വിധി കൂട്ടിച്ചേര്‍ത്ത ആ പ്രണയം

Posted By: Jibi Deen
Subscribe to Boldsky

വിവാഹം സ്വർഗ്ഗത്തിൽ നടക്കുമെന്നാണ് പറയുന്നത്.ഇന്ത്യയിൽ എല്ലാവിധത്തിലും വിവാഹം ആഘോഷിക്കുന്നു.ഒരു പിതാവ് തന്റെ ആജീവനാന്ത വരുമാനം കൂട്ടി വച്ച് തന്റെ മകളുടെ വിവാഹത്തിനായി ചെലവിടുന്നു

ഇത് നല്ലതാണോ അല്ലയോ എന്നത് വിവാദപരമായ ഒരു ചോദ്യമാണ്. ഒരേ പശ്ചാത്തലത്തിലുള്ള ധാരാളം പേരെ കണ്ടുമുട്ടുന്ന ഒരു വേദി കൂടിയാണ് ഇന്ത്യൻ വിവാഹങ്ങൾ.

ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുമ്പോൾ വിവാഹിതരാകാത്ത ചെറുപ്പക്കാരായ യുവാക്കൾ ഈ കൂട്ടത്തിൽ പെട്ടുപോകാറുണ്ട്.അങ്ങനെ ദാമ്പത്യം മറ്റൊന്നായി മാറുന്നു.

പ്രവാലിയുടെയും മായാങ്കിന്റെയും കാര്യത്തിലും സംഭവിച്ചത് ഇതാണ്.സഹോദരങ്ങളുടെ വിവാഹ വേളയിൽ തങ്ങളുടെ ജീവിതത്തിന്റെ സ്നേഹവും അവർ കണ്ടെത്തി.എങ്ങനെ ഒരു വിവാഹം കുടുംബത്തെ മറ്റൊരു വിവാഹത്തിലേക്ക് നയിച്ച് എന്നറിയാൻ തുടർന്ന് വായിക്കുക

സുന്ദരൻ

സുന്ദരൻ

രാജ്യത്തെ മികച്ച ഒരു എഞ്ചിനീയറിങ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം മായങ്ക് ജീവിതത്തിൽ ശ്രദ്ധിച്ചിരുന്നത് രണ്ടു കാര്യങ്ങളാണ്.ജോലിയും ശരീരവും.ഒരു ജിം ഭ്രാന്തനായിരുന്ന അവനെ ധാരാളം പെൺകുട്ടികൾ ആകർഷിച്ചിരുന്നു.എന്നാൽ അവനു ഏറ്റവും കുറച്ചു താല്പര്യം സ്ത്രീകളിൽ മാത്രമായിരുന്നു.അവൻ ആരെയും സ്നേഹിച്ചിരുന്നുമില്ല.

ബഹിർമുഖയായ പ്രവാലി

ബഹിർമുഖയായ പ്രവാലി

ധാരാളം സംസാരിക്കുന്ന ഒത്തിരി സുഹൃത്തുക്കളുള്ള ഒരാളായിരുന്നു പ്രവാലി.അതിൽ ധാരാളം ആൺകുട്ടികളും ഉണ്ടായിരുന്നു.ഫാഷൻ ഇന്സ്ടിട്യൂട്ടിൽ പഠിച്ച അവളുടെ കൂടെ എപ്പോഴും ഒരു കൂട്ടുകാരൻ ഉണ്ടാകും.അവൾ വളരെ സുന്ദരിയും ആയിരുന്നു.

 തങ്ങളുടെ പങ്കാളിയെ കണ്ടെത്താനായി അവസരം

തങ്ങളുടെ പങ്കാളിയെ കണ്ടെത്താനായി അവസരം

മാസങ്ങൾക്കുള്ളിൽ നടക്കുന്ന മൂത്ത സഹോദരിയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് പ്രവാലി.സഹോദരി ഭർത്താവിന്റെ അവളുടെ സ്ഥാനത്തു എത്തിയപ്പോൾ അവൾ ആവേശം കൊണ്ടു.വധൂ വരന്മാരുടെ പാർട്ടി അവൾ വളരെയേറെ ഇഷ്ടപ്പെട്ടു.

