Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും!
മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
മുട്ട കഴിച്ചാലുള്ളത് പോലെ മുട്ട മുടിയില്‍ പുരട്ടിയാലും നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. പോഷകങ്ങളും പ്രോട്ടീനും ഒരു തോടിനുള്ളില്‍ നിറഞ്ഞുതുളുമ്പി നില്ക്കുന്ന ഒന്നാണ് മുട്ട. ശരിയായ രീതിയില്‍ അത് മുടിയില്‍ പുരട്ടിയാല്‍ മുടിക്ക് ബലം വരികയും മുടി വേഗത്തില്‍ വളരുകയും മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും മുടിയുടെ അഴക് വര്‍ദ്ധിക്കുകയും ചെയ്യും.

അതുകൊണ്ട് മുട്ട ചേര്‍ത്തിട്ടുള്ള ഹെയര്‍ പാക്കുകള്‍ ഇടക്കിടയ്ക്ക് മുടിയില്‍ തേക്കുന്നത് തലയോട്ടിയുടെയും മുടിയിഴകളുടെയും ആരോഗ്യം സംരക്ഷിക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ബയോട്ടിനും പ്രോട്ടീനും മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടവയാണ്. മാസത്തില്‍ രണ്ടുതവണ എഗ്ഗ് ഹെയര്‍ മാസ്ക് ഉപയോഗിച്ചാല്‍ മുടിയുടെആരോഗ്യത്തില് കാര്യമായ വ്യത്യാസങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കും.
മുടിക്ക് മുട്ട എങ്ങനെയെല്ലാം ഗുണം ചെയ്യുന്നു
മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു: മുട്ടയില്‍ അതിശയകരമായ അളവില്‍ പ്രോട്ടീന്‍ ഉണ്ട്. മുടി വളര്‍ച്ചയ്ക്ക് വേണ്ട വളമാണ് പ്രോട്ടീന്‍ എന്നുപറയാം. മുട്ട മുടിയില്‍ തേക്കുന്നതിലൂടെ മുടിയിഴകള്‍ക്ക് കരുത്തുണ്ടാകുകയും മുടി വളര്‍ച്ച വേഗത്തിലാകുകയും ചെയ്യുന്നു.
മുടി കൊഴിച്ചില്‍ കുറയുന്നു: മുട്ടയിലുള്ള പ്രോട്ടീന്‍ മുടിയിഴകളെ കരുത്തുറ്റതാക്കുന്നു. അങ്ങനെ മുടി പൊട്ടിപ്പോകുന്ന പ്രശ്നം പതുക്കെ ഇല്ലാതാകുകയും മുടി കൊഴിച്ചിലില്‍ നല്ല മാറ്റമുണ്ടാകുകയും ചെയ്യും. മുട്ട തലയോട്ടിയെ ഉത്തേജിപ്പിക്കുകയും മുടിവേരുകളെ ബലപ്പെടുത്തുകയും ചെയ്യും.
ഇലാസ്തികത മെച്ചപ്പെടുത്തും: മുട്ടയുടെ മഞ്ഞക്കരു മുടിക്ക് മയം നല്‍കുകയും മുടിയില്‍ ഈര്‍പ്പമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യും. അങ്ങനെ മുടിയുടെ ഇലാസ്തികത മെച്ചപ്പെടും. മാത്രമല്ല മുട്ടയുടെ മഞ്ഞ മുടിയിഴകളെയും ബലപ്പെടുത്തും. മുടിയുടെ അറ്റം പിളരുന്നത് ചെറുക്കും.
മുടിയുടെ തിളക്കം കൂടും: മുട്ട സ്ഥിരമായി മുടിയില്‍ തേക്കുന്നതിലൂടെ മുടിയിഴകള്‍ക്ക് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുകയും മുടിയില്‍ ഈര്‍പ്പം നിലനില്ക്കുകയും ചെയ്യും. ഇത് മുടിയിഴകള്‍ക്ക് തിളക്കമുണ്ടാക്കാന്‍ സഹായിക്കും.
മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകും: മുട്ടയിലെ പ്രോട്ടീന്‍ മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും കട്ടിയുള്ള മുടി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എത്രം മോശം മുടിയും സ്ഥിരമായ മുട്ട ഉപയോഗത്തിലൂടെ ആരോഗ്യമുള്ളതായി മാറും.
മിനുസവും തിളക്കും മെച്ചപ്പെടുത്തും: മുട്ട മുടിയില്‍ തേച്ചാല്‍ തിളക്കമുള്ളതും മിനുസമുള്ളതുമായ മുടി ലഭിക്കും. ഡ്രൈ ഹെയറിന് പരിഹാരം അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ധൈര്യമായി മുട്ട ഉപയോഗിച്ച് തുടങ്ങും. അവരുടെ മുടി മയപ്പെടും.
വെള്ളയോ മഞ്ഞയോ, മുട്ടയുടെ ഏത് ഭാഗമാണ് മുടിക്ക് ഗുണം ചെയ്യുക
മുട്ടയുടെ വെള്ളയാണ് പ്രോട്ടീന്റെ കലവറ. അതോടൊപ്പം അവശ്യ അമിനോ ആസിഡുകളും വെള്ളയില്‍ കാണപ്പെടുന്നു. മുടിയിഴകളുടെ കരുത്ത് ഉറപ്പാക്കുന്നതിന് പ്രോട്ടീന്‍ ആവശ്യമാണ്. മാത്രമല്ല മുട്ടയുടെ വെള്ള താരനും ഇല്ലാതാക്കും.
ഇനി മഞ്ഞക്കരുവിന്റെ കാര്യമെടുത്താല്‍, കൊഴുപ്പ് മുഴുവന്‍ അവിടെയാണ്. മുടിക്ക് മയം നല്‍കുന്നതിന് മഞ്ഞക്കരു ആണ് ബെസ്റ്റ്. മാത്രമല്ല മഞ്ഞക്കരുവില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ, ബയോട്ടിന്‍ ഫോളൈറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടി വളര്‍ച്ചയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നവയാണ്.
അപ്പോള്‍പ്പിന്നെ വെള്ളയും മഞ്ഞയും എന്നില്ല, മുട്ട മുഴുവനായി മുടിക്ക് നല്ലതാണെന്ന് മനസ്സിലായല്ലോ. ഹെയര്‍പാക്കുകള്‍ തയ്യാറാക്കുമ്പോള്‍ മുട്ട മുഴുവനായി തന്നെ ഉപയോഗിക്കുക.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെയര്‍പാക്കുകള്‍
മുട്ട-ഒലിവെണ്ണ പാക്ക് - ഒന്നോ രണ്ടോ മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും നല്ലവണ്ണം മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് കഴുകിക്കളയുക. ആവശ്യമെങ്കില്‍ കണ്ടീഷ്ണര്‍ പുരട്ടുക.
മുട്ട-ഒലിവെണ്ണ-തൈര് പാക്ക് - മുകളില്‍ പറഞ്ഞ ചേരുവകള്‍ക്കൊപ്പം ഒരു ടേബിള്‍സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് കഴുകിക്കളയുക.
മുട്ടയുടെ മഞ്ഞ-ഒലിവെണ്ണ- രണ്ട് മുട്ടയുടെ മഞ്ഞക്കരുക്കള് ഒരു ടേബിള്‍സ്പൂണ്‍ ഒലിവെണ്ണയുമായി ചേര്‍ത്ത് പേസ്റ്റ പരുവമാക്കി തലയോട്ടിയിലും മുടിയിലും തേക്കുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് തണുത്ത വെള്ളത്തില്‍ മുടി കഴുകുക.
മുട്ടയ്ക്കും ഒലിവെണ്ണയ്ക്കും ഒപ്പം വിനാഗിരി, തേന്‍, പഴം, ഉലുവ കുതിര്‍ത്ത് അരച്ചത്, ഉള്ളിനീര്, വെളിച്ചെണ്ണ, കറ്റാര്‍വാഴ, മൈലാഞ്ചി, ആവണക്കെണ്ണ എന്നിവ ചേര്‍ത്തും വ്യത്യസ്ത ഹെയര്‍മാസ്കുകള്‍ ഉണ്ടാക്കാറുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications