രാശിപ്രകാരം പങ്കാളി ഇതാണ്‌, അതല്ല....

Posted By: Super Admin
Subscribe to Boldsky

വ്യക്തികള്‍ക്ക് പങ്കാളികളില്‍ നിന്ന് പല ആവശ്യങ്ങളുണ്ടാവും. അവ നിറവേറ്റിയാല്‍ ബന്ധം സ്ഥിരതയോടെ നിലനിര്‍ത്തുന്നതിന് സഹായകരമാകും. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്തെന്ന് മനസിലാക്കാന്‍ അവരുടെ സ്വഭാവ സവിശേഷതകള്‍ അറിഞ്ഞിരിക്കണം.

ഇതിനുള്ള ഒരു മാര്‍ഗ്ഗം അവരുടെ രാശിയെക്കുറിച്ച് മനസിലാക്കുകയാണ്. പങ്കാളിയുമായുള്ള ബന്ധം ദൃഡമായി നിലനിര്‍ത്താന്‍ രാശിക്കനുസരിച്ചുള്ള ആവശ്യങ്ങള്‍ മനസിലാക്കാന്‍ ജ്യോതിഷം നിങ്ങളെ സഹായിക്കും. രാശികളും വ്യക്തികളുടെ സ്വഭാവത്തിന്‍റെ പ്രത്യേകതകളും മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19) -

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19) -

മേടം രാശിയിലുള്ളവര്‍ തങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം നിസാരമായി കണക്കാക്കില്ല. ഒരു പ്രശ്നം നേരിടുമ്പോള്‍ തുറന്നും സത്യസന്ധമായും ഇടപെടുന്ന പങ്കാളിയെയാണ് അവര്‍ ആഗ്രഹിക്കുന്നത്. മേടം രാശിയിലുള്ളവര്‍ സമചിത്തത കുറഞ്ഞവരും ക്ഷമാശീലമില്ലാത്തവരുമാണ്.

ഇടവം (ഏപ്രില്‍ 20 - മെയ് 20)

ഇടവം (ഏപ്രില്‍ 20 - മെയ് 20)

മര്‍ക്കടമുഷ്ടിക്കാരായ ഇടവം രാശിക്കാര്‍ അവിശ്വസനീയമായ വിധത്തില്‍ ലോലമനസുള്ളവരായിരിക്കും. പങ്കാളി തങ്ങളുടെ വികാരങ്ങളെ വൈകാരികമായും സൗമ്യമമായും പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍. ക്ഷമിക്കുന്നതുവരെ ദീര്‍ഘകാലം കോപത്തോടെ പെരുമാറുന്നവരാണ് ഇത്തരക്കാര്‍.

മിഥുനം (മെയ് 21 - ജൂണ്‍ 20)

മിഥുനം (മെയ് 21 - ജൂണ്‍ 20)

മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ സാഹസികരും, ഊര്‍ജ്ജസ്വലരും, ജീവിതത്തിലുള്ള എന്തിനോടും ആവേശമുള്ളവരും ആയിരിക്കും. തങ്ങളുടെ ബന്ധവും ആവേശവും ഉത്സാഹവും നിറഞ്ഞതായിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതുവഴി അവര്‍ക്ക് മടുപ്പ് അനുഭവപ്പെടില്ല. ഇടപെടലുകള്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ ഏറെ സമയം പങ്കാളികള്‍ക്കൊപ്പം ചെലവഴിക്കും.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)

വിശ്വസ്തത പുലര്‍ത്തുന്ന ഇത്തരക്കാര്‍ ആശ്രിതത്വത്തെ വിലമതിക്കുന്നവരാണ്. അവര്‍ അത് പങ്കാളികളില്‍ നിന്ന് തിരിച്ചും ആഗ്രഹിക്കും. തങ്ങളുടെ ആവശ്യങ്ങളില്‍ ആശ്രയിക്കാവുന്ന പങ്കാളികളെയാണ് അവര്‍ ആഗ്രഹിക്കുന്നത്.

ചിങ്ങം (ജൂലൈ 23 - ആഗസ്റ്റ് 22)

ചിങ്ങം (ജൂലൈ 23 - ആഗസ്റ്റ് 22)

ചിങ്ങം രാശിയില്‍ ജനിക്കുന്നവര്‍ പൊങ്ങച്ചക്കാരും ആത്മവിശ്വാസമുള്ളവരുമായിരിക്കും. ഒരുമിച്ചായിരിക്കുമ്പോള്‍ തങ്ങളുടെ പങ്കാളിയും അതേ ആത്മവിശ്വാസവും പ്രശ്നരഹിതമായ സമീപനവും കാഴ്ചവെയ്ക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. തങ്ങളുടെ പങ്കാളികള്‍ക്കൊപ്പമായിരിക്കുമ്പോഴും സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ അവര്‍ ഇഷ്ടപ്പെടും.

