Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
നഖത്തില് ഇനി പറയുന്ന മാറ്റങ്ങള് ഉടന് തന്നെ ഡോക്ടറെ കാണിക്കണം
ആരോഗ്യ പ്രശ്നങ്ങള് പല രൂപത്തിലും ഉണ്ടാവാം. പലപ്പോഴും നിങ്ങള്ക്ക് അതിന്റെ ചില ലക്ഷണങ്ങള് ശരീരം കാണിക്കുന്നു. പക്ഷേ പലരും അത് വിട്ടു പോവുകയാണ് ചെയ്യുന്നതും. എന്ത് തന്നെയായാലും നിങ്ങള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. നഖത്തിന്റെ കാര്യത്തിലും പല കാര്യങ്ങളും പ്രധാനമായും ശ്രദ്ധിക്കണം. അതില് തന്നെ നഖത്തിലുണ്ടാവുന്ന നിറം മാറ്റം ഒരിക്കലും നിസ്സാരമാക്കരുത്. കാരണം ഇത് നിങ്ങളുട ആരോഗ്യത്തെ മൊത്തത്തില് തകര്ത്ത് കളയുന്നു.
നഖത്തിന്റെ ചെറിയ നിറം മാറ്റം പോലും നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് മാത്രമല്ല പലപ്പോഴും ചര്മ്മത്തിലുണ്ടാവുന്ന വെല്ലുവിളികളുടെ കാര്യത്തിലും ഇതേ പ്രശ്നങ്ങള് നിങ്ങള് അനുഭവിക്കാം. എന്ത് തന്നെയായാലും നഖത്തിലെ മാറ്റം ഒരിക്കലും നിസ്സാരമാക്കരുത്. ഇത്തരം കാര്യങ്ങള് നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. നഖത്തില് ഇനി പറയുന്ന മാറ്റം കണ്ടാല് ഉടന് തന്നെ ഡോക്ടറെ കാണേണ്ടതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

കറുപ്പ് നിറത്തിലുള്ള വര
നിങ്ങളുടെ നഖത്തില് കറുപ്പ് നിറത്തിലുള്ള വരയുണ്ടെങ്കില് അല്പം ശ്രദ്ധിക്കണം. നല്ലൊരു ഡെര്മറ്റോളജിസ്റ്റിനെ കാണുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവര് സ്കിന് ക്യാന്സര് പരിശോധിക്കുന്നത് നല്ലതാണ്. എന്നാല് എല്ലാ വിധത്തിലുള്ള ഇരുണ്ട വരകളും മെലനോമയല്ല എന്നത് മനസ്സിലാക്കണം. എങ്കിലും ഒരു മുന്കരുതല് എന്ന നിലയില് നല്ലൊരു ഡെര്മറ്റോളജിസ്റ്റിനെ കാണുന്നത് നല്ലതാണ്.
നഖം മുകളിലേക്ക് ഉയര്ന്ന് വരുന്നത്
എപ്പോഴും നിങ്ങളുടെ നഖം മുകളിലേക്ക് ഉയര്ന്ന് വരുന്നത് പലപ്പോഴും ഫംഗസ് അണുബാധയോ അല്ലെങ്കില് സോറിയാസിസ് പോലുള്ള അവസ്ഥകളോ കാരണമാകാം. പലപ്പോഴും ഇത്തരം പ്രശ്നങ്ങള് നിങ്ങള് ശ്രദ്ധിക്കണം. ഇത് കൂടാതെ നഖം വൃത്തിയാക്കുമ്പോള് മൂര്ച്ചയേറിയ ഉപകരണങ്ങള് ഉപയോഗിക്കുന്നതും ഇത്തരം അവസ്ഥക്ക് കാരണമാകും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് മുറിവായി മാറുകയാണെങ്കില് നല്ലൊരു ഡെര്മറ്റോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം.
നഖത്തിന് ചുറ്റും ചുവപ്പും വീക്കവും
നിങ്ങളുടെ നഖത്തിന് ചുറ്റും ചുവപ്പും വീക്കവും ഉണ്ടാവുകയാണെങ്കില് അതിന്റെ അര്ത്ഥം പലപ്പോഴും അണുബാധ മൂലമായിരിക്കാം. രോഗനിര്ണയം നടത്തി അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഇതില് നിന്ന് പഴുപ്പും മറ്റും വരുകയാണെങ്കില് അല്പം ശ്രദ്ധിക്കേണ്ടതാണ്. സോക്സ് ഉപയോഗിക്കുന്നതിന്റെ ഫലമായി പലപ്പോഴും ഇത്തരം പ്രശ്നങ്ങള് വര്ദ്ധിക്കുന്നു. ഇത് മുറിവ് രൂപത്തില് മാറുകയാണെങ്കില് പലപ്പോഴും അതിന് കൂടുതല് ചികിത്സ ആവശ്യമായി വരുന്നു.
