Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ഗര്‍ഭിണികളിലെ മൂത്രത്തിലെ നിറം മാറ്റം നിസ്സാരമല്ല: നല്‍കുന്ന ചില സൂചനകള്‍
ഗര്‍ഭകാലം എന്നത് സ്ത്രീകളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. അത് മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഓരോ മാറ്റവും വളരെയധികം അത്ഭുതത്തോടെയാണ് ഓരോ സ്ത്രീകളും നോക്കിക്കാണുന്നതും. ഗര്‍ഭകാലത്ത് മൂത്രത്തിന്റെ നിറത്തില്‍ പോലും മാറ്റം വന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നതാണ് എന്ന കാര്യം കൂടി ഓര്‍ത്തിരിക്കേണ്ടതാണ്. കാരണം മൂത്രത്തിന്റെ സാധാരണ നിറത്തില്‍ നിന്ന് മാറി അതിന് ഇരുണ്ട നിറം കൈവന്നിട്ടുണ്ടെങ്കില്‍ ചില അപകടകരമായ അവസ്ഥകളെയാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും മൂത്രത്തിന്റെ നിറ വ്യത്യാസം നിങ്ങളുടെ ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളെയാണ് സൂചിപ്പിക്കുന്നത്.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണ ഗതിയില്‍ മൂത്രത്തില്‍ ചെറിയ നിറം മാറ്റം ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് പലപ്പോഴും അതികഠിനമായ മഞ്ഞ നിറമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. അപകടകരമായ ഒരു അവസ്ഥയാണ് ഇതുണ്ടാക്കുന്നത് എന്നതാണ് സത്യം. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും നമ്മുടെ ശരീരത്തില്‍ നടക്കുന്നു. അതിന്റെ കൂടെ ഫലമായാണ് മൂത്രത്തില്‍ നിറം മാറ്റം സംഭവിക്കുന്നത്. എന്നാല്‍ എന്തൊക്കെ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

എന്തുകൊണ്ട് മൂത്രത്തിന്റെ നിറം മാറുന്നു?
എന്തുകൊണ്ടാണ് മൂത്രത്തിന്റെ നിറം ഗര്‍ഭകാലത്ത് മാറുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. സാധാരണ അവസ്ഥയില്‍ മൂത്രത്തിന്റെ നിറം മാറ്റത്തിന് കാരണം യൂറോക്രോം എന്ന പിഗ്മെന്റാണ്. ഇത് ചുവന്ന രക്താണുക്കളില്‍ നിന്ന് ശരീരം ഹിമോഗ്ലോബിന്‍ വിഘടിപ്പിക്കുന്നതിന്റെ ഫലമായാണ് ഉണ്ടാവുന്നത്. ഇതാണ് മൂത്രത്തിന്റെ നിറത്തെ സഹായിക്കുന്നത്. നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവിനെ ആശ്രയിച്ചാണ് ഇതിന്റെ നിറം മാറുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ മൂത്രത്തിന്റെ നിറം നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. നാം കുടിക്കുന്ന വെള്ളത്തിന്റെ അളവ് വരെ ഇതിന് സഹായിക്കുന്നു. കൂടാതെ മരുന്നുകളും വിറ്റാമിനുകളും ഭക്ഷണവും എല്ലാം ഇത്തരത്തില്‍ മൂത്രത്തിന്റെ നിറത്തെ സ്വാധീനിക്കുന്നു. എന്നാല്‍ ചിലരില്‍ ഇതൊന്നുമല്ലാതെ ചില അപകടകരമായ കാരണങ്ങളാല്‍ മൂത്രത്തിന്റെ നിറം മാറുന്നു. എന്താണ് ഇതിന് കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനം വായിക്കാവുന്നതാണ്.

പ്രെഗ്‌നന്‍സി ഡയറ്റ്
ഗര്‍ഭകാലത്ത് നമ്മുടെ ഭക്ഷണക്രമത്തില്‍ വളരെയധികം മാറ്റം സംഭവിക്കുന്നുണ്ട്. കൂടുതല്‍ ഭക്ഷണവും പച്ചക്കറികളും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ബന്ധിതരാവുന്നു. ഈ സമയം പലപ്പോഴും പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ ഉപഭോഗം നമ്മുടെ മൂത്രത്തിന്റെ നിറത്തേയും സ്വാധീനിക്കുന്നു. ഇതൊരിക്കലും അപകടകരമായ ഒരു അവസ്ഥയല്ല ഉണ്ടാക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതും അല്ല.

