For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഷടത്തോടെ പങ്കാളിയെ അസ്വസ്ഥമാക്കാം

പ്രശ്‌നങ്ങള്‍ പങ്കുവെച്ച് പരസ്പരം അഭിപ്രായങ്ങള്‍ പറഞ്ഞ് അത് പരിഹരിച്ച് വീണ്ടും ആബന്ധത്തിന്റെ ആഴം

By Raveendran V
|

പ്രണയ ബന്ധത്തില്‍ നിങ്ങള്‍ എന്താണ് കൂടുതല്‍ ആഗ്രിക്കുന്നത്? സ്‌നേഹം, സംരക്ഷണം, സുരക്ഷിതത്വം, പരസ്പര വിശ്വാസം ഇതില്‍ ഏതിനാണ് പ്രണയത്തില്‍ കൂടുതല്‍ പങ്ക്. സത്യത്തില്‍ ഇതില്‍ ഏതെങ്കിലും ഒന്നിനെ ഒഴിച്ച് നിര്‍ത്തിയുള്ള പ്രണയം മിക്കവരും ആഗ്രഹിക്കില്ല. ഇതൊക്കെ പരസ്പര പൂരകങ്ങളാകുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം സാധ്യമാകുന്നത്. പക്ഷേ പ്രണയ ബന്ധത്തില്‍ സ്‌നേഹം മാത്രം നിലനിര്‍ത്തി നമുക്ക് മുന്നോട്ട് പോകാന്‍ പറ്റുമോ. തനിക്ക് പങ്കാളിയില്‍ നിന്ന് വേണ്ടത് പ്രണയം മാത്രമാണെന്ന് എല്ലാവരും വാദിക്കുമ്പോഴും പുതുമകള്‍ നിലനിര്‍ത്താത്ത പ്രണയം അവസാനം ചെന്നെത്തുക മടുപ്പില്‍ തന്നെ ആയിരിക്കും.

അവസാനം വരെ ജീവിതം പ്രണയാതുരമാകണമെങ്കില്‍ പങ്കാളികള്‍ ഇരുവരും വിചാരിക്കണം. പ്രണയത്തിനെ എല്ലാ അര്‍ത്ഥത്തിലും വെള്ളമൊഴിച്ച് വളമിട്ട് പുഷ്പിച്ചെടുക്കണം.ഇല്ലേങ്കില്‍ വിവാഹത്തില്‍ തീരും നമ്മുടെ പ്രണയം. നിങ്ങളുടെ പങ്കാളിയെ അസ്വസ്ഥമാക്കുക വഴി പ്രണയ ബന്ധം നിലനിര്‍ത്താന്‍ കഴിയും. എന്ത് മണ്ടത്തരമാണ് പറയുന്നതെന്ന് തോന്നുന്നുണ്ടോ. ഒന്ന് ഇരുത്തി ആലോചിച്ച് നോക്കു. ഇറിറ്റേറ്റ് ചെയ്യുമ്പോള്‍ നമ്മള്‍ ആദ്യം പിടിക്കാന്‍ ആഗ്രഹിക്കുന്നത് പങ്കാളിയുടെ കൈ തന്നെയല്ലേ. പ്രശ്‌നങ്ങള്‍ പങ്കുവെച്ച് പരസ്പരം അഭിപ്രായങ്ങള്‍ പറഞ്ഞ് അത് പരിഹരിച്ച് വീണ്ടും ആബന്ധത്തിന്റെ ആഴം കൂട്ടാന്‍ അത് സഹായിക്കില്ലേ.

സെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനംസെക്‌സില്‍ സ്ത്രീകള്‍ക്കിത് പ്രധാനം

ചില സ്‌നേഹം നിറഞ്ഞ ഇറിറ്റേഷനുകള്‍ ,ഇടയ്ക്കിടെ ചൊറിഞ്ഞോണ്ടിരിക്കാന്‍ നമ്മള്‍ ഇവിടെ തന്നെ ഉണ്ടെന്നും പറയുന്നതില്‍ ഒരു സന്തോഷം ഉണ്ടാവില്ലേ. പങ്കാളിയെ ചുമ്മാ സ്‌നേഹത്തോടെ ചൊറിയാനുള്ള മാര്‍ഗങ്ങളാണ് പറയുന്നത്. അസ്ഥാനത്ത് പ്രയോഗിച്ച് അടി വാങ്ങാതെ പങ്കാളിയുടെ മൂട് അനുസരിച്ച് ചുമ്മാ ഇതൊക്കെ ഒന്നു പ്രയോഗിക്കൂ. പ്രണയം താനേ പോരും. നിങ്ങള്‍ കേള്‍ക്കണം എന്ന് പങ്കാളി ആഗ്രിക്കുന്ന സമയത്ത് അവര്‍ക്ക് ചെവി നല്‍കാതിരിക്കുക. അപ്പോള്‍ അവര്‍ നിങ്ങളുടെ അറ്റന്‍ഷന്‍ നേടാന്‍ വീണ്ടും വീണ്ടും പല കാര്യങ്ങളും ചെയ്‌തോണ്ടിരിക്കും, അപ്പോള്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട് ചില മൂളലുകളിലൂടെ അതിനെ കേള്‍ക്കുന്നെണ്ടെന്ന് വരുത്തണം.

 ചെയ്യാന്‍ ഉള്ള കാര്യങ്ങള്‍

ചെയ്യാന്‍ ഉള്ള കാര്യങ്ങള്‍

നിങ്ങള്‍ ചെയ്യാന്‍ ഉള്ള കാര്യങ്ങള്‍ സാധാരണ രീതിയില്‍ ചെയ്ത് തീര്‍ക്കുക. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തി എങ്ങനെ ഉണ്ടെന്ന് പങ്കാളിയോട് ചോദിക്കുക. സ്വാഭാവികമായും നല്ലതല്ലെങ്കില്‍ അവര്‍ അതേ രീതിയില്‍ മറുപടി പറയും. അപ്പോള്‍ അത് വേദനിപ്പിച്ചത് പോലെ പെരുമാറി സ്‌നേഹം നുണയാന്‍ ശ്രമിക്കാം.

വളര്‍ത്തു മൃഗങ്ങളെ

വളര്‍ത്തു മൃഗങ്ങളെ

വളര്‍ത്തു മൃഗങ്ങളെ വെച്ചാകാം അടുത്ത മാര്‍ഗം. വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കായി പങ്കാളി വെച്ചിരിക്കുന്ന നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്താം. നിങ്ങളുടെ വളര്‍ത്തമൃഗങ്ങളെ അകത്ത് കയറ്റരുതെന്നാണ് പങ്കാളി പറഞ്ഞതെങ്കില്‍ അതിനെ അകത്ത് കയറ്റുക. കട്ടിലില്‍ കിടത്തരുതെന്നാണെങ്കില്‍ അതിന്റെ നേര്‍ വിപരീതം. ഇത്തരത്തില്‍ വെറുതേ വെറുതേ അവരെ അസ്ഥസ്വരാക്കി കൊണ്ടിരിക്കണം.

കുശുമ്പു കൂട്ടുക

കുശുമ്പു കൂട്ടുക

നിങ്ങളുടെ പങ്കാളി സൗഹൃദക്കൂട്ടത്തിലോ ബന്ധുക്കളുടെ ഇടയിലോ തെറ്റായ കാര്യങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ അവരെ അടുത്ത് വിളിക്കുക.ചുമ്മാ വെറുതേ വാചകമടിച്ച് ജയിക്കല്ലേയെന്ന തട്ട് നല്‍കി അടുത്ത് തന്നെ നിര്‍ത്തി അവരെ വെറുതേ കുശുമ്പു കൂട്ടുക. പ്രത്യേകം ശ്രദ്ധിക്കണം ഇത്തരം കാര്യങ്ങള്‍ അവരെ വേദനിപ്പിക്കുന്നില്ലെന്ന്.

