Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഇപ്രകാരം
ഗര്‍ഭകാലം എന്നത് ഹോര്‍മോണ്‍ മാറ്റങ്ങളുടെ കാലമാണ്. ഗര്‍ഭകാലം മാത്രമല്ല പ്രസവ ശേഷവും ആര്‍ത്തവ സമയത്തും എല്ലാം സ്ത്രീകളില്‍ നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഓരോ സ്ത്രീ ശരീരത്തിലും ഓരോ രീതിയില്‍ ആയിരിക്കും എന്നതാണ് സത്യം. ഗര്‍ഭാവസ്ഥയില്‍ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ ഹോര്‍മോണ്‍ മാറ്റങ്ങളും അല്പം ശ്രദ്ധ വേണ്ട ഒന്നാണ്. ഇത് നിങ്ങളുടെ ശാരീരികവും വൈകാരികവുമായ അവസ്ഥയെയാണ് ബാധിക്കുന്നത്. എന്നാല്‍ ഗര്‍ഭകാലം മാത്രമല്ല പ്രസവ ശേഷവും സ്ത്രീകളില്‍ ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രസവ ശേഷമുണ്ടാവുന്ന ഡിപ്രഷന് ഇതിന്റെ ഫലമായി ഉണ്ടാവുന്നു പലരിലും. പലപ്പോഴും അതിവൈകാരികതയും വളരെയധികം സെന്‍സിറ്റീവുമായി മാറുന്നു പല സ്ത്രീകളും. ഇത് പ്രസവ ശേഷം അല്പം കൂടി ഗുരുതരമായി മാറുന്ന അവസ്ഥയും പല സ്ത്രീകളിലും ഉണ്ടാവുന്നു

പ്രസവ ശേഷം മാറ്റങ്ങള്‍
പ്രസവ ശേഷം സ്ത്രീകളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ ഒന്ന് തന്നെയാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. ഗര്‍ഭാവസ്ഥയിലും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളില്‍ ശാരീരികവും വൈകാരികവുമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഡെലിവറിക്ക് ശേഷം പലരിലും വികാരം, പ്രകോപനം, സെന്‍സിറ്റീവ് എന്നിവ പലപ്പോഴും കൂടി അളവില്‍ പലരിലും അനുഭവപ്പെട്ടേക്കാം. എന്നാല്‍ പ്രസവ ശേഷം സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മാറി കൃത്യമാവുന്നതിന് എത്രത്തോളം സമയം എടുക്കും എന്ന് നോക്കാവുന്നതാണ്. ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവും ഹോര്‍മോണ്‍ മനാറ്റങ്ങള് നിങ്ങളുട െൈദനംദിന ജീവിതത്തില്‍ തന്നെ ബാധിക്കുന്നു.

ഹോര്‍മോണ്‍ ഇപ്രരകാരം
ഈസ്ട്രജനും പ്രൊജസ്റ്റിറോണും സ്ത്രീ ശരീരത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന് പോഷകങ്ങള്‍ ആവശ്യമായി വരുന്ന അവസ്ഥയില്‍ എന്‍ഡോമെട്രിയത്തില്‍ നിന്ന് പ്രൊജസ്റ്റിറോണ്‍ അളവ് ഉയരുകയാണ് ചെയ്യുന്നത്. മാത്രമല്ല പല സ്ത്രീകളും നേരിടുന്ന മാസം തികയാതെയുള്ള പ്രസവത്തെ തടയുന്നതിന് വേണ്ടിയും പ്രോജസ്റ്റിറോണ്‍ സഹായിക്കുന്നു. എന്നാല്‍ ഇതില്‍ അസന്തുലിതാവസ്ഥയുണ്ടാവുമ്പോളാണ് അത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.