വിറ്റാമിനുകളും മറ്റ് മരുന്നുകളും
ഇത് കൂടാതെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ ധാരാളം മരുന്നുകളും വിറ്റാമിനുകളും കഴിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും അയേണ്‍, കാല്‍സ്യം തുടങ്ങിയ മരുന്നുകള്‍. ഇവയെല്ലാം മൂത്രത്തിന്റെ കാര്യത്തിലും ചെറിയ രീതിയില്‍ മാറ്റം വരുത്തുന്നു. കൂടാതെ നമ്മുടെ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന വിറ്റാമിനുകളും മറ്റും സ്വാംശീകരിച്ച്് ബാക്കിയുള്ളവ മൂത്രത്തിലൂടെ പുറന്തള്ളുന്നതിന് കാരണമാകുന്നു. ഇത് മൂത്രത്തില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

നിര്‍ജലീകരണം
ഏറെ അപകടകരമായ ഒരു അവസ്ഥയാണ് ഇത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി നിര്‍ത്താന്‍ സാധിക്കുന്നതല്ല. കാരണം നിര്ജ്ജലീകരണം സംഭവിക്കുന്നവരില്‍ മൂത്രത്തിന് ഇരുണ്ട നിറമായി മാറുന്നു. ചിലരില്‍ മോണിംഗ് സിക്‌നസ് പോലുള്ള അവസ്ഥകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. കാരണം ഈ സമയം ശശരീരത്തിലെ ജലാംശം എല്ലാം നഷ്ടപ്പെടുന്നു. അതിന്റെ ഭാഗമായി ശരീരത്തില്‍ നിര്ജ്ജലീകരണം സംഭവിക്കുന്നു. നിര്‍ജ്ജലീകരണത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍, ഇരുണ്ട മൂത്രം നിങ്ങളുടെ കരളുമായി ബന്ധപ്പെട്ട അനാരോഗ്യത്തേയും സൂചിപ്പിക്കുന്നു. അതുകൊണ്ട് മൂത്രത്തിന്റെ നിറം ഇരുണ്ടതായി മാറിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

മൂത്രനാളിയിലെ അണുബാധകള്‍ (UTIs)
മൂത്രനാളിയിലെ അണുബാധ നിങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ഇത്തരം അണുബാധകള്‍ പല സ്ത്രീകളിലും സാധാരണമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ചിലരില്‍ അകാല പ്രസവം, കുഞ്ഞിന് ഭാരക്കുറവ് പോലുള്ള ഗുരുതര അവസ്ഥകളിലേക്ക് ഇത് എത്തുന്നു. മൂത്രമൊഴിക്കുന്ന സമയം അതികഠിനമായ വേദന, ഇടക്കിടെയുള്ള മൂത്രശങ്ക, മൂത്രത്തിന്റെ നിറം മാറ്റം, മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് എന്നിവയെല്ലാം തന്നെ അണുബാധയുടെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

ഹെമറ്റൂറിയ
ഇത്തരം അവസ്ഥകള്‍ പല ഗര്‍ഭിണികളും അനുഭവിച്ചിട്ടുണ്ടായിരിക്കും. മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യമാണ് ഹെമറ്റൂറിയ എന്ന അവസ്ഥ. പലപ്പോഴും ശരീരത്തില്‍ നിന്ന് അധിക ചുവന്ന രക്താണുക്കള്‍ നീക്കം ചെയ്യേണ്ട അവസരത്തില്‍ ഇവയെ മൂത്രത്തിലൂടെ ശരീരം പുറന്തള്ളുന്നു. ഈ അവസ്ഥയില്‍ മൂത്രം കടുചുവപ്പോ അല്ലെങ്കില്‍ മഞ്ഞയോ നിറത്തിലേക്ക് മാറുന്നു. ഇത്തരം അവസ്ഥ ഒരിക്കലും നിസ്സാരമായി എടുക്കരുത്. നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

കിഡ്‌നി പ്രശ്‌നങ്ങള്‍
ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ആന്തരാവയങ്ങളില്‍ ഒന്നാണ് കിഡ്‌നി. രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍ വേര്‍തിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ് കിഡ്‌നിയുടെ പ്രവര്‍ത്തനം. എന്നാല്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത കിഡ്‌നിയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ആദ്യ ലക്ഷണം കാണിക്കുന്നത് പലപ്പോഴും മൂത്രത്തിലാണ്. മൂത്രത്തിന്റെ നിറം മാറ്റം ഇരുണ്ടതാവുന്നതാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

കിഡ്‌നി സ്‌റ്റോണ്‍
കിഡ്‌നി സ്‌റ്റോണ്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നതാണ്. കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രത്തിലെ കല്ല് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല കിഡ്‌നി സ്റ്റോണ്‍ ഉള്ളവരെങ്കില്‍ അത് പലപ്പോഴും കഠിനമായ വേദനയും ഓക്കാനം ഛര്‍ദ്ദി പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മൂത്രത്തില്‍ നിറം മാറ്റമാണ് ആദ്യത്തെ വെല്ലുവിളി. ഇത് മനസ്സിലാക്കിയാല്‍ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥയില്‍ പ്രത്യേകിച്ച് ഗര്‍ഭകാലത്ത് വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭാവസ്ഥയില്‍ മൂത്ര പരിശോധനകള്‍
ഗര്‍ഭകാലത്ത് നിര്‍ബന്ധമായും മൂത്ര പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം മറ്റ് രോഗാവസ്ഥകളും അസ്വസ്ഥതകളും കണ്ടെത്തുന്ന അനിവാര്യമായി നടത്തേണ്ടതാണ് മൂത്ര പരിശോധനകള്‍. ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിലെ മൂത്രപരിശോധന നിങ്ങളുടെ ഗര്‍ഭകാല അസ്വസ്ഥതകളെ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. പ്രമേഹം, ഇന്‍ഫെക്ഷന്‍ എന്നിവയെല്ലാം തന്നെ മൂത്ര പരിശോധന നടത്തുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