പാട്ട് ഉറക്കെ

പാട്ട് ഉറക്കെ

അവര്‍ ഉറങ്ങുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ പാട്ട് ഉറക്കെ വെച്ച് നിങ്ങളുടെ പങ്കാളിയെ വട്ടാക്കാം.ബഹളങ്ങള്‍ ഒട്ടും ആഗ്രഹിക്കാത്ത സമയം ബഹളം മാത്രം വെച്ച് അവരെ അസ്വസ്ഥമാക്കുന്നതിലും ഒരു രസമില്ലേ.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

കൂര്‍ക്കം വലിയും ഒരു നല്ല ഇറിറ്റേറ്റിങ്ങ് തന്ത്രമാണ്.ചുമ്മാ കൂര്‍ക്കം വലിച്ച് പങ്കാളിയെ അസ്വസ്ഥമാക്കാം. അവര്‍ അതിനോട് നീരസം പ്രകടിപ്പിച്ചാല്‍ കൂര്‍ക്കം വലിക്കുന്നത് നമ്മുടെ കൈയ്യില്‍ ഇരിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ പറഞ്ഞ് ചുമ്മാ സങ്കടപെടും പോലെ അഭിനയിക്കാലോ. അങ്ങനേ സ്‌നേഹം പിടിച്ച് പറ്റാം.

 ചോദിച്ചതിന് മറുപടിയില്ലേ

ചോദിച്ചതിന് മറുപടിയില്ലേ

ചോദിച്ചതിന് മറുപടിയില്ലേ എന്ന ഒരു ചോദ്യം പങ്കാളിയില്‍ നിന്ന് വരുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കാം. അവരുടെ ചില ചോദ്യങ്ങള്‍ക്ക് മുക്കിയും മൂളിയും മറുപടി നല്‍കുക. ചോദിക്കുമ്പോള്‍ മിണ്ടാതിരിക്കുമ്പോള്‍ വരുന്നത്ര കലി മറ്റെന്താ അല്ലേ. അത് തന്നെയാണല്ലോ നമ്മുടെ ഉദ്ദേശവും.

പങ്കാളിയോട് ചോദിക്കാം

പങ്കാളിയോട് ചോദിക്കാം

നിങ്ങള്‍ വെച്ച സാധനങ്ങള്‍ നിങ്ങള്‍ക്ക് വേണമെന്ന നിലയില്‍ പങ്കാളിയോട് ചോദിക്കാം അവര്‍ അത് തിരഞ്ഞ് വലയുമ്പോള്‍ അത് നിങ്ങള്‍ തന്നെ കണ്ടെത്തുക. എന്നിട്ട് തെറ്റ് അവരുടേതാണെന്ന് പറഞ്ഞ് ചുമ്മാ ഒന്നു വട്ടാക്കാം.

ഇഷ്ട ഭക്ഷണം

ഇഷ്ട ഭക്ഷണം

ഇഷ്ട ഭക്ഷണം ഉണ്ടാക്കി പങ്കാളിക്ക് നല്‍കാതെ കഴിക്കാം.ഇതിലും കൂടുതല്‍ അസ്വസ്ഥമാക്കാന്‍ പറ്റിയ മറ്റെന്തിങ്കിലും കാര്യം ഉണ്ടോ.

ഭക്ഷണം അനുവാദം ഇല്ലാത

ഭക്ഷണം അനുവാദം ഇല്ലാത

അവര്‍ക്ക് നല്‍കിയ ഭക്ഷണം അനുവാദം ഇല്ലാത തന്നെ എടുത്ത് കഴിച്ച് തീര്‍ക്കുക. പോരെ പൂരം. അത് തന്നെ മതി ഒരു കുഞ്ഞു വഴക്കിന്.

Read more about: relationship ബന്ധം
English summary

Naughty Ways To Irritate Your Partner; All Done In Good Spirit

Here is a list of things you can do to annoy or irritate your partner (in a good, fun way). Check them out.
X
Desktop Bottom Promotion