കോര്‍ത്ത കൈ പറയും, ബന്ധമെന്തെന്ന്‌

Posted By: Lekhaka
Subscribe to Boldsky

നിങ്ങൾ പ്രണയത്തിലായിരിക്കുമ്പോൾ പങ്കാളിയുടെ കൈ പിടിച്ചു നടക്കുന്നത് എത്രമാത്രം സന്തോഷം തരുമെന്ന് പറയാതെ തന്നെ അറിയാമല്ലോ .എന്നാൽ ഈ ചെറിയ കൈപിടിത്തം നിങ്ങളുടെ ബന്ധത്തെക്കുറിച്ചു ഒരുപാട് കാര്യങ്ങൾ പറയും .

കൈകള്‍ കോര്‍ത്തു പിടിയ്ക്കുന്ന രീതി പങ്കാളികളെക്കുറിച്ചു പല കാര്യങ്ങളും പറയും, ഇതെക്കുറിച്ചു കൂടുതലറിയൂ,

കൈപ്പത്തി താഴേക്ക് വരുന്ന രീതിയിലുള്ള പിടിത്തം

കൈപ്പത്തി താഴേക്ക് വരുന്ന രീതിയിലുള്ള പിടിത്തം

ഈ രീതിയിൽ കൈ പിടിക്കുന്നുവെങ്കിൽ നിങ്ങളുടെ ബന്ധം വെറുമൊരു അടുപ്പം മാത്രമാണ് അതിൽ പാഷൻ ഇല്ല .ആരാണോ കൈ താഴേക്ക് വരുന്ന രീതിയിൽ പിടിക്കുന്നത് അവരാണ് കടുത്ത വ്യക്തിത്വമുള്ളവരും ,മുൻകൈ എടുക്കുന്നതും തീരുമാനമെടുക്കുന്ന വ്യക്തിയും .

വിരലുകൾ കോർത്തു പിടിക്കുക

വിരലുകൾ കോർത്തു പിടിക്കുക

വിരലുകൾ കോർത്ത് പിടിക്കുന്നത് അവർ തമ്മിലുള്ള പാഷനും കടുത്ത വികാരത്തെയും സൂചിപ്പിക്കുന്നു .ഈ രീതിയിൽ കൈ പിടിക്കുമ്പോൾ രണ്ടുപേരും പരസ്പരം മുറുകെ പിടിച്ചിരിക്കുന്നു എങ്കിൽ ആ ബന്ധം ദൃഡമാണ് .ഒരു കൈ അയഞ്ഞിരിക്കുന്നത് അത്ര നല്ലതല്ല .

 ഒരു വിരൽ പിടിക്കുക

ഒരു വിരൽ പിടിക്കുക

ഈ രീതിയിൽ കൈ പിടിക്കുന്നത് രണ്ടുപേരും പരസ്പരം സ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകുന്നു എന്നതാണ് സൂചിപ്പിക്കുന്നത് .ഇത്തരത്തിലുള്ളവർ എങ്ങനെ പരസ്പരം ബഹുമാനിക്കണം ,സ്പെയിസ് നൽകണം എന്ന് നല്ലവണ്ണം അറിവുള്ളവരായിരിക്കും .ഇവർ ഒരു ചടങ്ങിന് പോകാനായി രണ്ടു ചുവട് വയ്ക്കുമ്പോൾ തന്നെ നല്ല സുഹൃത്തുക്കളായി പോകണം എന്നതിൽ ബോധവാന്മാരാകുന്നു .

അധിക പിന്തുണ

അധിക പിന്തുണ

നിങ്ങളിൽ ഒരാൾ മറ്റൊരാളെ അധികമായി ശക്തിപ്പെടുത്തുവാൻ ശ്രമിക്കുന്നു .അതായത് നിങ്ങൾ രണ്ടുപേരും കാര്യങ്ങൾ ഗൗരവമായി എടുക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത് .ഇത് എപ്പോഴും നല്ലതല്ല .നിങ്ങളുടെ പങ്കാളി ഒരു പൊസ്സസ്സീവ് ടൈപ്പ് ആണെന്നും ഇത് വ്യക്തമാക്കുന്നു .

കൈകൾ ചേർത്ത് പിടിക്കുക

കൈകൾ ചേർത്ത് പിടിക്കുക

ഏതെങ്കിലും പരിപാടികളിൽ പങ്കെടുക്കുമ്പോൾ നാമിതു കാണാറുണ്ട് .എല്ലാ ദിവസവും ഇങ്ങനെ കാണുകയാണെങ്കിൽ അത് പങ്കാളിക്ക് സുരക്ഷിതത്വം നൽകുന്നതിന്റെ സൂചനയാണ് .അല്ലെങ്കിൽ അവരുടെ ബന്ധത്തിൽ കുറച്ചു അരക്ഷിതാവസ്ഥ കാണുന്നു എന്നതിന്റെ ലക്ഷണമാണ് .

 വിരലുകൾ പിടിക്കുക

വിരലുകൾ പിടിക്കുക

ദമ്പതികൾ ഒരു സ്ഥലത്തല്ല എന്നാണിത് സൂചിപ്പിക്കുന്നത് .ആരാണോ കൈ പങ്കാളിയുടെ വിരലുകൾ പിടിക്കാൻ ശ്രമിക്കുന്നത് അവരാണ് തീരുമാനങ്ങൾ എടുക്കുന്നത് .ഇതിൽ ഒരാൾ ബന്ധത്തിൽ ഊഷ്മളത കാണുന്ന ആളാണ് .

 കൈകൾ പിടിക്കാതിരിക്കുക

കൈകൾ പിടിക്കാതിരിക്കുക

നിങ്ങളുടെ പങ്കാളി നിങ്ങളുടെ കൈ പിടിക്കാൻ നിരസിക്കുന്നുവെങ്കിൽ ഒന്നുകിൽ അവർ നിങ്ങളുടെ ഉള്ളിൽ ഇല്ല എന്നായിരിക്കും ,അല്ലെങ്കിൽ ലജ്ജയോ ,സ്വകാര്യതയോ സൂചിപ്പിക്കുന്നു .അവരുടെ ബന്ധത്തിൽ പെട്ടെന്നൊരു തീരുമാനം എടുക്കാതെ നിരീക്ഷിക്കുക .എന്നാൽ നിങ്ങൾക്ക് ആശങ്കപ്പെടേണ്ടി വരില്ല .

Read more about: relationship, ബന്ധം
English summary

Way You And Your Partner Hold Hand Reveal The Reality

Way You And Your Partner Hold Hand Reveal The Reality
Story first published: Thursday, June 8, 2017, 17:00 [IST]
Subscribe Newsletter