സ്ത്രീകളിൽ ഈ ഗുണങ്ങൾ പുരുഷന്മാർ ആഗ്രഹിക്കുന്നു

Posted By: Prabhakumar TL
Subscribe to Boldsky

ഇവ നിങ്ങൾ അറിയേണ്ട കാര്യങ്ങളാണ്. ഇഷ്ടപ്പെടുന്ന പുരുഷൻ നിങ്ങളെ തിരികെ ഇഷ്ടപ്പെടുന്നു എന്ന് തീർച്ചയാണോ? അയാൾ ഇഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് എന്ത് വിഷമതകളാണ് നിങ്ങളിലുള്ളത്? പുരുഷന്മാർ തങ്ങളുടെ സ്ത്രീകളിൽ കാണുവാൻ ആഗ്രഹിക്കുന്ന എല്ലാം ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആകർഷണീയനായ നിങ്ങളുടെ രാജകുമാരനെ ലഭിക്കുവാൻ അക്കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ട്. ഒരു സ്ത്രീയുമായി പുരുഷൻ ഡേറ്റിംഗ് ഉറപ്പിക്കുമ്പോൾ എന്തിനുവേണ്ടിയാണ് അയാൾ അന്വേഷിക്കുന്നത്? മറ്റുള്ളവരെ അപേക്ഷിച്ച് പുരുഷൻ ഒരു പ്രത്യേക സ്ത്രീയിൽമാത്രം തല്പരനാകുന്നത് എന്തുകൊണ്ടാണ്?

സ്ത്രീകൾ എല്ലായ്‌പ്പോഴും ചിന്തിക്കുന്നതുപോലെ നല്ല ബാഹ്യരൂപമല്ല അത്. പുരുഷന്മാരെ സ്ത്രീകളിലേക്ക് ആകർഷിക്കുന്ന മറ്റ് ധാരാളം ഘടകങ്ങളുണ്ട്. സുന്ദരമായ ബാഹ്യരൂപം ഒരു തരത്തിൽ വിഷയം തന്നെയാണ്, എന്നാൽ ഇത് പുരുഷന്മാർക്കുവേണ്ട ഒരേയൊരു ഘടകമല്ല. പുരുഷന്മാരെ സ്ത്രീകളിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

ദീർഘകാലത്തേക്കുള്ള ഒരു ബന്ധം ആവശ്യമാണെന്ന് വരുമ്പോൾ ചില പ്രത്യേക ഗുണവിശേഷങ്ങൾ സ്ത്രീകളിൽ ഉണ്ടോയെന്ന് അവർ അന്വേഷിക്കുന്നു. പ്രത്യേകിച്ചും നിങ്ങളെ അന്വേഷിക്കാൻവേണ്ടും എല്ലാ ഗുണഗണങ്ങളും നിങ്ങൾക്കുണ്ട് എന്ന് കരുതുന്നുണ്ടോ? ചുവടെ പറയുന്ന കാര്യങ്ങളിലൂടെ നമുക്ക് അത് കണ്ടെത്താം. ദീർഘകാലത്തേക്കുള്ള ഒരു ബന്ധത്തിനുവേണ്ടി പുരുഷന്മാർ സ്ത്രീകളെ അന്വേഷിക്കുമ്പോൾ അവർക്ക് ഉണ്ടാകാവുന്ന മാനദണ്ഡങ്ങളുടെ വിശദീകരണമാണ് ചുവടെ നൽകിയിരിക്കുന്നത്.

ആകർഷണീയമായ സവിശേഷതകളുള്ള സ്ത്രീ

ആകർഷണീയമായ സവിശേഷതകളുള്ള സ്ത്രീ

പുരുഷന്മാർ നല്ല ബാഹ്യരൂപം തിരയുന്നു. വളരെ ആഴത്തിൽ ബന്ധപ്പെടാൻ അവർ ആഗ്രഹിക്കുന്നു, ആ ആഴത്തിൽ എത്തിച്ചേരുന്നതിന് അവർ ആകർഷിക്കപ്പെടണം. ആകർഷണീയതയുള്ള സ്ത്രീയായി സ്വയം വെളിവാകുന്നത് ആകർഷിക്കപ്പെടേണ്ട പുരുഷനെ നിങ്ങളിലേക്ക് പ്രലോഭിപ്പിക്കും. ആകർഷണീയതയുള്ള ഒരു സ്ത്രീ എന്നതിനേക്കാൾ കൂടുതൽ വശ്യമായി ഒന്നുമില്ല.

