Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
പണനേട്ടങ്ങള് തേടിവരും, സ്വപ്നം കണ്ട ജീവിതം സഫലം; ഇന്ന് ഭാഗ്യഫലം ഈ 4 രാശിക്ക്
ഏപ്രില്‍ 24 ചൊവ്വാഴ്ച, ചന്ദ്രന് ശുക്രന്റെ രാശിയായ തുലാം രാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ പ്രതിപാദ തിഥിയാണ്. ഈ ദിവസം സിദ്ധിയോഗം, വ്യതിപാത യോഗം, ചോതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിയിലുള്ളവര്‍ വളരെ ഉത്സാഹത്തോടെ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുകയും പണം സമ്പാദിക്കാനുള്ള നിരവധി വഴികള്‍ നേടുകയും ചെയ്യും. ജാതകത്തില്‍ ബുധന്‍ ഗ്രഹത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും തടസ്സങ്ങള്‍ നീക്കുന്ന ഗണപതിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഏപ്രില്‍ 24 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രില്‍ 24 ഇടവം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ഇടവം രാശിക്കാരുടെ ജീവിതശൈലിയില്‍ വളരെയധികം പുരോഗതി ഉണ്ടാകും. നിങ്ങളുടെ ജോലികള്‍ ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാകും. നിങ്ങളുടെ ബന്ധങ്ങള്‍ക്കും വളരെ നല്ല ദിവസമായിരിക്കും. ആളുകളുമായുള്ള നിങ്ങളുടെ ഇടപഴകല്‍ വര്‍ദ്ധിക്കും, പുതിയ സുഹൃത്തുക്കളുമായുള്ള സൗഹൃദം വളരും. ആരോഗ്യപരമായി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. കുടുംബജീവിതം മികച്ചതായിരിക്കും.
പ്രതിവിധി: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതിക്ക് ഭസ്മം നിവേദിച്ച് അഞ്ച് പിടി ചെറുപയര്‍ ഒരു പച്ച തുണിയില്‍ കെട്ടി ഗണേശ മന്ത്രങ്ങള്‍ ചൊല്ലി വെള്ളത്തില്‍ എറിയുക.
ചിങ്ങം
ഏപ്രില്‍ 24 ചിങ്ങം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകും. ബിസിനസില്‍ നല്ല വളര്‍ച്ച കൈവരിക്കും. ഭാവിയിലേക്കുള്ള പുതിയ പദ്ധതികളും ആസൂത്രണം ചെയ്യും. നിങ്ങളുടെ ബിസിനസ് പ്ലാനുകള്‍ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യും. ബിസിനസ്സ്, കല എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് രവിയോഗത്തിന്റെ ഗുണം ലഭിക്കും. നിങ്ങളുടെ വരുമാനത്തിലും ബഹുമാനത്തിലും നല്ല വര്‍ദ്ധനവ് ഉണ്ടാകും. അല്പം പരിശ്രമിച്ചാല്‍ കിട്ടാതെ കിടക്കുന്ന പണം തിരികെ കിട്ടും. ചിങ്ങം രാശിക്കാരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ കുറച്ച് പണം ചിലവഴിക്കും. ഗണപതിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും നല്ല ഫലം നല്‍കും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡു സമര്‍പ്പിക്കുക. ഇത് ജാതകത്തില്‍ ബുധന്റെ സ്ഥാനവും ബലപ്പെടുത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഏപ്രില്‍ 24 ഗുണകരമാകും. ഇന്ന് സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്, നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. ഗണപതിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കൂടാതെ വാഹനമോ വസ്തുവോ വാങ്ങാന്‍ കഴിയും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ബുധന്റെ കൃപയാല്‍ ഇന്ന് നല്ല പുരോഗതി ഉണ്ടാകും. നിങ്ങള്‍ക്ക് മറ്റേതെങ്കിലും ബിസിനസ്സിലും നിക്ഷേപിക്കാം. ഏതെങ്കിലും കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മകരം രാശിക്കാര്‍ക്ക് ഇന്ന് സര്‍ക്കാര്‍ പദ്ധതികളുടെ നേട്ടങ്ങള്‍ ലഭിക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഓഫര്‍ ലഭിച്ചേക്കാം.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ തിളപ്പിച്ച് അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
കുംഭം
ഏപ്രില്‍ 24 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. നിങ്ങളുടെ സുഖവും സമാധാനവും വര്‍ദ്ധിക്കും, നിങ്ങളുടെ കരിയറിലെ വളര്‍ച്ചയ്ക്ക് പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിക്ഷേപത്തിന്റെ കാര്യത്തില്‍ അനുകൂലമായ ഫലം ലഭിക്കും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. അവിവാഹിതരായവര്‍ക്ക് അവരുടെ വിവാഹാലോചനകള്‍ മുന്നോട്ട് പോകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ സാമ്പത്തിക വിജയം കൈവരിക്കാനാകും. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications