Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
പോസിറ്റീവ് ഫലം അതിരാവിലെയുള്ള യൂറിനില്‍ മാത്രം എന്തുകൊണ്ട്?
ഗര്‍ഭിണിയാണെന്ന് സംശയം തോന്നിയാല്‍ ആദ്യം എല്ലാവരും ചെയ്യുന്നത പ്രഗന്നന്‍സി യൂറിന്‍ ടെസ്റ്റ് നടത്തുക എന്നതാണ്. എന്നാല്‍ ഇതില്‍ പലപ്പോഴും പോസിറ്റീവ് ഫലം ലഭിക്കുന്നത് ചില പ്രത്യേക സമയങ്ങളില്‍ ചെയ്യുന്ന യൂറിന്‍ പ്രഗ്നന്‍സി ടെസ്റ്റിലൂടെ മാത്രമാണ്. ഇന്നത്തെ കാലത്ത് ഇത് വളരെ എളുപ്പമുള്ള ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. വീട്ടില്‍ തന്നെ ഇത്തരം പരിശോധനകള്‍ നടത്തുകയും റിസള്‍ട്ട് മനസ്സിലാക്കുകയും ചെയ്യാവുന്നതാണ്. മോണിംഗ് സിക്നസ് ഉള്‍പ്പടെയുള്ള ഗര്‍ഭലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പലരും യൂറിന്‍ ടെസ്റ്റ് നടത്തുന്നതിന് വൈകേണ്ടതില്ല.
എന്നാല്‍ വീട്ടില്‍ ഗര്‍ഭപരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ആര്‍ത്തവം തെറ്റി ആദ്യത്തെ രണ്ടാഴ്ചക്ക് ശേഷം മാത്രമേ യൂറിന്‍ ടെസ്റ്റ് നടത്താന്‍ പാടുകയൂള്ളൂ. അത് മാത്രമല്ല അതിരാവിലെ എടുക്കുന്ന യൂറിന്‍ ആണ് നമുക്ക് പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് ഫലം നല്‍കുന്നതും. പോസിറ്റീവ് ഫലത്തിനായി അതിരാവിലെയുള്ള മൂത്രമാണ് എടുക്കേണ്ടത് എന്നുള്ളതാണ്.

എച്ച് സി ജി ഹോര്‍മോണ്‍
സ്ത്രീ ശരീരത്തില്‍ ഗര്‍ഭധാരണം നടക്കുമ്പോള്‍ തന്നെ എച്ച് സി ജി ഹോര്‍മോണ്‍ എന്ന ഹോര്‍മോണ്‍ സാന്നിധ്യം ഉണ്ടാവുന്നുണ്ട്. ഗര്‍ഭധാരണം നടന്നാല്‍ സ്ത്രീ ശരീരത്തില്‍ ഈ ഹോര്‍മോണിന്റെ സാന്നിധ്യം ഓരോ ദിവസവും ഓരോ മണിക്കൂറിലും വ്യത്യാസം വന്നു കൊണ്ടിരിക്കും. എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ പലപ്പോഴും സാവധാനത്തില്‍ എച്ച് സിജിയില്‍ മാറ്റം വരുകയുള്ളൂ.
ബീറ്റ് കോണിയോണിക് ഗൊണാഡോട്രോഫിന്‍
ഈ ഹോര്‍മോണ്‍ ആണ് ഗര്‍ഭധാരണം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഗര്‍ഭപാത്രത്തില്‍ ഭ്രൂണം ഇംപ്ലാന്റ് ചെയ്യപ്പെടുന്ന സമയത്ത് തന്നെ ഈ ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇത് ഗര്‍ഭപാത്രത്തില്‍ അല്ലെങ്കില്‍ ഗര്‍ഭത്തില്‍ ഫലം നല്‍കുന്നതിന് ഏകദേശം 12-14 ദിവസം വരെ സമയം എടുക്കുന്നുണ്ട്. അതായ് ഏകദേശം രണ്ടാഴ്ചക്ക് ശേഷമാണ് യൂറിന്‍ ടെസ്റ്റ് നടത്തി പോസിറ്റീവ് ഫലം ലഭിക്കുന്നത്.
എന്തുകൊണ്ട് അതിരാവിലെയുള്ള മൂത്രം
എന്തുകൊണ്ടാണ് അതിരാവിലെയുള്ള മൂത്രം തന്നെ ഗര്‍ഭ പരിശോധന ന
ത്തുന്നതിന് വേണ്ടി എടുക്കണം എന്ന് പറയുന്നതെന്ന് പലര്‍ക്കും അറിയില്ല. ഈ ഹോര്‍മോണിന്റെ അളവ് അതിരാവിലെയാണ് ഏറ്റവും കൂടിയ അളവില്‍ കാണപ്പെടുന്നത്. പിന്നീട് നമ്മള് ദൈനംദിനമാറ്റങ്ങളിലേക്ക് കടക്കുമ്പോള്‍ ഇതിന്റെ അളവ് നോര്മലാവുന്നു. ഇത് ഗര്‍ഭധാരം ആദ്യ സമയങ്ങളില്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്നില്ല. പോസിറ്റീവ് ഫലമാണെങ്കില്‍ പോലും ഹോര്‍മോണ്‍ അളവ് കുറയുന്നത് നെഗറ്റീവ് ഫലം നല്കുന്നു.
എപ്പോള്‍ പരിശോധന നടത്തണം
മൂത്രത്തില്‍ എച്ച് സി ജി ഹോര്‍മോണ്‍ കലരുന്നതിന് കുറച്ച് കൂടുതല്‍ സമയമെടുക്കുന്നു. എന്നാല്‍ ഇത് രക്തത്തില്‍ പെട്ടെന്ന് തന്നെ കലരുകയും പോസിറ്റീവ് ഫലം നല്‍കുകയും ചെയ്യുന്നു. ഓവുലേഷന് ശേഷം 14 ദിവസത്തിന് ശേഷം ഗര്‍ഭപരിശോധന നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് എച്ച് സി ജി ഹോര്‍മോണ്‍ അളവ് നല്ല രീതിയില്‍ തന്നെ വര്‍ദ്ധിക്കുന്നു. ചിലരില്‍ ഈ സമയം മങ്ങിയ രണ്ട് വരയാണ് കാണുന്നത്. ഇതും പിന്നീട് പോസിറ്റീവ് ഫലം ഉണ്ടാക്കുന്നു.
ഹോര്‍മോണിന്റെ സാന്നിധ്യം
ഹോര്‍മോണ്‍ സാന്നിധ്യം ശരീരത്തില്‍ കുറവുള്ള അവസ്ഥയിലും പലപ്പോഴും പ്രഗ്നന്‍സി ടെസ്റ്റ് നെഗറ്റീവ് ആയി മാറുന്നു. ഇത് പിന്നീട് ഒരാഴ്ചക്ക് ശേഷം ടെസ്റ്റ് ചെയ്താല്‍ പോസിറ്റീവ് ആയി മാറുന്നു. ഇത് അല്പ ദിവസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്ത് നോക്കുമ്പോള്‍ രണ്ട് വരകള്‍ കാണിക്കുന്നു. അത് മാത്രമല്ല പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് ശരിയായ രീതിയില്‍ അല്ലാതെ ഉപയോഗിക്കുന്നതും നെഗറ്റീവ് ഫലങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.



Click it and Unblock the Notifications
