വിവാഹത്തിനു മുന്‍പുള്ള പെണ്‍സംശയങ്ങള്‍!!

Posted By: Super
Subscribe to Boldsky

നിങ്ങള്‍ കുടുംബ ജീവിതത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുകയാണോ? അതെയെങ്കില്‍ വിവാഹത്തിന് തയ്യാറായിരിക്കുന്ന നിങ്ങള്‍ക്ക് ചില സംശയങ്ങളും അത് സംബന്ധിച്ചുണ്ടാകും. നിങ്ങള്‍ക്ക് വിശ്വാസമുള്ള ആരെങ്കിലുമായി അത് സംബന്ധിച്ച് തുറന്ന് സംസാരിക്കേണ്ട സമയമാണിത്. അനേകം വധുക്കള്‍ ഇത്തരത്തില്‍ വിവാഹത്തിന് മുമ്പ് മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നവരാണ്.

വിദഗ്ദരുടെ അഭിപ്രായത്തില്‍ എല്ലാ സ്ത്രീകള്‍ക്കും വിവാഹത്തെ സംബന്ധിച്ച് സംശയങ്ങളുണ്ടാകും. അത് തികച്ചും സാധാരണമായ കാര്യമാണ്. അത്തരം ചില സംശയങ്ങളിതാ.

1. എനിക്ക് വിവാഹത്തിന് പ്രായമായിട്ടില്ലേ?

1. എനിക്ക് വിവാഹത്തിന് പ്രായമായിട്ടില്ലേ?

മിക്ക പെണ്‍കുട്ടികളും സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണിത്. നിങ്ങള്‍ക്ക് ആവശ്യത്തിന് പക്വതയുണ്ടാവുകയും ഉത്തരവാദിത്വങ്ങള്‍ എങ്ങനെ നിറവേറ്റണമെന്ന് അറിയുകയും ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് വിവാഹത്തിന് പ്രായമായിട്ടുണ്ട് എന്നാണ് ഉത്തരം.

2. ഭര്‍ത്താവിന്‍റെ വീട്ടില്‍ എനിക്ക് സുഖമായിരിക്കുമോ?

2. ഭര്‍ത്താവിന്‍റെ വീട്ടില്‍ എനിക്ക് സുഖമായിരിക്കുമോ?

നിങ്ങള്‍ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ സുഖമായിരിക്കും, അത് നിങ്ങളുടെ വീടായി സങ്കല്പിക്കുന്നുവെങ്കില്‍. തീര്‍ച്ചയായും അനേകം മാറ്റങ്ങള്‍ ഉണ്ടാവും. എന്നാല്‍ മാറ്റങ്ങള്‍ കൈകാര്യം ചെയ്യുകയും അവയുമായി സമരസപ്പെടുകയും ചെയ്യുക എന്നത് മനുഷ്യപ്രകൃതിയാണ്.

3. അമ്മായി അമ്മ എന്നെ ഇഷ്ടപ്പെടുമോ?

3. അമ്മായി അമ്മ എന്നെ ഇഷ്ടപ്പെടുമോ?

അമ്മായി അമ്മയ്ക്ക് ഒരിക്കലും അമ്മക്ക് പകരമാകാനാവില്ല. അവര്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ ഇഷ്ടപ്പെടുക എന്നത് നിങ്ങള്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും.

4. വിവാഹത്തിന് ഏറെ പണം ചെലവാക്കണോ?

4. വിവാഹത്തിന് ഏറെ പണം ചെലവാക്കണോ?

വിവാഹത്തിന് മുമ്പ് ഏറെയാളുകളും ചിന്തിക്കുന്ന ഒരു കാര്യമാണിത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് വധുവാകുന്നത്. അതുകൊണ്ട് തന്നെ ആ ദിവസത്തിന് വേണ്ടി അല്പം കൂടുതല്‍ പണം ചെലവാക്കുന്നതില്‍ തെറ്റില്ല.

5. നിങ്ങളുടെ പ്രണയം അവസാനം വരെ നിലനില്‍ക്കുമോ?

5. നിങ്ങളുടെ പ്രണയം അവസാനം വരെ നിലനില്‍ക്കുമോ?

നിങ്ങളുടെ പ്രണയം അവസാനം വരെ നിലനിര്‍ത്തുമെങ്കില്‍ ഇത് സാധ്യമാണ്. നിങ്ങള്‍ മൂന്നാമതൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവന്നാല്‍ ബന്ധം തകരും.

6. ഞാന്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമോ?

6. ഞാന്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമോ?

നിങ്ങള്‍ രണ്ട് പേരും വിവാഹജീവിതത്തില്‍ ഒരുമിച്ച് നിന്നാല്‍ ലോകത്തില്‍ ഒന്നിനും നിങ്ങളെ ഇളക്കാനാവില്ല. പ്രശ്നങ്ങളുണ്ടാവുകയും, കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുകയും ചെയ്യും. ഇത് തരണം ചെയ്യുന്നത് നിങ്ങള്‍ പരസ്പരം എങ്ങനെ ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്.

English summary

Disturbing Doubts Every Bride Has Before Marriage

Brides turn to bridezillas a day or two before the wedding. Here are some of the disturbing doubts every bride has in her head before she gets married.