വഞ്ചിക്കപ്പെട്ടതിനു പുറകില്‍ ഈ കാരണങ്ങള്‍??

Posted By:
Subscribe to Boldsky

ഏത് ബന്ധത്തിലാണെങ്കിലും പരസ്പരമുള്ള വിശ്വാസവും സ്‌നേഹവും തന്നെയാണ് ഏറ്റവും ആദ്യം വേണ്ടത്. എന്നാല്‍ ചില സ്വഭാവങ്ങള്‍ ആദ്യം കാണുമ്പോള്‍ തന്നെ നമുക്കുറപ്പിക്കാം അവര്‍ നമ്മളെ വഞ്ചിയ്ക്കുമെന്ന്.

പ്രത്യേകിച്ച് പുരുഷന്‍മാരുടെ കാര്യത്തില്‍. കാരണം ഒരു സ്ത്രീ പുരുഷനുമായി അടുപ്പത്തിലായിരിക്കുമ്പോള്‍ ഉറച്ച് വിശ്വസിക്കുന്നു ഇയാള്‍ എന്നെ വഞ്ചിക്കില്ലെന്ന്. വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ കേള്‍ക്കുന്നത്‌...

എന്നാല്‍ പലരും വഞ്ചിക്കപ്പെടുന്നു. എന്നാല്‍ ഇനി വഞ്ചിക്കുന്ന ചില പുരുഷന്‍മാരെ തിരിച്ചറിയാന്‍ ചില എളുപ്പവഴികളുണ്ട്. ഈ സ്വഭാവം നിങ്ങളുടെ പങ്കാളിക്കുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ അയാള്‍ നിങ്ങളെ വഞ്ചിക്കുമെന്ന്.

 അമ്മയോട് അടുപ്പമില്ലാതിരിയ്ക്കുക

അമ്മയോട് അടുപ്പമില്ലാതിരിയ്ക്കുക

അമ്മയോട് തീരെ അടുപ്പമില്ലാതെയും അവരോട് സ്‌നേഹം പ്രകടിപ്പിക്കാതെയും ഇരിയ്ക്കുന്ന ആണ്‍മക്കള്‍ പങ്കാളികളെ വഞ്ചിക്കുമെന്നത് ഉറപ്പാണ്. അവരുടെ അച്ചടക്കമില്ലായ്മയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും.

 രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെയ്ക്കുക

രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെയ്ക്കുക

ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെച്ച് നിഗൂഢമായി പെരുമാറുന്നത് ബന്ധങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. ഫോണ്‍ റിംഗ് ചെയ്യുമ്പോഴേക്കും ചാടിയെഴുന്നേറ്റ് ഫോണ്‍ പിടിച്ചു വാങ്ങുക, സ്വകാര്യമായി ഫോണ്‍ ചെയ്യുക എന്നതാണ് വഞ്ചിയ്ക്കുമെന്നതിന്റെ തെളിവുകള്‍.

 അതിവൈകാരിത

അതിവൈകാരിത

ചെറിയ കാര്യങ്ങള്‍ക്കു പോലും അമിതമായ വൈകാരികത കാണിയ്ക്കുന്നവരാണെങ്കില്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല. സ്‌നേഹവും സുരക്ഷിതത്വവും എല്ലാം സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണെങ്കിലും പലപ്പോഴും അതിവൈകകാരികത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 ഏത് കാര്യവും മറന്നു പോയി

ഏത് കാര്യവും മറന്നു പോയി

എന്ത് കാര്യമാണെങ്കിലും മറന്നു പോയി എന്നാണ് ഉത്തരമെങ്കില്‍ അവരെ സൂക്ഷിക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ മറന്നു പോയതല്ലെങ്കിലും അവസാന നിമിഷം എന്തെങ്കിലും ഒഴിവ് കഴിവു പറയുന്നവരുടെ സ്‌നേഹം സത്യമായിരിക്കില്ല എന്നതാണ് സത്യം.

സ്വാര്‍ത്ഥത

സ്വാര്‍ത്ഥത

ഏത് കാര്യത്തിനായാലും സ്വാര്‍ത്ഥതയും നിയന്ത്രണവും വെയ്ക്കുന്നവരും ഈ കാറ്റഗറിയില്‍ പെടുന്നവരാണ്. തന്റെ കാര്യം കഴിഞ്ഞ് മതി മറ്റ് ഏത് കാര്യവും എന്ന തീരുമാനമുള്ളവരെ സൂക്ഷിക്കുന്നത് നല്ലതാണ്.

 നിങ്ങളുമായുള്ള ബന്ധം രഹസ്യം

നിങ്ങളുമായുള്ള ബന്ധം രഹസ്യം

നിങ്ങളുമായുള്ള പ്രണയബന്ധം രഹസ്യമായി സൂക്ഷിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവര്‍ അധികകാലം നിങ്ങള്‍ക്കൊപ്പമുണ്ടാകില്ല എന്നത് തന്നെ കാര്യം.അതുകൊണ്ട് ഇത്തരക്കാരെ അല്‍പം സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Hidden Ways to Know If Your Partner Is Cheating

Discovering a partner's affair is easier than ever before in history. Text messages, emails and online credit card statements leave the careless cheater.
Subscribe Newsletter