Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
ചിക്കന്‍ എപ്പോഴും ഒരുപോലെ തന്നെയാണോ വെക്കുന്നത്. ഫ്രൈ ചെയ്യുമ്പോഴും മറ്റും നിങ്ങള്‍ അല്പം കൂടി സ്പെഷ്യല്‍ ചേരുവകള്‍ ചേര്‍ത്ത് നോക്കാം. വളരെയധികം ക്ഷമയോടെ പാചകം ചെയ്യാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടാവും. എന്നാല്‍ ഇനി അതിന് വേണ്ടി മിനക്കെടേണ്ട, വളരെ എളുപ്പത്തില്‍ ഏത് തിരക്കിലും വെറും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് നല്ല സൂപ്പര്‍ ടേസ്റ്റില്‍ ചിക്കന്‍ ഫ്രൈ തയ്യാറാക്കാം.
ചിക്കന്‍ റോസ്റ്റ് ആയോ ചിക്കന്‍ ഫ്രൈ ആയോ എല്ലാം നമുക്ക് ഇത് കഴിക്കാം. പാചകം മടിപിടിപ്പിക്കുന്ന ഒന്നായി മാറിയെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടും പരീക്ഷിക്കാവുന്ന നല്ല ഗ്രാന്റ് ആയ ഒരു റെസിപ്പി തന്നെയാണ് ഈ ചിക്കന്‍ ഫ്രൈ. എങ്ങനെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
* ജീരകം - 1/2 ടീസ്പൂണ്‍
* പെരുംജീരകം- 1/2 ടീസ്പൂണ്‍
* കറിവേപ്പില - അല്പം
* ചുവന്ന മുളക് - 5
* ഉള്ളി - 2 കപ്പ് (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് - 2
* ഉപ്പ് - ആവശ്യത്തിന്
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടീസ്പൂണ്‍
* മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
* മുളകുപൊടി - 1 1/2 ടീസ്പൂണ്‍
* കശ്മീരി മുളകുപൊടി - 1 1/2 ടീസ്പൂണ്‍
* ചിക്കന്‍ - 3/4 കിലോ
* നെയ്യ് - 1 ടീസ്പൂണ്‍
* മല്ലി - അല്പം
തയ്യാറാക്കുന്ന വിധം
* ചിക്കന്‍ ആദ്യം തന്നെ വൃത്തിയായി കഴുകി വെക്കുക.
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ ജീരകം, പെരും ജീരകം, അല്പം കറിവേപ്പില എന്നിവ
ചേര്‍ത്ത് അല്പ സമയം വഴറ്റിയെടുക്കണം
* ശേഷം അരിഞ്ഞ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കണം.
* അതിന് ശേഷം കുറച്ച് ഉപ്പ് ചേര്‍ത്ത് സവാള മൃദുവാകുന്നത് വരെ
വഴറ്റിയെടുക്കാം
* അതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം
മാറുന്നത് വരെ വഴറ്റുക
* ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ
ചേര്‍ത്ത് നല്ലതുപോലെ ഇളക്കേണ്ടതാണ്.
* ശേഷം ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ തീയില്‍ മൂടി വെച്ച്
10 മിനിറ്റ് വേവിക്കണം
* 10 മിനിറ്റിനു ശേഷം മൂടി തുറന്ന് ചിക്കന്‍ നന്നായി ഇളക്കി 10
മിനിറ്റ് വീണ്ടും നല്ലതുപോലെ വേവിച്ചെടുക്കണം. ഇത് റോസ്റ്റ്
അല്ലെങ്കില്‍ ഫ്രൈ പരുവത്തില്‍ ആക്കാവുന്നതാണ്.
* അവസാനമായി ഇതിലേക്ക് അല്പം നെയ്യൊഴിച്ച് മല്ലിയില വിതറി ഇളക്കി
മാറ്റി വെക്കുക. നല്ല കിടിലന്‍ ചിക്കന്‍ റോസ്റ്റ് തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
