Latest Updates
-
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്!
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മികച്ചതാകുന്നത്?
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് ഒരു കളി മാത്രമല്ല, ഒരു മതം കൂടിയാണ്. ലോകകപ്പ് അടുക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മറ്റ് എല്ലാ തിരക്കുകളും മാറ്റി വച്ച് കളി കാണുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് ക്രിക്കറ്റ് മത്സരങ്ങള്‍. അത്രമാത്രം അവര്‍ ക്രിക്കറ്റിനെയും ക്രിക്കറ്റ് കളിക്കാരനെയും സ്നേഹിക്കുന്നു.
മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകര്‍ കാണിക്കുന്ന ആവേശത്തേക്കാള്‍ ഇരട്ടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്ക്കുള്ളതെന്നു തന്നെ പറയാം. ഇത്തരം കായികം ലോക വ്യാപകമായി നടക്കുന്നുണ്ട്. ലോകത്ത് എവിടെ മത്സരം നടന്നാലും അവിടെ ഇന്ത്യക്കാരനുണ്ടാകും. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ മികച്ചതാണെന്ന് പറയുന്നതിന്റെ പത്ത് കാരണങ്ങള്‍ ഇതാണ്...

കളി തുടങ്ങുന്നതിനു മുന്‍പ്
ലൈവായി കളി കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ എല്ലാവരും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ റെഡ്ഡിയാകുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമായി കളി കാണാനുള്ള സ്ഥലം ഒരുക്കുന്നു. എല്ലാ തിരക്കുകളും മാറ്റി വച്ച് കൃത്യം സമയം എല്ലാവരും ടെലിവിഷനു മുന്നില്‍ ഇരിപ്പുറപ്പിക്കുന്നു.

കാത്തിരിപ്പ്
വര്‍ഷങ്ങളില്‍ വരുന്ന പിറന്നാളുകള്‍ക്കും വാര്‍ഷികങ്ങള്‍ക്കും കാത്തിരിക്കുന്നതിനേക്കാള്‍ ആവേശമായ കാത്തിരിപ്പാണ് ഇന്ത്യന്‍ പ്രേമികളില്‍ ഉണ്ടാവുന്നത്. ലോകകപ്പ് ദിനങ്ങള്‍ ഇവരുടെ ജീവിത്തില്‍ ശ്രേഷ്ടമായ ദിവസങ്ങളാണ്. അതിനായി ദിവസങ്ങള്‍ എണ്ണി ആരാധകര്‍ കാത്തിരിക്കുന്നു.

ആവേശകരമായ വരവേല്‍പ്പ്
ഇന്ത്യയിലാണ് കളി നടക്കുന്നതെങ്കില്‍ ലോകത്ത് നടക്കുന്നതിനേക്കാള്‍ ജന പങ്കാളിത്തവും ആവേശവും മത്സരത്തിന് ഉണ്ടാകുന്നു. അത്രമാത്രം അഭിമാനമായ നിമിഷമായിട്ടാണ് ഇന്ത്യക്കാര്‍ ഇതിനെ വരവേല്‍ക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടന്ന ആവേശകരമായ മത്സരം ഇതിനു ഉദാഹരണമാണ്.

ഇന്ത്യയുടെ അഭിമാനം
ക്രിക്കറ്റിന്റെ ദൈവം എന്നു പറയുന്ന സച്ചിന് ഇന്ത്യയുടെ അഭിമാനമാണ്. മറ്റു എല്ലാ രാജ്യമെടുത്താലും മികച്ച കളിക്കാരന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് നമ്മുടെ ഇന്ത്യന്‍ താരം സച്ചിന് തെണ്ടുല്‍ക്കറാണ്.

ചര്‍ച്ചകള്‍
കളി തുടങ്ങുന്നതിനു മുന്‍പും ശേഷവും വലിയ ചര്‍ച്ച പോലെയാണ് കളിയെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ സംസാരം. അവര്‍ക്ക് അത് ഗൗരവമുള്ള ചര്‍ച്ചയാണ്.

ശരീരവും മനസ്സും കളിയില്‍ അര്‍പ്പിച്ച്
ഒരു കളിക്കാരന് എങ്ങനെയാണോ ക്രിക്കറ്റിനെ സ്നേഹിക്കുന്നത് അത് പോലെയാണ് ആരാധകര്‍ക്കും ക്രിക്കറ്റിനോടുള്ള സ്നേഹം. കളി തുടങ്ങി കഴിഞ്ഞാല്‍ എല്ലാ അതിരുകളും അവിടെ ലംഘിക്കപ്പെടുന്നു. മനസ്സും ശരീരവും കളിയില്‍ അര്‍പ്പിച്ച്.

കളിക്കാരോടുള്ള സ്നേഹം
കളി തുടങ്ങിയാല്‍ തന്നെ കാണാം അവര്‍ എങ്ങനെയാണ് കളിയെ വരവേല്‍ക്കുന്നതെന്ന്. കളി അവസാനിക്കുന്നതുവരെ പ്ലക്കാര്‍ഡുകള്‍ വാനോളം ഉയര്‍ത്തി ഇന്ത്യന്‍ കളിക്കാരോടുള്ള സ്നേഹം കാണിക്കുന്നു. ഇതു തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ആവേശവും. കളികാര്‍ക്ക് വേണ്ടി പ്രത്യേക പൂജകള്‍ വരെ നടത്തുന്നു.

പ്രോത്സാഹനം
കളിക്കാരുടെ പേരുകള്‍ ഉച്ചത്തില്‍ വിളിച്ചും ആരവങ്ങള്‍ നല്‍കിയും കളിക്കാര്‍ക്ക് ഏറ്റവും മികച്ച പ്രോത്സാഹനം ആരാധകര്‍ നല്കുന്നു.

നല്ല ബന്ധങ്ങള്‍
മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ മാത്രം ആവേശം ഒതുങ്ങിയിരിക്കുന്നില്ല. അതിനു പുറത്തും ആവേശം നിറഞ്ഞു നില്ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെല്ലാം ഒരുമിച്ചു ഒത്തു കൂടുന്നു. നല്ല ബന്ധങ്ങള്‍ രൂപപ്പെടുന്നു.

പരാജയപ്പെട്ടാലും കൂടെയുണ്ടാകുന്നു
ഇന്ത്യന്‍ ടീം മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും ആരാധകരുടെ പ്രോത്സാഹനം കുറയുന്നില്ല. അവരെന്നും ടീമിന്റെ വിജയത്തിനു വേണ്ടി കൂടെ ഉണ്ടാകുന്നു.



Click it and Unblock the Notifications
