ഇന്ത്യയിലെ മാത്രം പ്രത്യേക ബന്ധങ്ങള്‍

Posted By: Super
Subscribe to Boldsky

ഇന്ത്യയിലെ നാഗരിക സമൂഹത്തില്‍ അടിസ്ഥാനപരമായി ആറ് തരത്തിലുള്ള പ്രണയ ബന്ധങ്ങളാണ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ "ഡേറ്റിങ്ങ് & മാര്യേജ് ഡയറീസ് ഇന്‍ അര്‍ബന്‍ ഇന്ത്യ" എന്ന പുസ്തകത്തില്‍ പറയുന്നത്.

മികച്ച ഭാര്യാഭര്‍തൃ പ്രണയം, സംരക്ഷണം എന്നിവയിലുള്ള അന്വേഷണത്തിലുള്ള അടിസ്ഥാന യാഥാര്‍ത്ഥ്യം അത് വെളിപ്പെടുത്തുന്നു. സമ്പൂര്‍ണ്ണനായ ഒരാളെ കണ്ടെത്തുക സാധ്യമല്ലെങ്കിലും അന്വേഷണം അതിന് നിങ്ങളെ സഹായിക്കും.

ഈ എഴുത്തുകാരന്‍ തന്നെ ഇന്ത്യന്‍ നഗരങ്ങളിലെ ഡേറ്റിങ്ങ് സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളുള്‍ക്കൊള്ളുന്ന പുസ്തകവും രചിച്ചിരിക്കുന്നു.

ഇന്ത്യന്‍ നഗര ജീവിതത്തിലെ ഡേറ്റിങ്ങ് സംബന്ധിച്ച ആറ് വസ്തുതകള്‍ മനസിലാക്കുക.

1. പണമാണ് രാജാവ്

1. പണമാണ് രാജാവ്

പണം സ്നേഹത്തെ വാങ്ങുന്നിടത്ത് ബന്ധം വളരെ ഭൗതികമായിരിക്കും. ഈ തരത്തിലുള്ള ബന്ധത്തില്‍, ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഏറെ പണം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. ഇടക്കിടെ പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കല്‍, ഐഫോണ്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫാന്‍സി ഷൂസ്, ധാരാളം ഷോപ്പിങ്ങ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡുകളുടെ വമ്പിച്ച ഉപയോഗവും, ഉയര്‍ന്ന ഇഎംഐയും ഈ തരത്തിലുള്ള ബന്ധങ്ങളുടെ സവിശേഷതകളാണ്.

2. മാതാപിതാക്കളുടെ മേധാവിത്വവും കൂട്ടുകുടുംബങ്ങളും

2. മാതാപിതാക്കളുടെ മേധാവിത്വവും കൂട്ടുകുടുംബങ്ങളും

ഇത്തരം സാഹചര്യത്തില്‍ ധരിക്കേണ്ട വസ്ത്രങ്ങളും, ഉപയോഗിക്കുന്ന ബെഡ്ഷീറ്റിന്‍റെ നിറവും വരെ തീരുമാനിക്കുന്നത് മാതാപിതാക്കളായിരിക്കും. മാതാപിതാക്കള്‍ കുട്ടികളുടെ വളര്‍ച്ചയുടെ ഒരു ഘട്ടം വരെ കൂടെയുണ്ടാകണം. എന്നാല്‍ പിന്നീട് അവരുടെ ബന്ധങ്ങളില്‍ അമിതമായി ഇടപെടുന്നത് നെഗറ്റീവായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുക. വലിയ കൂട്ടുകുടുംബങ്ങളില്‍ കാര്യം ഏറെ വിഷമം പിടിച്ചതാകും.

