വിവാഹത്തോടെ തീരും എല്ലാം

Posted By:
Subscribe to Boldsky

ചട്ടീം കലോം ആവുമ്പോള്‍ തട്ടീം മുട്ടീം ഇരിക്കും എന്നാണ് നമ്മുടെ കാര്‍ന്നോന്‍മാര്‍ പറയുക. എന്നാല്‍ എപ്പോഴും ഇതുപോലെ വഴക്കുണ്ടാക്കി ഇരിക്കാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിലെ സ്‌നേഹം കഴിഞ്ഞാല്‍ പലര്‍ക്കും ജീവിതം അത്ര രസകരമായിരിക്കില്ല. അവന് നിങ്ങളെ വേണ്ടാ.....

സ്‌നേഹം ഉണ്ടാകുമെങ്കിലും അതോടൊപ്പം തന്നെ പ്രശ്‌നങ്ങളും ടെന്‍ഷനും ധാരാളമുണ്ടാവും. എന്നാല്‍ ഇതെല്ലാം ഒഴിവാക്കി നല്ല രീതിയില്‍ മുന്നോട്ടു പോവാന്‍ ആഗ്രഹമില്ലാത്തവരുണ്ടാവില്ല. അതുകൊണ്ടു തന്നെ ആ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാന്‍ ചില വഴികളുണ്ട്. പ്രണയം വിജയിക്കാന്‍ ഇത്ര കഷ്ടപ്പാടോ?

പുതിയ കാര്യങ്ങള്‍വിഷയമാക്കുക

പുതിയ കാര്യങ്ങള്‍വിഷയമാക്കുക

എന്നും സംസാരിക്കുകയും പുതിയ കാര്യങ്ങള്‍ വിഷയമാക്കുകയും ചെയ്യുക. കഴിഞ്ഞ കാലത്തിലെ ഓര്‍മ്മകള്‍ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുക.

സംസാരം വര്‍ദ്ധിപ്പിക്കുക

സംസാരം വര്‍ദ്ധിപ്പിക്കുക

എന്നും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസാരം വര്‍ദ്ധിപ്പിക്കുക. ദിവസവും രണ്ടു തവണയെങ്കിലും അര മണിക്കൂറിലധികം സംസാരിക്കാന്‍ ശ്രമിക്കുക. ഫോണോ, വാട്‌സ് ആപ്പോ എന്തു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

പരസ്പരം മനസ്സിലാക്കുക

പരസ്പരം മനസ്സിലാക്കുക

ഇരുവരും പരസ്പരം മനസ്സിലാക്കുക എന്നതാണ് മറ്റൊരു കാര്യം. വിവാഹവും പെണ്ണു കാണലും

എല്ലാം പെട്ടെന്നാവുമ്പോള്‍ ഇത് വിവാഹ ജീവിതത്തില്‍ പരസ്പരം മനസ്സിലാക്കാനുള്ള സാധ്യത കുറയ്ക്കും.

കുടുംബത്തോടൊപ്പം സമയം

കുടുംബത്തോടൊപ്പം സമയം

മിക്ക സമയവും എത്ര തിരക്കാണെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ശ്രമിക്കുക. ഇത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള അകലം കുറയ്ക്കുകയും ഉത്തരവാദിത്വ ബോധം കൂട്ടുകയും ചെയ്യും.

കുട്ടികളെ ശ്രദ്ധിക്കുക

കുട്ടികളെ ശ്രദ്ധിക്കുക

കുട്ടികളുടെ കാര്യത്തില്‍ അമ്മയ്ക്കും അച്ഛനും തുല്യ ഉത്തരവാദിത്വമാണ് ഉള്ളത്. അതുകൊണ്ടു തന്നെ കുട്ടികളുടെ കാര്യത്തില്‍ ഇരുവരും ശ്രദ്ധ ചെലുത്തുക.

വീട്ടുത്തരവാദിത്വം കൂട്ടുത്തരവാദിത്വം

വീട്ടുത്തരവാദിത്വം കൂട്ടുത്തരവാദിത്വം

വീട്ടു കാര്യങ്ങളെല്ലാം കൂട്ടുത്തരവാദിത്വത്തോടെ ചെയ്യുക. ഭാര്യയ്ക്കാണ് വീടു ഭരിക്കേണ്ട ചുമതല അതിനാല്‍ കാര്യങ്ങളെല്ലാം ഭാര്യ തന്നെ നോക്കട്ടെ എന്ന മനോഭാവം മാറ്റുക.

English summary

Tips to Avoid The Side Effects Of Married Life

Marriage is all about sharing– secrets, joys, bedroom, bathroom, food, outings, and time. And, this is applicable to both the partners.
Story first published: Saturday, September 26, 2015, 14:59 [IST]