Latest Updates
-
സെപ്റ്റംബർ 2 നക്ഷത്രഫലം: നിങ്ങളുടെ നക്ഷത്രത്തിന് ഇന്നത്തെ ദിവസം ശുഭമോ? താരബലവും ചന്ദ്രബലവും അറിയാം -
ജന്മാഷ്ടമി 2026: കേരളത്തിലെ പൂജാ സമയങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
ഓണം ഷോപ്പിംഗിനിടെ പറ്റിക്കപ്പെടരുത്! വ്യാജ എക്സ്പെയറി തീയതികൾ തിരിച്ചറിയാൻ ഈ വഴികൾ നോക്കൂ -
ഇന്ന് അപൂർവ അമൃത സിദ്ധി യോഗം: കേരളത്തിൽ ശുഭമുഹൂർത്തം എപ്പോൾ? സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കാൻ നിർദ്ദേശങ്ങൾ -
ഒഡീഷയിൽ സ്ക്രബ് ടൈഫസ് ഭീതി: മൺസൂൺ യാത്രകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
58-ൽ നിന്ന് 72 കിലോയിലേക്ക്! ബബിത സിംഗാകാൻ നിമിഷ സജയൻ അനുഭവിച്ച കഠിനമായ ദിവസങ്ങൾ -
വ്യാഴം-ശനി ത്രികോണ യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ മാറ്റങ്ങളും ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും -
2026 സെപ്റ്റംബർ 1: സർവാർത്ഥ സിദ്ധി യോഗം; കേരളത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
2026 സെപ്റ്റംബർ 1: ഇന്നത്തെ നക്ഷത്രഫലം; നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് ഭാഗ്യദിനമോ? അറിയാം താരാബലം
നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
ഗര്‍ഭധാരണം എന്നത് പലപ്പോഴും സ്ത്രീകളില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ചിലതാണ് വിവാഹവും ഗര്‍ഭധാരണവും എല്ലാം. പലപ്പോഴും ഇന്നത്തെ കാലത്ത് പെട്ടെന്ന് ഗര്‍ഭിണിയാവുക എന്നത് പലരും ചിന്തിക്കുന്ന ഒന്നല്ല. പ്രധാനമായും 30-കള്‍ക്ക് ശേഷം വിവാഹം കഴിക്കുന്നവര്‍ പലപ്പോഴും കരിയറും സാമ്പത്തിക നിലയും സെറ്റായതിന് ശേഷം മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. എന്നാല്‍ 35 വയസ്സിന് മുന്‍പ് എന്തായാലും നിങ്ങള്‍ ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ ശ്രമിക്കേണ്ടതാണ്.
എന്നാല്‍ കാലങ്ങളായിട്ടും കുട്ടികളുണ്ടാവാത്തവര്‍ നിരവധിയാണ്. ചികിത്സയും മറ്റുമായി പലപ്പോഴും കൂടുതല്‍ സമയവും പണവും ചിലവഴിച്ച് നാല്‍പ്പതുകളില്‍ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളും ഒട്ടും കുറവല്ല. എന്നാല്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന ജൈവിക മാറ്റങ്ങള്‍ പലപ്പോഴും ഗര്‍ഭധാരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. നാല്പ്പതിന് ശേഷം ഗര്‍ഭം ധരിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗുണങ്ങള്‍
നാല്പ്പതിന് ശേഷം നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരാണെങ്കില്‍ സാമ്പത്തിക സ്ഥിരത ഒരു പ്രധാന ഘടകം തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ 30-കള്‍ക്ക് ശേഷം തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നത് പലപ്പോഴും സാമ്പത്തിക സ്ഥിരത ഉറപ്പാക്കിയതിന് ശേഷമാണ്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും കുഞ്ഞിന് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ പല അമ്മമാരും വൈകി ഗര്‍ഭം ധരിക്കുന്നതിന് കാരണമാകും.
ബന്ധത്തിന്റെ സ്ഥിരത
നിങ്ങളുടെ നാല്‍പ്പതുകളില്‍ എന്തുകൊണ്ടും കൃത്യമായ ഒരു തീരുമാനമെടുക്കുന്നതിനുള്ള കഴിവും പ്രാപ്തിയും നിങ്ങള്‍ക്കുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയം ഗര്‍ഭം ധരിക്കണോ വേണ്ടയോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഉള്ളതിനേക്കാള്‍ സ്ഥിരത നാല്‍പ്പതുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ഉണ്ടാവുന്നു.
ദോഷങ്ങള്‍
എന്നാല്‍ നാല്പ്പതിന് ശേഷം പ്രസവിക്കുന്നതിന് വേണ്ടി തയ്യാറെടുക്കുന്നവരാണെങ്കില്‍ വളരെയധികം ചിന്തിക്കണം. പ്രധാനമായും അവരുടെ ആരോഗ്യം തന്നെയാണ് മെയിന്‍ ഘടകം. പലപ്പോഴും ബുദ്ധിമുട്ടുള്ള പല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. സ്വാഭാവിക ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള തടസ്സങ്ങളും നേരിടാം. അത് കൂടാതെ ചികിത്സകളും പ്രസവ സമയത്തുണ്ടാവുന്ന ബുദ്ധിമുട്ടുകളും നിങ്ങളെ അലട്ടും. അണ്ഡോത്പാദനത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
ജീവിതശൈലി രോഗങ്ങള്‍
പ്രായമാവുന്നതോടെ നമ്മളെ പിടിമുറുക്കുന്ന ജീവിത ശൈലി രോഗങ്ങള്‍ നിസ്സാരമല്ല. ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതെല്ലാം അനാരോഗ്യകരമായ അവസ്ഥകളുണ്ടാക്കുന്നു. ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പലപ്പോഴും കൂടുതല്‍ വെല്ലുവിളികളും പ്രസവസമയം ഇത്തരം രോഗങ്ങള്‍ മൂലം ഉണ്ടാവം. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയെല്ലാം തന്നെ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ ബാധിക്കും.
ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍
പ്രായം കൂടുന്തോറും ഗര്‍ഭകാലത്തുണ്ടാവുന്ന സങ്കീര്‍ണതകളുടെ കാര്യത്തിലും വര്‍ദ്ധനവുണ്ടാവുന്നു. പലപ്പോഴും ഗര്ഭകാലപ്രമേഹമോ മറ്റ് അനാരോഗ്യകരമായ അവസ്ഥകളോ ഉണ്ടാവുന്നത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ചിട്ടയായ ഭക്ഷണക്രമം, കര്‍ശന വ്യായാമം, ഗൈനക്കോളജിസ്റ്റിനെ ഇടക്കിടെ കാണുന്നത് എന്നിവയെല്ലാം നിര്‍ബന്ധമാക്കണം. അശ്രദ്ധ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ വിളിച്ച് വരുത്തും.
പ്രസവ സമയത്തെ ബുദ്ധിമുട്ടുകള്‍
ഗര്‍ഭകാലത്ത് മാത്രമല്ല പ്രസവ സമയത്തും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഡോക്ടറോട് സംസാരിച്ച് മനസ്സിലാക്കിയ ശേഷം വേണം ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിക്കുന്നതിന്. ഗര്‍ഭം അലലസുന്നതിനുള്ള സാധ്യതയും മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. മുപ്പതുകളുടെ അവസാനത്തിലും നാല്‍പ്പതുകളുടെ തുടക്കത്തിലുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കൂടാതെ കുഞ്ഞിന്റെ ആരോഗ്യവും ഈ സമയത്തെ പ്രധാന ഘടകം തന്നെയാണ്.



Click it and Unblock the Notifications