Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
താരവിവാഹമോചനത്തിന്റെ കാരണങ്ങള്‍
വിവാഹവും വിവാഹ മോചനവും നമ്മുടെ സിനിമാ ലോകത്ത് പുത്തരിയല്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് സിനിമാ ലോകത്താണെന്നതാണ് സത്യം. മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു മഞ്ജു-ദിലീപം വിവാഹ മോചനം.
പുതു തലമുറയില്‍ വിവാഹ മോചനം വര്‍ദ്ധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ഒന്നിനേയും പക്വതയോടെ സമീപിക്കാത്തതാണ് ഇത്തരത്തില്‍ പിരിയുന്നതിന് കാരണമാകുന്നത്. സിനിമയും ജീവിതവും രണ്ടും രണ്ടു തന്നെയാണ്. എന്നാല്‍ മനുഷ്യന്റെ താല്‍പ്പര്യങ്ങളും സ്വപ്നങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമായിക്കൊണ്ടിരിക്കും. പിരിയുന്നതിനു മുന്‍പ് ആലോചിക്കാമായിരുന്നു
മലയാള സിനിമാ ലോകത്ത് സ്വരച്ചേര്‍ച്ചയില്ലാതെ പിരിയേണ്ടി വന്ന നിരവധി താരങ്ങളുണ്ട്. ഒരിക്കലും പിരിയില്ലെന്ന് നമ്മള് കരുതുന്ന പലരും ഇപ്പോള്‍ വിവാമ മോചിതരാണ്. ആരൊക്കെയാണ് മലയാള സിനിമാ രംഗത്ത് വിവാഹമോചനം നേടിയവര്‍ എന്നു നോക്കാം.

മഞ്ജു-ദിലീപ്
പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു മഞ്ജുവിന്റേയും ദിലീപിന്റേയും വിവാഹ മോചന വാര്‍ത്ത. രണ്ടു പേരും പ്രമയിച്ചു വിവാഹിതരായെങ്കിലും മഞ്ജുവിന്റെ സിനിമാ രംഗത്തേക്കുള്ള തിരിച്ചു വരവോടെ ഈ ബന്ധം തകര്‍ന്നു.

കാവ്യ-നിഷാല്‍
മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു കാവ്യമാധവന്. എന്നാല്‍ കാവ്യയുടെ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നു വിവാഹ മോചനം. നിഷാലിന്റെ കുടുംബം തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നെന്നാണ് കാവ്യ പറയുന്ന കാരണം.

സിദ്ധാര്‍ത്ഥ്- അഞ്ജു
പ്രമുഖ സംവിധായകന് ഭരതന്റേയും കെ പി എ സി ലളിതയുടേയും മകനായ സിദ്ധാര്‍ത്ഥ കുറച്ചു കാലം കൊണ്ടു തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ്. എന്നാല്‍ സ്വകാര്യ ജീവിതം അമ്പേ പരാജയമായിരുന്നു. വിവാഹമോചനത്തിന്റെ കാരണം പറയുന്നതാകട്ടെ ഏതൊക്കെയോ സ്വകാര്യ ഫോട്ടോകള്‍ പ്രചരിച്ചതും.

ജ്യോതിര്‍മയി-നിഷാന്ത് കുമാര്‍
മിനി സ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലെത്തിയ വ്യക്തിയാണ് ജ്യോതിര്‍മയി. എന്നാല്‍ സിനിമയില്‍ തിളങ്ങിയതു പോലെ വിവാഹ ജീവിതത്തില്‍ തിളങ്ങാന്‍ ജ്യോതിര്‍മയിക്ക് കഴിഞ്ഞില്ല. സിനിമയില്‍ ജ്യോതിര്‍മയി ചെയ്ത വേഷങ്ങളുടെ പേരിലായിരുന്നു ഈ വിവാഹ മോചനം.

മുകേഷ്- സരിത
മുകേഷ് സരിത ബന്ധത്തിന് കാലങ്ങളുടെ കെട്ടുറപ്പായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും പരസ്പര ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും ഈയടുത്ത കാലത്ത് പിരിഞ്ഞു.

മംമ്ത- പ്രഗിത്
വിവാഹം കഴിഞ്ഞ് അധിക നാളാവുന്നതിനു മുന്‍പേ പിരിഞ്ഞ് വ്യക്തികളാണ് മംമ്തയും പ്രഗിതും. ചില ആശയക്കുഴപ്പങ്ങളുടെ പേരിലായിരുന്നു ഈ ബന്ധം തകര്‍ക്കപ്പെട്ടത്. മംമ്ത ക്യാന്‍സര്‍ രോഗിയാണെന്നുള്ളതും വിവാഹ മോചനത്തിന്റെ കാരണമായിരുന്നു.