സ്ത്രീ എന്ന കാര്യത്തിൽ പുരുഷന്മാരുടെ അഭിരുചി വിഭിന്നങ്ങളാണ്, മാത്രമല്ല ആകർഷണീയയായ സ്ത്രീ എന്നത് ഓരോ പുരുഷനെയും സംബന്ധിച്ച് വ്യത്യസ്തവുമാണ്. സ്ത്രീകളെ അവർ ആയിരിക്കുന്ന അതേ ആകർഷണീയതയിൽ തന്നെയാണ് പുരുഷന്മാർ ആഗ്രഹിക്കുന്നത്. അതിനാൽ കഴിയുന്നിടത്തോളം ആകർഷണീയമാകുവാൻ ശ്രമിക്കുക, അങ്ങനെ അവരെ നിങ്ങൾക്ക് വശീകരിക്കാൻ കഴിയും.

സ്വപ്നങ്ങളും, ലക്ഷ്യങ്ങളും, ആഗ്രഹങ്ങളുമുള്ള സ്ത്രീകൾ

സ്വപ്നങ്ങളും, ലക്ഷ്യങ്ങളും, ആഗ്രഹങ്ങളുമുള്ള സ്ത്രീകൾ

സ്വന്തമായി സ്വപ്നങ്ങളുള്ള സ്ത്രീകളെ പുരുഷന്മാർ ഇഷ്ടപ്പെടുന്നു. സ്വന്തം ജീവിതത്തോട് സ്വന്തമായിത്തന്നെ സ്വപ്നങ്ങളും, ലക്ഷ്യങ്ങളും, ആഗ്രഹങ്ങളുമുള്ള സ്ത്രീയുമായി ഡേറ്റ് ചെയ്യുവാൻ പുരുഷൻ ആഗ്രഹിക്കും. പൂർത്തിയാക്കാൻ സ്വന്തം ആഗ്രഹങ്ങളുള്ള, എന്നാൽ തന്റെ സ്വപ്നങ്ങളെ പൂർത്തിയാക്കാൻ പുരുഷനെ ആശ്രയിക്കാത്ത, അത്തരമൊരു പങ്കാളിയെയാണ് എല്ലാ പുരുഷന്മാരും അന്വേഷിക്കുന്നത്.

വികാരവിചാരങ്ങൾക്ക് പൊരുത്തപ്പെടുക

വികാരവിചാരങ്ങൾക്ക് പൊരുത്തപ്പെടുക

വികാരതീവ്രതയുള്ള പുരുഷന്മാർ വികാരവിചാരങ്ങളെ പങ്കിടുവാനാണ് സ്ത്രീയെ തിരയുന്നത്. തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരാളിനെയാണ് അവർ നിരാശയോടെ അന്വേഷിക്കുന്നത്. ഒരു പുരുഷനെ നിങ്ങൾ ഇഷ്ടപ്പെടുകയാണെങ്കിൽ, അയാളുടെ വികാരവിചാരങ്ങളെ അറിയുവാൻ ശ്രമിക്കുക. സ്വന്തം വികാരവിചാരങ്ങളായി അയാളുടെ വികാരവിചാരങ്ങളെ ഉൾക്കൊള്ളുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, അയാൾക്കുപറ്റിയ ഏറ്റവും നല്ല ജോഡി നിങ്ങൾതന്നെയാണ്.