പ്രസവ ശേഷം സ്ത്രീകളില്‍ മുലപ്പാല്‍ ഉത്പ്പാദനത്തെ ഉത്തേജിപ്പിക്കുന്നതിന് പ്രോലാക്റ്റിന് സഹായിക്കുന്നുണ്ട്. ഇത് പാല് കുഞ്ഞിന് നല്കുന്ന കാലം വരെ നിങ്ങളുടെ ശരീരത്തില്‍ ആക്റ്റീവ് ആയി നില്ക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം, ശരീരത്തിലെ ദ്രാവക നിയന്ത്രണം എന്നിവയെല്ലാം പ്രൊലാക്റ്റിന്‍ സ്വാധീവിക്കുന്നു. മാത്രമല്ല നിങ്ങളുടെ മാനസികാരോഗ്യത്തേയും പലപ്പോഴും പ്രൊലാക്റ്റിന്‍ കാരണമാകുന്നു. ഇത് കൂടാതെ സന്തോഷ ഹോര്‍മോണ്‍ ആയ ഓക്സിടോസിന്‍ സ്ത്രീകളെ പ്രസവത്തിനും മുലയൂട്ടലിനും ഗര്‍ഭാശയ പേശികളുടെ സങ്കോചത്തിനും കാരണമാകുന്നു.

ഓക്സിടോസിന്‍ ആണ് പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള വികാരങ്ങളെ ഉത്തേജിപ്പിക്കുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് തന്നെയാണ് സഹായിക്കുന്നത്. ഇത് കൂടാതെ റിലാക്സിന് എന്ന ഹോര്‍മോണ്‍ ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവും സ്ത്രീകളില്‍ കാണപ്പെടുന്നതാണ്. ഇത് അണ്ഡാശയം, പ്ലാസന്റ, എന്‍ഡോമെട്രിയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു. ഇത് പേശി സങ്കോചത്തെ തടയുകയും അകാല പ്രസവത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രസവം സുഗമമാക്കുന്നതിനും പെല്‍വിക് ഭാഗം അയവ് വരുത്തുന്നതിനും റിലാക്സിന് ഹോര്‍മോണ്‍ സഹായിക്കുന്നു. എന്നാല്‍ റിലാക്സിന് അളവ് പഴയ അവസ്ഥയിലേക്ക് വരുന്നതിന് വേണ്ടി പ്രസവ ശേഷം അഞ്ച് മാസം കൂടി സമയം എടുത്തേക്കാം.

ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍
എല്ലാവരിലും പ്രസവ ശേഷവും പ്രസവ സമയത്തും ഗര്‍ഭകാലത്തും നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാവരിലും ഒരു പോലെയായിരിക്കണം എന്നില്ല ഇത്തരം മാറ്റങ്ങള്‍. ആരംഭത്തില്‍ ചിലരില്‍ മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നാല്‍ ചിലരില്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. എന്ത് തന്നെയായാലും ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. ഇത് വിഷാദത്തിലേക്ക് വരെ പ്രസവവ ശേഷം സ്ത്രീകളെ എത്തിക്കുന്നു. അതിന്റെ ഫലമായി വളരെയധികം അപകടങ്ങളും സ്ത്രീകളില്‍ ഉണ്ടാവുന്നുണ്ട്.

തൈറോയ്ഡ് ഹൈപ്പര്‍, ഹൈപ്പോഫംഗ്ഷന്‍
പ്രസവ ശേഷം മാത്രമല്ല ഗര്‍ഭകാലത്തും സ്ത്രീകളില്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവില്‍ മാറ്റം വരും. ഇത് കൂടുതലും കുറവുമായി വരുന്നുണ്ട്. പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്ന അവസ്ഥയില്‍ ഉത്കണ്ഠ, ക്ഷോഭം, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, അമിതമായ ചൂട്, ക്ഷീണം, വിറയല്‍, ഉറക്കമില്ലായ്മ എന്നിവയെല്ലാം കാണിക്കുന്ന ലക്ഷണങ്ങളാണ്. പലപ്പോഴും പ്രസവാനന്തര തൈറോയ്ഡൈറ്റിസ് 18 മാസം വരെ നീണ്ടുനില്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അസ്വാഭാവികമായ ചില ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും പ്രസവാനന്തര വിഷാദം നിസ്സാരമായി കാണരുത്. ഇത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു.



Click it and Unblock the Notifications
