ആദ്യ രാത്രിയെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങള്‍

Posted By: Super
Subscribe to Boldsky

മുന്‍വിധികളും പ്രതീക്ഷകളും നിറഞ്ഞതാണ് ആദ്യരാത്രി. എന്നാല്‍ ഓരോ വ്യക്തിയും ആദ്യരാത്രിയുടെ അനുഭവത്തിലൂടെ കടന്ന് പോകുന്നത് ശ്രദ്ധയോടെയും, പക്വതയോടെയുമാകണം.

ഒരു അറേഞ്ച്ഡ് വിവാഹത്തില്‍ ഒട്ടേറെ ധാരണകളും പ്രതീക്ഷകളും വിവാഹ സംബന്ധമായി ഉണ്ടാകും. അതിലൊന്നാണ് ആദ്യ രാത്രി സംബന്ധിച്ച സങ്കല്പങ്ങള്‍. ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...

ആദ്യരാത്രിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളെ അറിഞ്ഞിരിക്കുക.

പ്രകമ്പനം കൊള്ളിക്കുന്ന സെക്സ്

പ്രകമ്പനം കൊള്ളിക്കുന്ന സെക്സ്

പ്രായോഗികമായി ചിന്തിക്കുക. വിവാഹച്ചടങ്ങുകളും സ്വീകരണവുമൊക്കെ കഴിഞ്ഞ് ക്ഷീണിച്ച അവസ്ഥയിലായിരിക്കും നിങ്ങള്‍. അതിനാല്‍ തന്നെ മികച്ച ഒരു സെക്സ് പ്രതീക്ഷിക്കാതിരിക്കുക. ആലിംഗനം, അടുത്തിടപഴകല്‍ എന്നിവയിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.

രതിമൂര്‍ച്ഛ -

രതിമൂര്‍ച്ഛ -

പരസ്പരം ഏറെ പ്രതീക്ഷിക്കുന്നതിന് സമാനമാണിത്. ഇത് സമ്മര്‍ദ്ദമുണ്ടാക്കാനിടയാക്കും. അവന്‍റെ അല്ലെങ്കില്‍ അവളുടെ താല്പര്യങ്ങള്‍ മനസിലാക്കുകയും, ഉണര്‍വ്വ് നല്കുന്ന സ്ഥലങ്ങള്‍ മനസിലാക്കുകയും, അനുഭവത്തിന്‍റെ പൂര്‍ണ്ണതക്കായി അല്പസമയം കാത്തിരിക്കുകയും ചെയ്യുക.

വ്യാജ രതിമൂര്‍ച്ഛ

വ്യാജ രതിമൂര്‍ച്ഛ

ഇത് ഒഴിവാക്കാവുന്നതാണ്. ഏറ്റവും അടുത്തിടപഴകുന്ന നിമിഷങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമായ ഈ സമയത്ത് വികാരങ്ങളുടെ വ്യാജ പ്രകടനങ്ങള്‍ ഒഴിവാക്കുക. റൊമാന്‍റിക്കായി പെരുമാറുകയും താല്പര്യങ്ങളെയും സെക്സ് പൊസിഷനുകളെയും കുറിച്ച് സംസാരിക്കുകയും ചെയ്യുക.

സെക്സിനെക്കുറിച്ച് സംസാരിക്കണം

സെക്സിനെക്കുറിച്ച് സംസാരിക്കണം

ആദ്യ രാത്രി അകല്‍ച്ച മാറ്റുന്നതിനുള്ള അവസരമാണ്. അന്ന് സെക്സിനെക്കുറിച്ച് സംസാരിക്കാതിരുന്നാല്‍ ലൈംഗിക ജീവിതം അവസാനിച്ച് പോകും എന്ന് വിചാരിക്കേണ്ടതില്ല. പരസ്പരം ഒരുമിച്ച് ചെലവഴിക്കുക. ഏതാനും നിമിഷങ്ങള്‍ ഇണക്കത്തോടെ ഇടപഴകുകയും പരസ്പരം ഇഷ്ടങ്ങള്‍ മനസിലാക്കുകയും ചെയ്യുക.

പുരുഷനാണ് തുടക്കമിടുന്നത്

പുരുഷനാണ് തുടക്കമിടുന്നത്

ഇത് മറ്റൊരു മിഥ്യാധാരണയാണ്. പുരുഷനും പ്രാരംഭമായ ചില നടപടികള്‍ സ്ത്രീയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. തുറന്ന് പെരുമാറുകയും സ്നേഹം പങ്കിടുകയും ചെയ്യുക. അവിടെ മുന്‍ ധാരണകളില്‍ വീണുപോകേണ്ടതില്ല.

English summary

Debunking First Night Myths

Couple usually have a lot of debunking first night myths. Read more to know about this,