Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭിണികള്‍ പ്രസവത്തിന് മുന്‍പ് ശ്രദ്ധിക്കേണ്ട അപകടം ഇതാണ്
ഗര്‍ഭധാരണവും പ്രസവവും ഒരു സ്ത്രീയുടെ ആരോഗ്യത്തെ വളരെയധികം മാറ്റി മറിക്കുന്നു. അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നു. ഗര്‍ഭകാലം ഓരോ സമയവും മുന്നോട്ട് പോവുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് കുഞ്ഞിന്റെ പൊസിഷന്‍. പ്രസവത്തിന് മുന്‍പുള്ള ഗര്‍ഭസ്ഥശിശുവിന്റെ ബ്രീച്ച് പൊസിഷന്‍ അല്പം ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. ബ്രീച്ച് പൊസിഷനില്‍ ആണ് എന്നുണ്ടെങ്കില്‍ പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ നിതംബമോ പാദമോ ആയിരിക്കും ആദ്യം പുറത്തേക്ക് വരുന്നത്.
എന്നാല്‍ സാധാരണ ഗതിയില്‍ തലയാണ് പുറത്തേക്ക് വരുന്നത്. ഇത്തരത്തിലുള്ള പ്രസവം ഗര്‍ഭിണികള്‍ക്കും കുഞ്ഞിനും അപകടമുണ്ടാക്കുന്നതാണ്. ബ്രീച്ച് പൊസിഷനില്‍ കുഞ്ഞിന്റെ തലക്ക് പകരം നിതംബ ഭാഗങ്ങളോ അല്ലെങ്കില്‍ കാലോ താഴേക്ക് വരുന്നു. കംബ്ലീറ്റ് ബ്രീച്ച് പൊസിഷന്‍ എങ്കില്‍ കാലുകള്‍ മുകളിലേക്ക് മടക്കി നിതംബത്തിന്റെ ഭാഗം താഴേക്ക് വരുന്ന അവസ്ഥയിലായിരിക്കും. എന്നാല്‍ ഫ്രാങ്ക് ബ്രീച്ച് എന്ന പൊസിഷനില്‍ കുഞ്ഞിന്റെ നിതംബം തന്നെയാണ് താഴേക്ക് കാണപ്പെടുന്നത്. പക്ഷേ ഇവിടെ കുഞ്ഞിന്റെ കാലുകള്‍ മുകളിലേക്ക് പൊക്കി വെച്ച അവസ്ഥയില്‍ ആയിരിക്കും.

അടുത്ത ഗര്‍ഭധാരണം
ആദ്യ ഗര്‍ഭത്തില്‍ കുഞ്ഞ് ബ്രീച്ച് പൊസിഷനില്‍ ആണ് എന്നുണ്ടെങ്കില്‍ അടുത്ത ഗര്‍ഭധാരണത്തിനും കുഞ്ഞ് ബ്രീച്ച് പൊസിഷനിലേക്ക് വരുമോയെന്ന സംശയം നിസ്സാരമല്ല. എന്നാല്‍ ഇതിനുള്ള സാധ്യതയെക്കുറിച്ച് പലരും പറയുന്നില്ല. ചിലരില്‍ അത്തരത്തില്‍ സംഭവിക്കാം, എന്നാല്‍ ചിലരില്‍ ഇത് സാധാരണാവസ്ഥയില്‍ ആയിരിക്കാം. ഗര്‍ഭധാരണം 35-36 ആഴ്ചയാവുമ്പോഴേക്ക് കുഞ്ഞിന്റെ പൊസിഷന്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഈ സമയം തന്നെ സിസേറിയന് വേണോ അതോ നോര്‍മല്‍ ഡെലിവറിയാണോ എന്ന് ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

ബ്രീച്ച് പൊസിഷന്‍ സാധ്യതകള്‍
ബ്രീച്ച് പൊസിഷന്‍ സാധ്യതകള്‍ എന്തൊക്കെയെന്നും എപ്രകാരം എന്നും അറിയാം. ഇതില്‍ പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. കൂടാതെ ഇരട്ടക്കുട്ടികളെങ്കിലും ഈ പ്രശ്നം ഉണ്ടാവാം. അംമ്നിയോട്ടിക് ദ്രവത്തിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ ആകൃതിയും ഇത്തരം പ്രതിസന്ധിയിലേക്ക് കുഞ്ഞിനെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം ഒരു ബ്രീച്ച് പൊസിഷനിലുള്ള കുഞ്ഞിന് സംഭവിക്കാവുന്നതാണ്.

ഇസിവി
ഗര്‍ഭസ്ഥശിശുവിനെ ബ്രീച്ച് പൊസിഷനില്‍ നിന്ന് താഴേക്ക് കൊണ്ട് വരുന്നതിനുള്ള ഒരു രീതിയാണ് ECV എന്ന് പറയുന്നത്. ഇത് ഗര്‍ഭകാലത്ത് തന്നെ ചെയ്യുന്നു. അതിന് വേണ്ടി ഡോക്ടര്‍ നിങ്ങളുടെ വയറ്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കുഞ്ഞിന്റെ പൊസിഷന്‍ പതിയേ മാറ്റുകയും ചെയ്യുന്നു. പലപ്പോഴും 37 ആഴ്ചകള്‍ക്കുള്ളിലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അതിന് മുന്‍പ് നിങ്ങളുടെ കുഞ്ഞിന് ബ്രീച്ച് ആണെന്ന് സ്ഥിരീകരിക്കാന്‍ അള്‍ട്രാസൗണ്ട് നടത്തും. നിങ്ങളുടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് സാധാരണമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications

