കാണുന്ന പോലെ മനോഹരമാകണം ദാമ്പത്യമെങ്കില്‍ ധാരാളം വിട്ടുവീഴ്ചകളും ക്ഷമയുമെല്ലാം ആവശ്യമാണ്.

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

വിവാഹമെന്നാല്‍, വിവാഹജീവിതത്തിലെ സുഖമെന്നാല്‍ സെക്‌സ് മാത്രമല്ല, അതിനുമപ്പുറം എത്രയോ കാര്യങ്ങളുണ്ട്.

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

വിവാഹം കഴിഞ്ഞാല്‍ അടുത്ത സ്‌റ്റെപ്പ് കുഞ്ഞ് എന്ന തോന്നലും വേണ്ട. ഇതിനു മുന്‍പേ ഉത്തരവാദിത്വം ഏററെടുത്തും ചെയ്തും ശീലിയ്ക്കണം. ഉടനടി കുഞ്ഞുണ്ടായില്ലെന്നത് കുറ്റമായോ കുറ്റബോധമായോ കാണേണ്ടതുമില്ല.

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

അവിവാഹിതര്‍ അറിയാന്‍, വിവാഹിതര്‍.....

വിവാഹം വ്യക്തിത്വം കളയുമെന്ന കാരണത്താല്‍ അവിവാഹിതരായി നില്‍ക്കുന്നവരുണ്ട്. ഓരോ വ്യക്തിയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. വിവാഹത്തോടെ ഇത് നഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ നിങ്ങള്‍ തന്നെയാണ്.

English summary

Things Married Friends Want Their Single Friends To Know

Check what your married friends want to share with you in this article. Read on to know about what women want their single friends want to know
Story first published: Saturday, March 19, 2016, 10:00 [IST]
Subscribe Newsletter