റൊമാന്റിക് ഡിന്നര്‍ വീട്ടില്‍ തന്നെ......

Posted By: Staff
Subscribe to Boldsky

വീട്ടിനുള്ളില്‍ തന്നെ പ്രണായാതുരമായ ഒരു തീന്‍ മേശ ഒരുക്കിയാല്‍ എങ്ങനെ ഉണ്ടാവും? എങ്ങനെ അത്‌ ചെയ്യാം എന്ന്‌ നോക്കാം

അന്തരീക്ഷം

തീന്‍ മേശ മുന്‍കൂട്ടി തയ്യാറാക്കുക. പ്രണയാന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ചെറിയ ഘടകങ്ങള്‍ പോലും ഉള്‍പ്പെടുത്തുക. വെളിച്ചം മുതല്‍ പാത്രങ്ങളും സ്‌പൂണും വയ്‌ക്കുന്ന സ്ഥാനം വരെ എല്ലാത്തിലും ഇത്തരത്തില്‍ ശ്രദ്ധ നല്‍കുക.

dinner

പൂക്കള്‍

നിങ്ങള്‍ ഉദ്ദേശിക്കുന്ന ചെലവ്‌ എത്രയാണെങ്കിലും പൂക്കള്‍ ഒഴിവാക്കാന്‍ പാടില്ല. റോസ പൂക്കള്‍ പോലെ പ്രണയം പ്രകടമാക്കാന്‍ കഴിയുന്ന മറ്റൊന്നില്ല അതിനാല്‍ പിങ്ക്‌ അല്ലെങ്കില്‍ ചുവപ്പ്‌ റോസപൂവ്‌ പൂക്കളുടെ മധ്യത്തില്‍ വയ്‌ക്കുക. സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങള്‍ക്കൊപ്പം ഭക്ഷ്യയോഗ്യമായ പൂവുകളും ഉള്‍പ്പെടുത്താം.

പ്രണയത്തെ ഉത്തേജിപ്പിക്കുന്ന ചേരുവകള്‍

വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ പ്രണയത്തെ ഉത്തേജിപ്പിക്കുന്ന ചേരുവകള്‍ കൂടി ഉള്‍പ്പെടുത്തുക. അത്തി, ചോക്ലേറ്റ്‌, ചിപ്പി എന്നിവ ഉപയോഗിച്ചുള്ള വ്യത്യസ്‌തമായ വിഭവങ്ങള്‍ തയ്യാറാക്കി വിളമ്പുക.

ഒരേ പാത്രത്തില്‍ നിന്നും കഴിക്കാം മധുരം ഒരുമിച്ച്‌ പങ്കിടാം. അങ്ങനെ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും മനോഹാരിത ഒരുമിച്ച്‌ അനുഭവിക്കാം.

സംഗീതം

ഭക്ഷണത്തിലും അലങ്കാരത്തിലും മാത്രം പോര ശ്രദ്ധ . നിങ്ങള്‍ക്കും പങ്കാളിക്കും ഒരു പോലെ ഇഷ്ടമുള്ള പാട്ടുകള്‍ വച്ച്‌ അന്തരീക്ഷം കൂടുതല്‍ മനോഹരമാക്കുക. ഭക്ഷണത്തിന്‌ ശേഷം പങ്കാളിയുടെ കൈപിടിച്ച്‌ ചുവടുകള്‍ വയ്‌ക്കുക.

Read more about: relationship, love, പ്രണയം
English summary

5 Ways To Make Your Meals Romantic

Here are some ways to make your meals romantic. Read more to know about,
Subscribe Newsletter