അവൾ അവസാനം ശ്രദ്ധിച്ചപ്പോൾ

അവൾ അവസാനം ശ്രദ്ധിച്ചപ്പോൾ

തുടക്കത്തിൽ വീട്ടുകാർ വരനെയും ബന്ധുക്കളെയും സ്വീകരിക്കുന്ന തിരക്കിലായിരുന്നു.തന്റെ കടമകൾ ചെയ്തുകൊണ്ടിരുന്ന പ്രവാലി മായങ്കിനെ ശ്രദ്ധിച്ചില്ല.വൈകുന്നേരം സഹോദരി വിശുദ്ധ അഗ്നികുണ്ഡത്തിനു ചുറ്റും നടക്കുന്ന ചിത്രം തന്റെ ഡി എസ് എൽ ആർ ക്യാമറയിൽ പകർത്താൻ ശ്രമിക്കുമ്പോൾ ഒരാൾ അവളെ തട്ടിമാറ്റി.അവൾക്കത് തികച്ചും ഇഷ്ടപ്പെട്ടില്ല.

ഫോട്ടോഗ്രാഫി കഴിവിൽ

ഫോട്ടോഗ്രാഫി കഴിവിൽ

ആ സമയം മായങ്ക് അവളെ ശ്രദ്ധിച്ചു.അവളുടെ ഫോട്ടോഗ്രാഫി കഴിവിൽ അവൻ ആകർഷകനായി.അതുവരെ വിവാഹത്തിന് ഒരുങ്ങി വന്നു നിൽക്കുന്ന പെൺകുട്ടികളെ മാത്രമേ മായങ്ക് കണ്ടിട്ടുള്ളൂ.ഇവിടെ സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ ഹൃദയം കൊണ്ട് ഓരോ നിമിഷത്തെയും ഫോട്ടോ എടുക്കുന്നു.അവൻ അവളോട് മനസ്സുകൊണ്ട് സംസാരിക്കണമെന്ന് തീരുമാനിച്ചു.

ധൈര്യം കൂട്ടിച്ചേർത്തു

ധൈര്യം കൂട്ടിച്ചേർത്തു

മായങ്കിനെപ്പോലൊരു യുവാവ് പ്രവാലിയെപ്പോലെ ഒരു പെൺകുട്ടിയോട് ചെന്ന് സംസാരിക്കണമെങ്കിൽ കുറച്ചു ധൈര്യം കൂട്ടിച്ചേർക്കേണ്ടതുണ്ട്.അത് കുട്ടിക്കളിയല്ല.പക്ഷെ സ്നേഹം കൂടുതൽ ധൈര്യം പകരും.അടുത്ത ദിവസം രാവിലെ പ്രവലിയുമായി ഒരു സംഭാഷണത്തിന് തയ്യാറായി അവൻ എത്തി.

തെറ്റായ ടൈമിംഗ്

തെറ്റായ ടൈമിംഗ്

തന്റെ സഹോദരിയെ പിരിയുന്ന വിഷമത്തിലായിരുന്നു പ്രവാലി.അവളോട് സംസാരിക്കാൻ ഏറ്റവും മോശമായ സമയമായിരുന്നു അത്.എങ്കിലും അവളുടെ പ്രതികരണം വളരെ വ്യക്തമായിരുന്നു.മായങ്കിന്റെ ഉചിതമല്ലാത്ത സ്വഭാവം അവനെ തന്നെ വിഷമിപ്പിച്ചു.

തിരിച്ചറിവുകൾ തുടങ്ങുന്നു

തിരിച്ചറിവുകൾ തുടങ്ങുന്നു

ആദ്യം കുറച്ചു ദിവസം മായാങ്കിനോട് വളരെ രൂക്ഷമായി പെരുമാറിയ പ്രവാലി അവനൊരു സാധാരണ യുവാവ് അല്ലെന്നു മനസ്സിലാക്കി.അതിനുശേഷം അവൻ അവളോട് സംസാരിച്ചതേയില്ല.പ്രവാലി വീണ്ടും ആ സുഹൃദ് ബന്ധം പുനഃസ്ഥാപിക്കാൻ തുടക്കമിട്ടു.

