അകലും തോറും അടുക്കാം

Posted By:
Subscribe to Boldsky

എത്ര സ്‌നേഹിയ്‌ക്കുന്നവരാണെങ്കിലും എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട്‌ പങ്കാളികള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാകുന്നത്‌ സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കില്‍ എന്നന്നേയ്‌ക്കുമായി അകന്നു പോയെന്നും വരാം.

ഇങ്ങനെ അകലുമ്പോള്‍ അടുക്കാനാവില്ലെന്നു കരുതുന്നത്‌ തെറ്റാണ്‌. ഇതിനു വഴികളുണ്ട്‌.

അല്‍പം വിട്ടുവീഴ്‌ചയാണ്‌ ഇതിന്‌ പ്രധാനമായും വേണ്ടത്‌. മറ്റേയാള്‍ താഴ്‌ന്നുതരട്ടെ എന്ന രീതിയിലുള്ള ചിന്താഗതി മാറ്റി വയ്‌ക്കുക. ഒന്നു താണാല്‍ ഒരു ബന്ധം രക്ഷപ്പെടുമെങ്കില്‍ അതല്ലേ നല്ലത്‌.

തുറന്നുള്ള ആശയവിനിമയത്തിന്റെ പോരായ്‌മയാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. മനസു തുറന്നു സംസാരിയ്‌ക്കുക. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ ഇതു മാറാനും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും ഇത്‌ സഹായിക്കും.

Couple

ഇതു നേരെയാവില്ല എന്ന ചിന്താഗതിയോടെ പ്രശ്‌നത്തെ സമീപിയ്‌ക്കുകയോ മടുത്തു പിന്‍മാറുകയോ അരുത്‌. തുടക്കത്തില്‍ തിരിച്ചടികളുണ്ടായേക്കാം. എന്നാല്‍ അല്‍പം ക്ഷമയോടെ പ്രവര്‍ത്തിയ്‌ക്കുന്നത്‌ പരിഹാരമാകും.

പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നം പരിഹരിയ്‌ക്കാന്‍ സാധിയ്‌ക്കില്ലെന്നുറപ്പു വന്നാല്‍ മാത്രം മൂന്നാമതൊരാളോട്‌ സഹായം തേടാം. കൂട്ടൂകാരാകാം, കുടുംബാംഗങ്ങളാകാം, ഇതല്ലെങ്കില്‍ പുറമേ നിന്നുള്ള ആരെങ്കിലുമാകാം. എന്നാല്‍ ആത്മാര്‍ത്ഥമായി പ്രശ്‌നപരിഹാരത്തിനാഗ്രഹിയ്‌ക്കുന്നവരെ മാത്രം ഇടപെടുവിയ്‌ക്കുക.ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മികച്ചതാകുന്നത്?

Read more about: relationship, ബന്ധം
English summary

How To Get Closer When You Are Drifting Apart

How to get closer when you are drifting apart from your partner? Well, relationships do have various phases.
Story first published: Monday, March 2, 2015, 18:41 [IST]
Please Wait while comments are loading...
Subscribe Newsletter