For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം ഈ സൂപ്പര്‍ ഫുഡുകള്‍

|

പുതിയ കാലത്തെ ദമ്പതികളുടെ ജീവിതത്തെ അസ്വസ്ഥമാക്കുന്ന ഒരു പ്രശ്‌നമാണ് വന്ധ്യത. നിഷ്‌ക്രിയമായ ജീവിതശൈലിയും അനാരോഗ്യകരമായ ശീലങ്ങളും കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത് ഗണ്യമായി വളരുകയാണ്. ഫെര്‍ട്ടിലിറ്റിയുടെ മുഴുവന്‍ പ്രക്രിയയെയും തടസ്സപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഒരു വ്യക്തി അവരുടെ ദൈനംദിന ജീവിതത്തില്‍ സ്വീകരിക്കുന്ന ജീവിതശൈലി അല്ലെങ്കില്‍ അനാരോഗ്യകരമായ ശീലങ്ങള്‍.

Most read: വിഷാദവും സമ്മര്‍ദ്ദവും ശരീരം മാത്രമല്ല വായയും പല്ലും കേടാക്കുംMost read: വിഷാദവും സമ്മര്‍ദ്ദവും ശരീരം മാത്രമല്ല വായയും പല്ലും കേടാക്കും

ഒരാള്‍ പ്രത്യുല്‍പാദന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍, അവരുടെ ജീവിതശൈലി ശ്രദ്ധിക്കുകയും അത് ആരോഗ്യകരമാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സ്ഥിരമായ വര്‍ക്കൗട്ടുകളും സമീകൃതാഹാരം കഴിക്കുന്നതും നിങ്ങള്‍ ശീലമാക്കണം. ആരോഗ്യമുള്ള ശരീരം അടിസ്ഥാനപരമായി നിങ്ങളുടെ ഗര്‍ഭധാരണ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകളെക്കുറിച്ച് വായിച്ചറിയാം.

എന്താണ് സൂപ്പര്‍ഫുഡുകള്‍

എന്താണ് സൂപ്പര്‍ഫുഡുകള്‍

സൂപ്പര്‍ഫുഡുകള്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള പോഷകാഹാരം നല്‍കുന്നു. കൂടാതെ ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ അല്ലെങ്കില്‍ ഫാറ്റി ആസിഡുകള്‍ പോലുള്ള സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആരോഗ്യത്തെ ബാധിക്കും. അതിനാല്‍, നന്നായി സമീകൃതവും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കും. അനാരോഗ്യകരമായ ജീവിതശൈലി ശീലങ്ങളും വര്‍ദ്ധിച്ച സമ്മര്‍ദ്ദവും അണ്ഡത്തെയും ബീജത്തെയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍, ഒമേഗ-3 പോലുള്ള പോഷകങ്ങളും വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകളും അടങ്ങിയ സൂപ്പര്‍ഫുഡുകള്‍ നിങ്ങളുടെ രക്ഷയ്ക്കെത്തുന്നു.

നട്‌സ്, ഡ്രൈ ഫ്രൂട്‌സ്

നട്‌സ്, ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സും നട്സും പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. നട്‌സില്‍ ഉയര്‍ന്ന അളവില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് അണ്ഡത്തിലെ ക്രോമസോമുകളുടെ തകരാറുകള്‍ കുറയ്ക്കുന്നു. ഇതിലെ സെലിനിയത്തിന്റെ സാന്നിധ്യം പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് തീര്‍ച്ചയായും സഹായിക്കും. ഈ ആന്റിഓക്സിഡന്റ് ഫ്രീ റാഡിക്കലുകളെ അകറ്റി നിര്‍ത്തുകയും മനുഷ്യശരീരത്തിലെ അണ്ഡ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഫെര്‍ട്ടിലിറ്റി ലെവല്‍ വര്‍ധിപ്പിക്കാന്‍ എല്ലായ്പ്പോഴും ഒരു പിടി നട്‌സും ഡ്രൈ ഫ്രൂട്ട്സും പാലില്‍ ചേര്‍ത്ത് കഴിക്കുക.

Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികള്‍

ഫോളിക് ആസിഡിന്റെയും വിറ്റാമിന്‍ സിയുടെയും സമ്പന്നമായ ഉറവിടമാണ് പച്ച ഇലക്കറികള്‍, ഇത് അണ്ഡോത്പാദന പ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ഗര്‍ഭം അലസാനുള്ള സാധ്യതയും ജനിതക വൈകല്യങ്ങളും കുറയ്ക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ ചീര, ബ്രോക്കോളി, കാലെ, ഉലുവ തുടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പച്ച പച്ചക്കറികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗുണങ്ങളും പോഷകങ്ങളും നല്ല ഗുണമേന്മയുള്ള ബീജം ഉണ്ടാക്കാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് വെളുത്തുള്ളി. സെലിനിയം എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. വെളുത്തുള്ളി ശരീരത്തിലെ ഈസ്ട്രജന്‍ ബാലന്‍സ് നിലനിര്‍ത്തുകയും അതുവഴി പ്രത്യുല്‍പ്പാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ഇത് ബീജ ചലനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പതിവായി കഴിക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍ പൊതുവെ കാല്‍സ്യം, നല്ല കൊഴുപ്പ്, വിറ്റാമിന്‍ ഡി എന്നിവയാല്‍ സമ്പന്നമാണ്. വേഗത്തില്‍ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികളുടെ പ്രത്യുല്‍പാദന നില മെച്ചപ്പെടുത്തുന്നതിന് ഈ ഉല്‍പ്പന്നങ്ങള്‍ അത്യന്താപേക്ഷിതമാണ്. അവ ശരീരത്തെ പൂര്‍ണ്ണമായി പോഷിപ്പിക്കുകയും വേഗത്തില്‍ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗ്രീക്ക് തൈര്, വെണ്ണ, പാല്‍ എന്നിവ കഴിക്കുക.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബെറികള്‍ ശരിക്കും ഉത്തമമാണ്. റാസ്ബെറി, ബ്ലൂബെറി എന്നിവയില്‍ പ്രകൃതിദത്തമായ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ഫെര്‍ട്ടിലിറ്റി ലെവല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഗര്ഭപിണ്ഡത്തിന്റെ വികാസത്തിന് സഹായിക്കുന്ന ഫോളേറ്റ്, വിറ്റാമിന്‍ സി എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. സരസഫലങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, മാത്രമല്ല നിങ്ങളുടെ ഫെര്‍ട്ടിലിറ്റി ബൂസ്റ്റിംഗ് ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം.

Most read:വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്Most read:വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്

ബീന്‍സ്

ബീന്‍സ്

ബീന്‍സ് ലീന്‍ പ്രോട്ടീനും ഇരുമ്പും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ ബീന്‍സ് കഴിക്കുന്നത് വളരെ അത്യാവശ്യമാണ്, കാരണം ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് ആരോഗ്യകരമായ മുട്ടകളുടെ ഉത്പാദനത്തിലേക്ക് നയിക്കുന്നു. ബീന്‍സ് ഒരു സ്ത്രീയുടെ ഫെര്‍ട്ടിലിറ്റി ലെവലുകള്‍ വര്‍ദ്ധിപ്പിക്കുകയും ലിബിഡോ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍ പാകമായ കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ടെസ്റ്റോസ്റ്റിറോണിന്റെയും ബീജത്തിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സിങ്കിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇവ. ശക്തമായ പ്രത്യുത്പാദന വ്യവസ്ഥയെ നിലനിര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന എല്ലാ പ്രത്യുത്പാദന അവയവങ്ങളിലേക്കും ശരിയായ രക്തപ്രവാഹം ഉത്തേജിപ്പിക്കുന്നു. മത്തങ്ങ വിത്തുകള്‍ ധാരാളം സമൃദ്ധമായ പോഷകങ്ങള്‍ നിറഞ്ഞതാണ്, അതിനാല്‍ എല്ലാവരും ഇത് കഴിക്കണം.

Most read:വേനലില്‍ ശരീരത്തിന് കുളിര്‍മയും ഊര്‍ജ്ജവും നല്‍കും ഈ ആയുര്‍വേദ പാനീയംMost read:വേനലില്‍ ശരീരത്തിന് കുളിര്‍മയും ഊര്‍ജ്ജവും നല്‍കും ഈ ആയുര്‍വേദ പാനീയം

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴത്തില്‍ വിറ്റാമിന്‍ ബി 6 അടങ്ങിയിട്ടുണ്ട്, കൂടാതെ അണ്ഡോത്പാദന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിലൂടെ ഒരു സൈഗോട്ട് രൂപപ്പെടാനും സഹായിക്കുന്നു. പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയ സമ്പന്നമായ ഉറവിടം കൂടിയാണിത്. പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവയുടെ അപര്യാപ്തത അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഗുണനിലവാരം മോശമാക്കുന്നു. അതിനാല്‍, പ്രഭാതഭക്ഷണത്തില്‍ ഏത്തപ്പഴം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

മുട്ട

മുട്ട

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളുടെ വളരെ നല്ല ഉറവിടമാണ് മുട്ട. ഒമേഗ 3 യുടെ സാന്നിധ്യം ഫെര്‍ട്ടിലിറ്റിയുടെ തോത് മെച്ചപ്പെടുത്തുകയും കോളിന്‍ ചില ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ എല്ലായ്‌പ്പോഴും മുട്ട കഴിക്കാന്‍ ശ്രമിക്കുക.

Most read:വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍Most read:വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍

ക്വിനോവ

ക്വിനോവ

ആരോഗ്യകരമായ ഒരു ധാന്യമാണ് ക്വിനോവ. കാരണം ഇത് കാര്‍ബോഹൈഡ്രേറ്റ് രഹിതവും പ്രോട്ടീന്‍, സിങ്ക്, ഫോളിക് ആസിഡ് എന്നിവയുടെ മികച്ച ഉറവിടവുമാണ്. മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകളേക്കാള്‍ ക്വിനോവ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ തിരഞ്ഞെടുക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ആര്‍ത്തവചക്രം പോലും നിയന്ത്രിക്കുകയും ചെയ്യുന്നു.

English summary

Superfoods To Boost Your Fertility Level Naturally in Malayalam

Here are some superfoods that one must accommodate in their diets to boost fertility levels. Take a look.
Story first published: Wednesday, March 16, 2022, 9:42 [IST]
X
Desktop Bottom Promotion