അവള് വേണ്ടടാ.....

Posted By: Super
Subscribe to Boldsky

പ്രണയബന്ധങ്ങളില്‍ നിന്നുള്ള വേര്‍പിരിയല്‍ തമോഗര്‍ത്തത്തിലേക്കുള്ള വീഴ്ചക്ക് സമാനമാണ്. അത് നിങ്ങളുടെ ഊര്‍ജ്ജവും പോസിറ്റീവ് മനോഭാവവും പൂര്‍ണ്ണമായും ചോര്‍ത്തിക്കളയാന്‍ കാരണമാകുന്നതാണ്. അധികം ചിന്തിക്കുന്നത് മോശം ചിന്തകളാല്‍ നിങ്ങളുടെ മനസിനെ മ്ലാനമാക്കുകയും പൂര്‍ണ്ണമായ ഹൃദയ തകര്‍ച്ചയ്ക്കും പ്രണയം സംബന്ധിച്ച നൊസ്റ്റാള്‍ജിയക്കും കാരണമാകും.

ഭൂതകാലത്തെ മാറ്റാനാവില്ല എന്ന് ഇനിയും നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ ഇനി പറയുന്ന ഏഴ് കാരണങ്ങള്‍ ശ്രദ്ധിക്കുക. ഇവ മനസിലാക്കിയാല്‍ കാമുകി നിങ്ങളെ ഉപേക്ഷിച്ച് പോയതിന് നിങ്ങള്‍ നന്ദി പറയും. താരവിവാഹമോചനത്തിന്റെ കാരണങ്ങള്‍

സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം

സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം

നിങ്ങള്‍ ബന്ധത്തില്‍ ഏറെ ആഴത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും മറക്കേണ്ടതായി വന്നിട്ടുണ്ടാവും. ഇപ്പോള്‍ നിങ്ങള്‍‌ക്ക് ആ സ്വാതന്ത്രം പൂര്‍ണ്ണമായും തിരികെ ലഭിച്ചിരിക്കുന്നു.

ബന്ധങ്ങള്‍ക്ക് കൂടുതല്‍ സമയം

ബന്ധങ്ങള്‍ക്ക് കൂടുതല്‍ സമയം

പ്രണയബന്ധം മൂലം ചില ബന്ധങ്ങള്‍ അരികിലേക്ക് മാറിപ്പോയിരിക്കാം. ഉയര്‍ച്ച താഴ്ചകളില്‍ നിങ്ങളുടെ നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും കൂടെയുണ്ടാവും. അതേ സമയം തങ്ങളുടെ പിന്തുണയ്ക്ക് അവര്‍ തിരികെ ശ്രദ്ധയും അഭിനന്ദനവും ആഗ്രഹിക്കുന്നുമുണ്ട്. അതിന് വേണ്ടി കൂടുതല്‍ സമയം ഇനി ചെലവഴിക്കാനാകും.

നിങ്ങളെ മെച്ചപ്പെടുത്തുന്നു, മുക്തി നല്കുന്നു -

നിങ്ങളെ മെച്ചപ്പെടുത്തുന്നു, മുക്തി നല്കുന്നു -

നിങ്ങളെ നശിപ്പിക്കാത്തവയെല്ലാം നിങ്ങള്‍ക്ക് ശക്തി നല്കുകയാണ് ചെയ്യുക. നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിന് കാമുകിക്ക് നന്ദി പറഞ്ഞേ പറ്റൂ. നമ്മള്‍ വളരുകയും പഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ പാഠങ്ങള്‍ വഴിയില്‍ നഷ്ടപ്പെട്ട് പോകുന്നില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

പരിഗണനകളില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ പഠിക്കുന്നു

പരിഗണനകളില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ പഠിക്കുന്നു

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ മുന്‍ഗണന പുനര്‍ക്രമീകരിക്കാനും ക്രമീകരിക്കാനും നിങ്ങള്‍ പഠിക്കും. ഒരു ബന്ധം പിരിഞ്ഞ ശേഷം ജീവിതത്തിലും തൊഴിലിലും എവിടെയാണ് തങ്ങള്‍ നില്‍ക്കുന്നത് എന്ന് വിലയിരുത്തുന്ന സ്വഭാവക്കാരാണ് മിക്കവരും. നിങ്ങള്‍ ഒരിക്കല്‍ ഇതിലൂടെ കടന്ന് പോയാല്‍ ഈ തിരുത്തല്‍ ഒരു മോശമായ കാര്യമല്ല എന്ന് ബോധ്യമാകും.

നിങ്ങളെ സ്വയം തിരിച്ചറിയുന്നു

നിങ്ങളെ സ്വയം തിരിച്ചറിയുന്നു

ചിലപ്പോളൊക്കെ തനിയെ ഇരിക്കുന്നത് നല്ലതാണ്. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ മികച്ച സുഹൃത്ത്. തനിയെ ഇരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ആന്തരിക വ്യക്തിത്വവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും നിങ്ങളുടെ ഹോബികളും സന്തോഷിപ്പിക്കുന്ന കാര്യങ്ങളും വീണ്ടും കണ്ടെത്തുകയും ചെയ്യും. ബന്ധങ്ങള്‍ സുഗമമായി മുന്നോട്ട് പോകാന്‍ സഹായിക്കുന്നത് വിട്ടുവീഴ്ചകളാണ്. ബന്ധത്തിന്‍റെ നിലനില്‍പിനായി പല നല്ല കാര്യങ്ങളും നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടതായി വരും.

നിങ്ങള്‍ക്ക് ചേരാത്ത ആള്‍ക്കൊപ്പമല്ല ജീവിക്കുന്നതെന്ന തിരിച്ചറിവ്

നിങ്ങള്‍ക്ക് ചേരാത്ത ആള്‍ക്കൊപ്പമല്ല ജീവിക്കുന്നതെന്ന തിരിച്ചറിവ്

നിങ്ങള്‍‌ രണ്ട് പേരും ചേര്‍ന്ന് ബന്ധം മുന്നോട്ട് കൊണ്ട് പോയി. അവള്‍ ഇപ്പോള്‍ നിങ്ങളെ ഒഴിവാക്കിയെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ജീവിതത്തിലെ നല്ല കാലം നശിപ്പിച്ച് കളയുകയല്ല എന്നെങ്കിലും മനസിലാക്കാനാവും.

നിങ്ങള്‍ക്ക് ഏത് തരം പങ്കാളിയാണ് വേണ്ടതെന്ന തിരിച്ചറിവ്

നിങ്ങള്‍ക്ക് ഏത് തരം പങ്കാളിയാണ് വേണ്ടതെന്ന തിരിച്ചറിവ്

നിങ്ങളുടെ മുന്‍ കാമുകി നിങ്ങള്‍ക്ക് വേണ്ടിയുള്ളവളായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ആളെയാണ് ആവശ്യം എന്ന് വ്യക്തമായി അറിയാം. നിങ്ങളുടെ ജീവിതത്തില്‍ എന്താണ് ആവശ്യം എന്ന് തിരിച്ചറിയുമ്പോള്‍ നിങ്ങള്‍ സമാനമായ താല്പര്യങ്ങളെ ആകര്‍ഷിക്കും. വിലപ്പെട്ട മുന്‍ അനുഭവങ്ങള്‍ നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിക്കാന്‍ ഇത് സഹായിക്കും.

English summary

Reasons Why Should You Thank Her For Leaving you

Here are some of the reasons why should you thank her for leaving you,