Latest Updates
-
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
ഗര്‍ഭിണികളില്‍ സ്തനവേദന നിസ്സാരമല്ല: ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
പല ഗര്‍ഭിണികളും ഗര്‍ഭകാലത്ത് അനുഭവിക്കുന്ന ഒന്നാണ് സ്തനങ്ങളിലെ വേദന. സ്തനങ്ങള്‍ മൃദുവാകുന്നതും കുരുക്കള്‍ കാണുന്നതും പലപ്പോഴും ഗര്‍ഭത്തിന്റെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ്. ഗര്ഭവസ്ഥയിലേക്ക് കടക്കുന്ന പല സ്ത്രീകള്‍ക്കും, ആദ്യ ആറാഴ്ചയിലോ അതിനടുത്തോ സമയങ്ങളിലോ സ്തനങ്ങളില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് സ്തന വേദനയ്ക്ക് കാരണമാകുന്നത് എന്താണ് കത്യമായി അറിയാമോ? അതിലും പ്രധാനമായി, നിങ്ങള്‍ക്ക് അത് എങ്ങനെ ഒഴിവാക്കാം എന്നത് അറിയാമോ? വിശദമായി അറിയാം:
ഗര്‍ഭകാലത്ത് സ്തനങ്ങളിലെ വേദനയ്ക്ക് കാരണം
പല ആളുകള്‍ക്കും, ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് സ്തന വേദന. ഗര്‍ഭധാരണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് ഗര്ഭാവസ്ഥയുടെതായ ഹോര്‍മോണുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ തന്നെ ഗര്‍ഭിണികള്‍ക്ക് മാറിടത്തില്‍ വേദന അനുഭവപ്പെടാം. അണ്ഡ ബീജസങ്കലനത്തിനു ശേഷം, ശരീരം ഗര്‍ഭധാരണ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. അതായത് ഈസ്ട്രജന്, പ്രൊജസ്റ്ററോണ്‍, പ്രോലാക്റ്റിന് തുടങ്ങില്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിച്ചു തുടങ്ങും. അത് സ്തനങ്ങളെ ഉത്തേജിപ്പിക്കുകയും അവയ്ക്കുള്ളിലെ പാല് ഗ്രന്ഥികള്‍ വളരാനുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു.

ഗര്‍ഭധാരണ ഹോര്‍മോണുകളായ പ്രൊജസ്ട്രോണും ഹ്യൂമന്‍ കോറിയോണിക് ഗോണഡോട്രോപിനും (എച്ച്സിജി) ശരീരത്തിലുടനീളം രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് ഗര്‍ഭകാലത്ത് സ്തനങ്ങള്‍ തടിച്ചിരിക്കുന്നതിനും കാരണമാകുന്നത്. ഒപ്പം മുലക്കണ്ണുകള്‍ക്ക് നിറം നല്കുന്ന മെലനോസൈറ്റുകളിലോ പിഗ്മെന്റ് സെല്ലുകളിലോ ഹോര്‍മോണുകള്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഇളം കോശങ്ങള്‍ മന്ദഗതിയിലാവുകയും ഇരുണ്ടവ ഉപരിതലത്തിലേക്ക് ഉയരുകയും ചെയ്യുന്നു.
ഇതോടെ മുലക്കണ്ണുകള്‍ കൂടുതല്‍ പ്രകടമാക്കുന്നു. ആത്യന്തികമായി ഇത് കുഞ്ഞിനെ കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ സഹായിക്കും. ഗര്‍ഭകാലത്ത് ചില ആളുകള്‍ക്ക് സെന്‍സിറ്റീവ് മുലക്കണ്ണുകള്‍ അനുഭവപ്പെടുന്നത് ഇതുകൊണ്ടാണെന്ന് ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി പ്രൊഫസറായ ഷാരോണ്‍ ഫെലാന്, എം.ഡി വ്യക്തമാക്കുന്നു.
ഗര്‍ഭാവസ്ഥയില്‍ സ്തനങ്ങളിലെ വേദന ഒഴിവാക്കാം
ഗര്‍ഭധാരണം പുരോഗമിക്കുമ്പോള്‍ സ്തനവേദന കുറഞ്ഞേക്കാം (കൂടുതല്‍ സാധ്യതയില്ല). അസ്വസ്ഥതകള്‍ ലഘൂകരിക്കാന്‍ ഗെയ്നെസ്വില്ലെയിലെ ഫ്ലോറിഡ സര്‍വകലാശാലയിലെ OBGYN ആയ ഡോ. പാട്രിക് ഡഫ് MD പറയുന്നത്, ഈ സമയത്ത് (ഗര്‍ഭാവസ്ഥയില്‍) സ്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്കുന്ന ബ്രാകള്‍ ധരിക്കാനാണ്. പലര്‍ക്കും വലിയ ബ്രാകള്‍ ധരിക്കാന്‍ മടിയുണ്ടാകാം, എന്നാല്‍ ആ ചെറിയ ബ്രാകള്‍ ഈ സാഹചര്യത്തില്‍ സഹായിക്കുന്നില്ല. സ്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നത് ഗര്‍ഭിണികള്‍ക്ക് മാറിടത്തിലെ അസ്വസ്ഥതകള്‍ ആശ്വാസകരമാകും.