 ശ്രദ്ധിക്കാൻ കഴിയുന്ന വ്യക്തി

ശ്രദ്ധിക്കാൻ കഴിയുന്ന വ്യക്തി

പുരുഷന്മാരുടെ ഒരു അടിസ്ഥാന ആവശ്യമാണിത്. തങ്ങളുടെ എല്ലാ ചിന്തകളെയും പങ്കിടുവാനും അവയെക്കുറിച്ച് സംസാരിക്കുവാനും പറ്റിയ ഒരു വ്യക്തിയെ പങ്കാളിയായി ലഭിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ആഴത്തിൽ എന്ന രീതിയിൽ ബന്ധപ്പെടുന്നതിന് എല്ലാ പുരുഷന്മാരും തങ്ങളെ ശ്രദ്ധിക്കുന്ന സ്ത്രീയെ ലഭിക്കുവാൻ ഇഷ്ടപ്പെടുന്നു. തന്നെ ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്ന അനുഭവം ഉണ്ടാകാൻ ഇത് അവനെ സഹായിക്കും.

താദാത്മ്യം

താദാത്മ്യം

പുരുഷന്മാർ താദാത്മ്യത്തെ ഇഷ്ടപ്പെടുന്നു. ദീർഘകാല ബന്ധത്തിൽ ഇടപെടുമ്പോൾ തങ്ങൾ താദാത്മ്യത്തിലായിരിക്കുന്ന, അതുമല്ലെങ്കിൽ നല്ല പൊരുത്തത്തിലായിരിക്കുന്ന സ്ത്രീകളെ കണ്ടെത്താൻ പുരുഷന്മാർ ശ്രമിക്കുന്നു. ബന്ധത്തെ ദീർഘകാലം ശാന്തമായി നയിച്ചുപോകുന്നതിനാണിത്.

ഉറ്റബന്ധം നിലനിറുത്താൻ ഒരാൾ

ഉറ്റബന്ധം നിലനിറുത്താൻ ഒരാൾ

വളരെ അടുത്ത ബന്ധം നിലനിറുത്തുന്നതിനുവേണ്ടിയുള്ള ഒരാളെ പുരുഷന്മാർ അന്വേഷിക്കുന്നു. പുരുഷന്മാർക്ക് ലൈംഗികത വളരെ പ്രധാനമാണ്, മാത്രമല്ല ഇതേ പ്രാധാന്യം തങ്ങളുടെ പങ്കാളിയിൽ കാണുവാനും അവർ ആഗ്രഹിക്കുന്നു. വലിയ തോതിൽ ലൈംഗികത ആസ്വദിക്കുവാൻ പറ്റിയ സ്ത്രീയെ അവർ കൂടുതലായി ഇഷ്ടപ്പെടുന്നു. ഇതിനുപറ്റിയ ആളെ വേട്ടയാടുവാനാണ് അവർ തീർച്ചയായും ശ്രമിക്കുന്നത്.

സ്ത്രീയെ അന്വേഷിക്കുന്ന സമയത്ത് പുരുഷന്മാർ ഉൾക്കൊണ്ടിരിക്കുന്ന മുഖ്യമായ മാനദണ്ഡങ്ങൾ ഈ പറഞ്ഞ 6 കാര്യങ്ങളാണ്. ഏതെങ്കിലും പുരുഷനുമായി ഒരു ഹ്രസ്വകാല ബന്ധമാണ് നിങ്ങൾ ആസൂത്രണം ചെയ്യുന്നതെങ്കിൽ, ഈ പറഞ്ഞ കാര്യങ്ങളെ ഗൗനിക്കേണ്ടതില്ല, എന്നാൽ ഒരു ദീർഘകാല ബന്ധത്തെയാണ് ആഗ്രഹിക്കുന്നതെങ്കിൽ, അതുമല്ലെങ്കിൽ ഒരു ആജീവനാന്തകാല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഈ വസ്തുതകളെ പരിഗണിക്കുന്നത് നല്ലതായിരിക്കും. പുരുഷന്മാർ അന്വേഷിക്കുന്ന പ്രധാനപ്പെട്ടതും മുഖ്യവുമായ വസ്തുകൾ ഇവയാണ്. ഈ ഗുണഗണങ്ങൾ ഇല്ലായെന്ന കാരണംകൊണ്ട് നിങ്ങളുടെ ഇഷ്ടഭാജനത്തെ നഷ്ടപ്പെടുവാൻ ഇടയാകരുത്.