മായാങ്കിന്റെ നമ്പർ

മായാങ്കിന്റെ നമ്പർ

മായാങ്കിന്റെ നമ്പർ കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.അവളുടെ സഹോദരി ഇതിൽ വളരെ സന്തോഷിച്ചു.അങ്ങനെ ഒരു ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം അവൾ അവനെ വിളിച്ചു സംഭാഷണം വീണ്ടും പുനഃസ്ഥാപിച്ചു.

മറ്റൊരു വശം

മറ്റൊരു വശം

പ്രവാലി ആദ്യം പ്രതികരിക്കാത്തത് മായാങ്കിന്റെ ഈഗോയെ വേദനിപ്പിച്ചു.കാരണം അവൻ ആദ്യമായാണ് ഒരു പെൺകുട്ടിയെ സമീപിക്കുന്നത്.ഇനി ഒരിക്കലും അവളോട് സംസാരിക്കില്ല എന്നവൻ അന്ന് തീരുമാനിച്ചിരുന്നു.എന്നാൽ പ്രണയം നമ്മെക്കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യിക്കും.പ്രവലിയുടെ ഒരു മെസ്സേജ് കിട്ടിയപ്പോൾ തന്നെ മായങ്കിന്റെ വിഷമം മാറി.

പ്രണയത്തിൽ മുഴുകുമ്പോൾ

പ്രണയത്തിൽ മുഴുകുമ്പോൾ

പെട്ടെന്ന് തന്നെ മെസ്സേജുകൾ രാത്രി വരെ നീളുന്ന ഫോൺ വിളികളായി.എല്ലാ ആഴ്ചകളിലും പതിവായി അവർ കണ്ടുമുട്ടാൻ തുടങ്ങി.കറങ്ങാനിറങ്ങുമ്പോൾ ആളുകൾ അവരെ പുകഴ്ത്തുന്നത് അവരിൽ സന്തോഷം ഉണ്ടാക്കി.ഈ പ്രണയം 3 വർഷം തുടർന്നു.അവർ പരസ്പരം ആശ്വാസം കണ്ടെത്താൻ തുടങ്ങി.

 കുടുംബത്തെ അറിയിക്കാൻ സമയമായപ്പോൾ

കുടുംബത്തെ അറിയിക്കാൻ സമയമായപ്പോൾ

മൂന്നു വര്ഷം കഴിഞ്ഞപ്പോൾ പ്രവാലിക്ക് വീട്ടിൽ വിവാഹ ആലോചന നടത്തി തുടങ്ങി.അപ്പോൾ വീട്ടിൽ അറിയിക്കാനുള്ള സമയം അധിക്രമിച്ചുവെന്ന് അവർക്ക് മനസ്സിലായി.മായങ്ക് യാഥാസ്ഥിതികരായ ഗുജറാത്തി കുടുംബത്തിൽ നിന്നായതിനാൽ കുടുംബങ്ങൾ എങ്ങനെ ഈ ബന്ധം കാണുമെന്നത് അവരിൽ ആശങ്ക ഉണ്ടാക്കി.

 അപ്രതീക്ഷിത പ്രതികരണം

അപ്രതീക്ഷിത പ്രതികരണം

അപ്രതീക്ഷിതമായി മായങ്കിന്റെ വീട്ടുകാർ പ്രവലിയെ സ്വീകരിക്കുന്നതിൽ സന്തോഷം അറിയിച്ചു.പ്രവാലിയുടെ വീട്ടുകാരും അങ്ങനെയായിരുന്നു.അങ്ങനെ നേരത്തതെ ദമ്പതികളെപ്പോലെ ഇവരെയും കുടുംബാംഗങ്ങൾ സന്തോഷത്തോടെ അംഗീകരിച്ചു

വിവാഹ ദിനമാണ്

വിവാഹ ദിനമാണ്

പ്രവലിയുടെയും മായങ്കിന്റെയും വിവാഹ ദിനമാണ്. രണ്ടു കുടുംബക്കാരും വീണ്ടും ഒത്തുകൂടി.വീണ്ടും ചരിത്രം യഥാർത്ഥ പ്രണയത്തിനായി ആവർത്തിക്കുകയാണ്.ഇതുപോലെ വീണ്ടും തുടരട്ടെ എന്ന് ആശംസിക്കുന്നു.

Read more about: love relationship
English summary

Love Story How Destiny Connects Two People

Love Story How Destiny Connects Two People, read more to know about