'സ്തനങ്ങളെ മുഴുവനായി മൂടി നില്കുന്ന ബ്രാകള്‍ കൂടുതല്‍ പിന്തുണ നല്കുന്നു, ഇത് സ്തനങ്ങളെ മുകളിലേക്ക് ഉയര്‍ത്തി, സമ്മര്‍ദ്ദം കുറയ്ക്കുന്നു' എന്ന് ഡോ. പാട്രിക് പറയുന്നു. വലിയ വലിപ്പമുള്ള ബ്രായോ, സ്പോര്‍ട്സ് ബ്രായോ ധരിക്കുന്നത് ആശ്വാസകരമായിരിക്കും. രാത്രിയില്‍ പോലും ബ്രായില്ലാത്തത് വേദനാജനകമാണെന്ന് തോന്നുവെങ്കില്‍, ഉറങ്ങാന്‍ സുഖപ്രദമായ സ്ലീപ്പ് ബ്രാ ധരിക്കുന്നത് കൂടുതല്‍ സമാധാനപരമായ ഉറക്കം നല്‍കും. സ്തനങ്ങളെ ഉരസുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാത്ത, മദുലമായ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്.
കോള്‍ഡ് കംപ്രസ് പരീക്ഷിക്കുന്നതും ഗുണകരമായേക്കാം. അതിനായി മാറിടത്തിന് മുകളില്‍ ഒരു വൃത്തിയുള്ള തുണി ഇട്ട് അതിന് മുകളില്‍ ഒരു ഐസ് പായ്ക്ക് വയ്ക്കുക. ഒരു ഫ്രോസണ്‍ ബാഗാണെങ്കില്‍ കൂടുതല്‍ നന്നാകും. കോള്‍ഡ് തെറാപ്പി എല്ലാവര്ക്കും ഗുണകരമായിരിക്കണമെന്നില്ല. അപ്പോള്‍ വാം ഷവര്‍ എടുക്കാം. സ്തനങ്ങളില്‍ ആവി പിടിക്കുന്നതും ചെറിയചൂടുള്ള തുണി വയ്ക്കുന്നതും പോലുള്ള കാര്യങ്ങള്‍ ചെയ്യാം. ചൂട് സ്തനങ്ങളിലെ പേശികളെ വിശ്രമിക്കാനും പിരിമുറുക്കം ലഘൂകരിക്കാനും സഹായിക്കുമെന്നും ഡോ. പാട്രിക് ഡഫ് വ്യക്തമാക്കുന്നു.

പ്രസവത്തിന് ശേഷം സ്തനങ്ങളിലെ വേദനയ്ക്ക് കാരണം
പ്രസവത്തിന് ശേഷവും പലര്‍ക്കും സ്തന വേദനയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാറില്ല. സാധാരണഗതിയില്‍ കുഞ്ഞു ജനിച്ച് മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷം പാല് വരുമ്പോള്‍ മിക്ക അമ്മമാര്‍ക്കും സ്തനങ്ങള്‍ മുഴുവനും വളരെ കടുപ്പമുള്ളതും വേദനാജനകവുമായ അവസ്ഥയായിരിക്കും ഉണ്ടാകും. ഇത് എന്‍ഗോര്‍ജ്മെന്റ് എന്നറിയപ്പെടുന്നു, ഇത് സാധാരണമാണ്. ഈ സമയത്ത് ചില വേദനകളോ അസ്വസ്ഥതയോ അനുഭവപ്പെടാം.
പ്രസവശേഷം എത്രനാള്‍ സ്തന വേദന തുടരും?
കുഞ്ഞിനുള്ള ഭക്ഷണമായ പാല് എത്രനാള്‍ ഉണ്ടാക്കണമെന്ന് ശരീരം നിര്‍ണ്ണയിച്ചതിന് ശേഷം എന്‍ഗോര്‍ജ്മെന്റ് സ്വയം ഇല്ലാതാകും. കുഞ്ഞിന് പാല് നല്കുമ്പോല് ആ വേദനയും പതിയെ ഇല്ലാതാകുന്നു. എന്നിരുന്നാലും, വേദന സ്ഥിരമാണെങ്കില്‍, ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