ബന്ധത്തിന്‍റെ തീവ്രത നല്ലതും ചീത്തയുമായ കാര്യങ്ങളില്‍ സാധാരണ ബന്ധങ്ങളേക്കാള്‍ തീവ്രമായിരിക്കും ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട കാര്യം നെഗറ്റീവായ കാര്യങ്ങളിലും അവ പരിഹരിക്കാനും അത് വിട്ടുകളയാനുമുള്ള മനസാണ്

ഇരട്ടകളേപ്പോലെ മാനസികമായ ബന്ധം ആത്മാര്‍ത്ഥ സൗഹൃദങ്ങളിലുണ്ടാകും. പലപ്പോഴും ഒരേ സമയത്ത് അവര്‍ പരസ്പരം ഫോണ്‍ വിളിക്കും. സാഹചര്യങ്ങളാല്‍ അകന്നിരിക്കുമ്പോളും പരസ്പരം ഓര്‍മ്മിക്കുകയും ചെയ്യും.

പങ്കാളിയുടെ ലിംഗം ഏതെന്ന വ്യത്യാസമില്ലാതെ പരസ്പരം സംരക്ഷണവും സുരക്ഷിതത്വബോധവും നല്കും. നിങ്ങളുടെ കാവല്‍ മാലാഖയേപ്പോലെ അവര്‍ അനുഭവപ്പെടും. ബോധപൂര്‍വ്വമോ അല്ലാതെയോ നിങ്ങളുടെ അരക്ഷിതാവസ്ഥയില്‍ ആനന്ദം കണ്ടെത്തുന്ന വ്യക്തി നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തല്ല.

ആത്മാര്‍ത്ഥ സുഹൃത്തിനെ ഹൃദയത്തിന്‍റെ പാതിയെന്ന് പറയാമെങ്കില്‍, പങ്കാളിയെന്നത് നിങ്ങളെ പൂര്‍ണ്ണമാക്കുന്നതിനുള്ള ഘടകങ്ങള്‍ സ്വന്തമായി ഇല്ലാത്തയാളാണ്. ആത്മാര്‍ത്ഥ സുഹൃത്തെന്നാല്‍ നിങ്ങളെ പൂര്‍ണ്ണമായും മനസിലാക്കുന്ന, സംരക്ഷിക്കുന്ന, പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ആളാണ്. ജീവിത പങ്കാളിയെന്നാല്‍ പിന്തുണ നല്കുന്ന, ദീര്‍ഘകാലത്തേക്കുള്ള സഹചാരിയുമാണ്. എന്നാല്‍ അതിനുള്ള അവന്‍റെ അല്ലെങ്കില്‍ അവളുടെ കഴിവ് പരിമിതമാണ്. നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്നത് ആത്മാര്‍ത്ഥ സൗഹൃദത്തില്‍ പ്രശ്നമല്ല. ഒരു ആത്മാര്‍ത്ഥ സൗഹൃദത്തെ വെളിവാക്കുന്ന, അല്ലെങ്കില്‍ അതില്ലെന്ന് വെളിവാക്കുന്ന സൂചനകള്‍ വ്യക്തമായി തന്നെ മനസിലാക്കാനാവും.

പ്രണയം നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നത് വിശദീകരിക്കുക എളുപ്പമല്ല. ഉറപ്പുള്ളതും, ഗാഡവും, നീണ്ടുനില്‍ക്കുന്നതുമായ ഈ ബന്ധം വാക്കുകളിലൂടെ വിവരിക്കാനാവില്ല.

Read more about: relationship life ബന്ധം
English summary

Man Want These Qualities In His Women

All the factors that drive a man towards a woman are mentioned in this article. Men when in search of a long-term relationship, seek certain attributes in women. You think you have all the attributes that will make men seek for you