പച്ചകലര്ന്ന കറുപ്പ് നിറം
നഖത്തിന് പച്ചകലര്ന്ന ചുവപ്പ് നിറം ഉണ്ടെങ്കില് അത് നഖത്തിലെ അണുബാധയെയാണ് സൂചിപ്പിക്കുന്നത്. ചികിത്സിച്ചില്ലെങ്കില് പലപ്പോഴും ഈ അണുബാധ വഷളാവുന്നു. ഇത് ഒഴിവാക്കുന്നതിന് എന്തുകൊണ്ടും എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില് അത് കൂടുതല് വഷളാവുന്ന അവസ്ഥയുണ്ടാവുന്നു.
കുഴികളുള്ള നഖങ്ങള്
പലപ്പോഴും കുഴികളുള്ള നഖങ്ങള് അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ശരീരത്തെ മൊത്തത്തില് ബാധിക്കുന്ന രോഗാവസ്ഥയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇവരില് സോറിയാസിസ്, ത്വക്ക് രോഗങ്ങള്, അലോപ്പീസിയ ഏരിയറ്റ എന്നിവക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും ഡെര്മറ്റോളജിസ്റ്റിനെ കാണിച്ച ശേഷം മാത്രം പരിഹരിക്കാന് ശ്രദ്ധിക്കുക.
മഞ്ഞ നഖങ്ങള്
മഞ്ഞ നിറത്തിലുള്ള നഖങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങള്ക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള് ഉണ്ട് എന്നതിന്റെ സൂചന തന്നെയാവാം. ചിലരില് നെയില് പോളിഷ് ഇടുന്നത് വഴി ഇത്തരം പ്രശ്നങ്ങളുണ്ടാവാം. അത് കൂടാതെ പുകവലിക്കുന്നവരിലും ഇതേ പ്രശ്നമുണ്ടാവം. ഇതിന്റെ ഫലമായി നഖങ്ങള് മഞ്ഞ നിറമാവുകയും കട്ടി കൂടിയതുമായി മാറുന്നു. കൂടാതെ ശ്വാസകോശ രോഗങ്ങള്, റൂമറ്റോയ്ഡ് ആര്ത്രൈറ്റിസ് എന്നിവയുള്ളവരിലും മഞ്ഞ നിറത്തിലുള്ള നഖങ്ങള് ഉണ്ടാവാം.
വിടവുകളുള്ള നഖങ്ങള്
വിടവുകളുള്ള നഖങ്ങള് ഉള്ളവരെങ്കില് ഇവരില് പലപ്പോഴും നഖത്തിന്റെ ആരോഗ്യത്തേക്കാള് അത് ശരീരത്തില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. ഒരു പനി, അല്ലെങ്കില് എന്തെങ്കിലും തരത്തിലുള്ള പരിക്ക്, കീമോതെറാപ്പി, അല്ലെങ്കില് വലിയ സമ്മര്ദ്ദം എന്നിവയുള്ളവരില് ഇത്തരം മാറ്റങ്ങള് നഖത്തില് കാണുന്നു.
സ്പൂണ് ആകൃതിയിലുള്ള നഖങ്ങള്
നിങ്ങളുടെ നഖങ്ങള് സ്പൂണ് ആകൃതിയില് ആണ് ഉള്ളതെങ്കില് ഇവരില് അനീമിയക്കുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. കാരണം ഇവരില് ആവശ്യത്തിന് അയേണ് ശരീരത്തില് ലഭിക്കുന്നില്ല എന്നതാണ് സത്യം. കൂടാതെ പോഷകാഹാരക്കുറവ്, ആമാശയത്തിനോ അല്ലെങ്കില് കുടലിനോ ഉള്ള ആരോഗ്യ പ്രശ്നങ്ങള് എന്നിവയെല്ലാം പലപ്പോഴും പ്രശ്നങ്ങള് ഉണ്ട് എന്നതിന്റെ സൂചനയാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