രേവതി-സുരേഷ് മേനോന്
നര്‍ത്തകി, അഭിനേത്രി, സംവിധായിക തുടങ്ങി പല മേഖലകളിലും കൈവെച്ച വ്യക്തിയാണ് രേവതി. എന്നാല്‍ കുട്ടികളില്ലെന്ന കാരണത്താല്‍ ഇരുവരും പിരിയുകയായിരുന്നു.

ശ്രീനാഥ്-ശാന്തികൃഷ്ണ
ശ്രീനാഥും ശാന്തി കൃഷ്ണയും മലയാള സിനിമയില്‍ തിളങ്ങി നിന്ന കാലമുണ്ടായിരുന്നു. എന്നാല്‍ 1995ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു.

ഗൗതമി- സന്ദീപ് ഭാട്ടിയ
മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല ഗൗതമിയെ പരിചയം. സിനിമാ സ്നേഹികളായ എല്ലാവര്ക്കും ഗൗതമിയെ അറിയാം. ഇപ്പോള്‍ ഉലകനായകന് കമലഹാസന്റെ ഭാര്യയാണ് ഗൗതമി. എന്നാല്‍ സന്ദീപ് ഭാട്ടിയയുമായുള്ള വിവാഹമോചനം കഴിഞ്ഞതിനു ശേഷമാണ് ഗൗതമി കമലഹാസനെ വിവാഹം ചെയ്തത്.

കല്‍പ്പന-അനില്‍
സംവിധായകന് അനിലും നമ്മുടെ പ്രിയപ്പെട്ട നടി കല്‍പ്പനയുമാണ് വിവാഹമോചനത്തിലായി മറ്റൊരു ദമ്പതിമാര്‍. അനിലിന്റെ അവിഹിതബന്ധമാണ് വിവാഹമോചനത്തിനു കാരണം എന്നാണ് ആരോപണം.

ഉര്‍വ്വശ്ശി-മനോജ് കെ ജയന്
മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച മറ്റൊരു വിവാഹ മോചന വാര്‍ത്തയായിരുന്നു മനോജിന്റേയും ഉര്വ്വശ്ശിയുടേയും വിവാഹമോചനം. ഉര്‍വ്വശ്ശി മദ്യപിക്കുന്നു എന്ന കാരണമായിരുന്നു ഈ വിവാഹ മോചനത്തിന്റെ പ്രധാന കാരണം.

ഭാഗ്യലക്ഷ്മി-രമേഷ്കുമാര്‍
പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അവതാരകയുമായ ഭാഗ്യലക്ഷ്മിയായിരുന്നു വിവാഹമോചനം നേടിയ മറ്റൊരു താരം. വിവാഹ മോചനത്തിനു മുന്‍പു തന്നെ മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധമായിരുന്നു കാരണം.

ഗണേഷ് കുമാര്‍-യാമിനി തങ്കച്ചി
രാഷ്ട്രീയ പ്രവര്ത്തകന്, സിനിമാ താരം എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഗണേഷ് കുമാര്‍. എ്ന്നാല്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഗണേഷിന്റെ വിവാഹമോചന കാരണം.

മാതു-ജേക്കബ്ബ്
വിവാഹത്തോടെ മലയാള സിനിമയോട് വിട പറഞ്ഞ വ്യക്തിയാണ് മാതു. 2012ലാണ് മാതു വിവാഹമോചനം നേടിയത്.

ലെന-അഭിലാഷ്
ലെനയും അഭിലാഷും ബാല്യകാല സുഹൃത്തുക്കളായിരുന്നു. 2004 മുതല്‍ ഒരുമിച്ചു ജീവിക്കുകയായിരുന്ന ഇവര്‍ പിന്നീട് പല കാര്യങ്ങളാല്‍ പിരിഞ്ഞു.

ലിസി- പ്രിയദര്ശന്
ലിസിയും പ്രിയദര്‍ശനും മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ജോഡികളായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയിലുണ്ടായിരുന്ന അസ്വാരസ്യം വിവാഹമോചനത്തില്‍ കലാശിച്ചു.



Click it and Unblock the Notifications