3. സ്വന്തം താല്പര്യം അടിച്ചേല്‍പ്പിക്കല്‍

3. സ്വന്തം താല്പര്യം അടിച്ചേല്‍പ്പിക്കല്‍

ചില സ്ത്രീകള്‍(പുരുഷന്മാരും) അമിതമായ മേധാവിത്വ സ്വഭാവം പുലര്‍ത്തുന്നവരാണ്. ബന്ധങ്ങളിലെ നിസാര കാര്യങ്ങളില്‍ പോലും അവരാണ് തീരുമാനമെടുക്കുക. നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പുറത്ത് പോകണോ? അവര്‍ സമ്മതിക്കില്ല. നിങ്ങളുടെ ഇഷ്ടപ്പെട്ട വസ്ത്രമോ ഷൂവോ വാങ്ങണോ? അതിനും അനുമതി ലഭിക്കില്ല. ആദ്യം സമ്മതം ചോദിക്കുകയേ വഴിയുള്ളൂ. അഥവാ അത് അനുസരിക്കാതിരുന്നാല്‍ വലിയ വാഗ്വാദവും വഴക്കുകളുമായിരിക്കും ഉണ്ടാവുക. പരാജയപ്പെട്ടാല്‍ തങ്ങളുടെ ഏറ്റവും പ്രധാന ആയുധമായ കണ്ണുനീര്‍ അവര്‍ പുറത്തെടുക്കും. അതോടെ കുറ്റവാളി നിങ്ങളായിത്തീരും.

4. ഒരുമിച്ച് ചെലവഴിക്കാന്‍ സമയമില്ല

4. ഒരുമിച്ച് ചെലവഴിക്കാന്‍ സമയമില്ല

വെള്ളമില്ലാതെ വൃക്ഷങ്ങള്‍ വളരുകയോ നിലനില്‍ക്കുകയോ ഇല്ല. പങ്കാളികളിലൊരാള്‍ക്ക് വളരെ തിരക്കാണെങ്കില്‍ ബന്ധം നേരായി മുന്നോട്ട് പോകില്ല. ജോലിയെയും, സ്വപ്നങ്ങളെയും പിന്തുടരുമ്പോള്‍ പലരും തങ്ങള്‍ മനുഷ്യരാണ്, റോബോട്ടുകളല്ല എന്ന കാര്യം മറന്നുപോകും. ആളുകള്‍ സ്നേഹിക്കപ്പെടാനും, സംരക്ഷിക്കപ്പെടാനും ആഹ്ലാദകരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ആഗ്രഹിക്കുന്നവരാണ്. അമിതമായ ജോലി സമ്മര്‍ദ്ദം ബന്ധങ്ങളെ മാത്രമല്ല ജോലിയെയും ദോഷകരമായി ബാധിക്കും.

5. ബന്ധങ്ങളിലെ പൊരുത്തമില്ലായ്മ

5. ബന്ധങ്ങളിലെ പൊരുത്തമില്ലായ്മ

ഇന്ത്യയിലായാലും വിദേശത്തായാലും ചില ബന്ധങ്ങളില്‍(വിവാഹമോ ഡേറ്റിങ്ങോ) സ്നേഹമോ പൊരുത്തമോ ഉണ്ടാവില്ല. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവര്‍ ഒരുമിച്ച് ജീവിക്കും. തികച്ചും വ്യത്യസ്ഥമായ ജീവിത പശ്ചാത്തലവും, ജീവിതത്തോടുള്ള സമീപനവുമുള്ള രണ്ടാളുകള്‍ക്ക് ഒരു ബന്ധം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുക സാധ്യമാകില്ല.

6. ആഹ്ലാദം കണ്ടെത്തുന്നവര്‍

6. ആഹ്ലാദം കണ്ടെത്തുന്നവര്‍

'ആഹ്ലാദവാന്മാരായ ആളുകള്‍ക്ക് എല്ലാക്കാര്യങ്ങളിലും മികച്ചവ ലഭിക്കണമെന്നില്ല, പക്ഷേ അവര്‍ എല്ലാ കാര്യങ്ങളിലും മികച്ചവ കണ്ടെത്തും' എന്നൊരു ചൊല്ലുണ്ട്. ഇത് സന്തുഷ്ടമായ ഒരു ബന്ധത്തെ വ്യക്തമായി നിര്‍വ്വചിക്കുന്നതാണ്. ആഹ്ലാദം, പ്രസരിപ്പ്, സന്തോഷം തുടങ്ങിയവ വാക്കുകള്‍ ഒരു ബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് വരുന്നവയാണ്. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ സൗഹൃദം ആശങ്കകളില്ലാതെ ആസ്വദിക്കാനാവും. കാലം മുന്നോട്ട് പോകുമ്പോള്‍ വീഞ്ഞു പോലെ അത് വീര്യവും മികവും ഉള്ളതായി മാറും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    6 Types Of Relationships Your Will Find Only In India

    Indians perception towards relationships are uncanny. Listed below are 6 types of relationships you will only find in urban India, read on to be amazed.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more