കന്നി (ആഗസ്റ്റ് 23 - സെപ്തംബര്‍ 22)

കന്നി (ആഗസ്റ്റ് 23 - സെപ്തംബര്‍ 22)

കന്നിരാശിക്കാര്‍ കാര്യങ്ങളെ അവലോകനം ചെയ്യുന്ന സ്വഭാവക്കാരാണ്. എന്നാല്‍ ദയാവായ്പുള്ള ഹൃദയമുള്ളവരായതിനാല്‍ അവര്‍ ദയ കാണിക്കുന്നതിനെ അഭിനന്ദിക്കും. തങ്ങളുടെ പങ്കാളികള്‍ തങ്ങളോടും ചുറ്റുമുള്ളവരോടും ഇതേ ദയാവായ്‍പ് കാണിക്കണെമന്നാണ് ഇവരുടെ ആഗ്രഹം.

തുലാം (സെപ്തംബര്‍ 23 - ഒക്ടോബര്‍ 22)

തുലാം (സെപ്തംബര്‍ 23 - ഒക്ടോബര്‍ 22)

ഈ രാശിയില്‍ ജനിക്കുന്നവര്‍ സമാധാനപ്രേമികളായ നയകൗശലമുള്ളവരാണ്. അവര്‍ സമാധാനവും ഒരുമയും ആഗ്രഹിക്കുകയും, അത് അവരെ ആദര്‍ശവാദികളാക്കുകയും ചെയ്യും. തുലാം രാശിയിലുള്ളവരുടെ പങ്കാളികള്‍ കലഹങ്ങളും പ്രശ്നങ്ങളും കഴിയുന്നത്ര ഒഴിവാക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)

മറ്റ് രാശിയിലുള്ളവരെ അപേക്ഷിച്ച് ഏറ്റവും സംശയിക്കപ്പെടുന്നവരും അവിശ്വസ്തരുമാണ് ഇവര്‍. അവര്‍ക്ക് തങ്ങളുടെ പങ്കാളിയില്‍ വിശ്വാസമുണ്ടായിരിക്കും. വൃശ്ചികരാശിയിലുള്ളവരോട് സത്യസന്ധത പുലര്‍ത്തുകയും ആ വിശ്വാസം തെറ്റിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)

സ്വതന്ത്ര സ്വഭാവമുള്ള ഇത്തരക്കാര്‍ പക്ഷേ മറ്റുള്ളവരെ ശരിക്കും സ്നേഹിക്കാന്‍ കഴിവുള്ളവരാണ്. തങ്ങളെ വിശ്വസ്തനായ ഒരു സുഹൃത്തായി പരിഗണിച്ചാല്‍ അവര്‍ ഏറെ സന്തുഷ്ടരായിരിക്കും. മറ്റുള്ളവര്‍ക്കും ആശ്രയിക്കാവുന്ന ഒരാളായിരിക്കണം തങ്ങളുടെ പങ്കാളി എന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.

മകരം (ഡിസംബര്‍ 22 - ജനുവരി 19)

മകരം (ഡിസംബര്‍ 22 - ജനുവരി 19)

മകരം രാശിക്കാര്‍ ഉത്തരവാദിത്വമുള്ളവരും പരിശ്രമശാലികളുമായിരിക്കും. തങ്ങളുടെ വില മനസിലാക്കുന്നവരാണ് ഇവര്‍. കൂടാതെ തങ്ങളുടെ പങ്കാളികളും തങ്ങളേപ്പോലെ ഉത്തരവാദിത്വമുള്ളവരും പരിശ്രമശാലികളുമായിരിക്കാന്‍ ഇവര്‍ ആഗ്രഹിക്കും. ഇവര്‍ ഈ ഗുണത്തെ വിലമതിക്കും. കാരണം ഒരു ബന്ധം നിലനിര്‍ത്തുന്നതിനായി കഠിനമായി പരിശ്രമിക്കും എന്ന് ഇത് കാണിക്കുന്നു.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)

കുംഭം രാശിയില്‍ ജനിക്കുന്നവര്‍ സാഹസികരും അതേസമയം തന്നെ വഴക്കാളികളുമായിരിക്കും. അവര്‍ ഇഷ്ടപ്പെടുന്ന ഏറെ കാര്യങ്ങളും ശരിയായിട്ടുള്ളതായിരിക്കും. തങ്ങളുടെ അഭിപ്രായത്തോട് പങ്കാളികള്‍ യോജിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവര്‍ സത്യസന്ധതയെ വിലമതിക്കുന്നതിനാല്‍ എപ്പോഴും ഇത് ആവശ്യപ്പെടില്ല.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)

മീനം രാശിക്കാരാണ് ഏറ്റവും ലോലമായ മനസ്സുള്ളവര്‍. ആവശ്യമായി വരുമ്പോള്‍ തങ്ങളോട് പ്രണയം പ്രകടിപ്പിക്കുന്ന, പരിചരണവും സൗകര്യങ്ങളും നല്‍കുന്ന പങ്കാളിയെയാണ് അവര്‍ ആഗ്രഹിക്കുന്നത്. പങ്കാളികളുടെ ഏതാനും മധുരവചനങ്ങള്‍ കേള്‍ക്കുന്നത് തന്നെ അവരെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: relationship ബന്ധം
    English summary

    What Do You Need In A Relationship According To Your Zodiac Sign

    What Do You Need In A Relationship According To Your Zodiac Sign. Read more
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more