Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
ഗര്‍ഭിണികള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങല്ലേ, ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് ഉത്തമം
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വേവലാതിപ്പെടുന്ന ഒന്നാണ് ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍. എന്നാല്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും 7-9 മണിക്കൂര്‍ വരെ ഉറങ്ങിയിരിക്കണം. അല്ലാത്ത പക്ഷം അത് അമ്മക്കും കുഞ്ഞിനും ഒരുപോലെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അമ്മക്ക് ഈ സമയം ഉറക്കത്തിന് തടസ്സം നേരിടുന്നു. ഹോര്‍മോണ്‍ മാറ്റങ്ങളും ഗര്‍ഭകാല അസ്വസ്ഥതകളും എല്ലാം ഇതിന് പിന്നിലെ കാരണങ്ങളാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭിണികള്‍ ഏത് ഭാഗം തിരിഞ്ഞ് ഉറങ്ങണം എന്നത്. ഈ ലോക ഉറക്കദിനത്തില്‍ ഗര്‍ഭകാലത്തെ ഉറക്കത്തെക്കുറിച്ച് നമുക്ക് നോക്കാം.

അതിലുപരി ആദ്യത്തെ ട്രൈമസ്റ്ററില്‍ കിടക്കുന്ന രീതിയിലാണോ രണ്ടും മൂന്നും ട്രൈമസ്റ്ററില്‍ കിടക്കേണ്ടത്, ഇത് കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യവും നമുക്ക് നോക്കാം. ഗര്‍ഭകാലത്ത് ഉറക്കത്തിന് തടസ്സം നേരിടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് പലപ്പോഴും പരിഹാരം കാണേണ്ട ഒരു വിഷയം തന്നെയാണ് എന്നതാണ് സത്യം. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പിന്നീട് കുഞ്ഞിന്റെ വളര്‍ച്ചയില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഗര്‍ഭിണികള്‍ ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

എന്തുകൊണ്ട് ഗര്‍ഭകാലം ഉറക്കപ്രശ്നങ്ങളുണ്ടാവുന്നു?
പലരും ചോദിക്കുന്ന ചോദ്യമാണ്, എന്തുകൊണ്ടാണ് ഗര്‍ഭകാലത്ത് മാത്രം പല സ്ത്രീകളിലും ഉറക്ക പ്രശ്നം കണ്ട് വരുന്നത് എന്ന്. ഇതില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഗര്‍ഭകാലം എന്നത് അല്പം അസ്വസ്ഥതകളുടെ കാലം കൂടിയാണ്. ഈ സമയം നിങ്ങളില്‍ മോണിംഗ് സിക്നസ്, സ്തനങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥത, ശ്വാസം മുട്ടല്‍, ഉയര്‍ന്ന ശരീര താപനില, ഇടക്കിടെ മൂത്രമൊഴിക്കല്‍, കൈകാല്‍ കടച്ചില് എന്നിവ സാധാരണയാവുന്നു. ഇതെല്ലാം നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. എന്നാല്‍ ഇതോടൊപ്പം വളര്‍ന്ന് വരുന്ന കുഞ്ഞും വയറിന്റെ വലിപ്പവും പലപ്പോഴും ഉറക്കതകരാറുകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

ആരോഗ്യകരമായ ഗര്‍ഭകാലത്തിന് ഉറക്കം
എത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും ആരോഗ്യകരമായ ഗര്‍ഭകാലത്തിന് ഉറക്കം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കുഞ്ഞിന്റേയും നിങ്ങളുടേയും ആരോഗ്യത്തെ സ്വാധീനിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹ നിയന്ത്രണത്തിനും എല്ലാം കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ചുരുങ്ങിയത് ഏഴ് മണിക്കൂര്‍ എങ്കിലും നിങ്ങള്‍ സ്ഥിരമായി ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് എന്തൊക്കെ ഘടകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍
ഗര്‍ഭപാത്രം വളരുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് ഇടക്കിടെ മൂത്രമൊഴിക്കുന്നതിനുള്ള ആവശ്യം കൂടി വരുന്നു. എച്ച് സി ജി ഹോര്‍മോണിന്റെ അളവാണ് പലപ്പോഴും ഇത്തരം ഒരു അവസ്ഥയിലേക്ക് നയിക്കുന്നത്. മാത്രമല്ലല ആദ്യ ട്രൈമസ്റ്റര്‍ കഴിയുമ്പോള്‍ നിങ്ങളുടെ ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ച ബ്ലാഡറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഫലമായും ഇത്തരം അവസ്ഥയുണ്ടാവുന്നു. ഇങ്ങനെയെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മറ്റ് പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഉറങ്ങാന്‍ പോവുന്നതിന് തൊട്ട് മുന്‍പ് വെള്ളം കുടിക്കാന്‍ ശ്രമിക്കരുത്. രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക.

ഗര്‍ഭകാല അസ്വസ്ഥതകള്‍
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പൊതുവായ ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍, ദഹന സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഇതിന്റെ ഫലമായി നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും രാത്രിയില്‍ ഉറക്കത്തില്‍ തടസ്സം അനുഭവപ്പെടുന്നു. ഇത് കൂടാതെ പലര്‍ക്കും കൈകാലുകള്‍ക്ക് ഉണ്ടാവുന്ന വേദന, നടുവേദന എന്നിവ സുഖകരമായ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായും പലരിലും അസ്വസ്ഥതകള്‍ക്ക് ഇരകളാവുന്നു. ഇതിന് പരിഹാരമെന്നോണം എപ്പോഴും ഒരു വശം തിരിഞ്ഞ് കിടന്ന് ഉറങ്ങാന്‍ ശ്രദ്ധിക്കുക. സൗകര്യമെങ്കില്‍ ഇടത് വശം ചരിഞ്ഞ് കിടന്ന് ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ ഇല്ലാത്ത ഉറക്കം പ്രദാനം ചെയ്യുന്നു.

നെഞ്ചെരിച്ചില്‍
സ്ത്രീകളില്‍ ഗര്‍ഭകാല ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ് നെഞ്ചെരിച്ചിലും ദഹന പ്രശ്നങ്ങളും ഇത് ഗര്‍ഭകാല ഹോര്‍മോണുകള്‍ മൂലം സംഭവിക്കുന്നതാണ്. പലപ്പോഴും അവസാന ട്രൈമസ്റ്ററില്‍ ഈ പ്രശ്നം വളരെയധികം വര്‍ദ്ധിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉടന്‍ ശ്രമിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ ഉറക്കത്തിന് തടസ്സം സംഭവിക്കുന്നു. മസാലകള്‍, കൊഴുപ്പ്, അഡിഡിറ്റി കൂടുതല്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ പരമാവധി കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നത് കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം. തല എപ്പോഴും കൂടുതല്‍ തലയിണകള്‍ ഉപയോഗിച്ച് ഉയര്‍ത്തി വെച്ച് കിടക്കുക. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ അസ്വസ്ഥത കുറക്കുന്നതിന് സഹായിക്കുന്നു.

പരിഹാരം ഇപ്രകാരം
ഗര്‍ഭകാലത്ത് നിങ്ങള്‍ക്ക് കൃത്യമായി ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനുള്ള ചില പരിഹാരങ്ങളും നമുക്ക് നോക്കാവുന്നതാണ്. കഫീന്‍ പൂര്‍ണമായും ശീലത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. മധുരത്തിന്റെ ഉപഭോഗം വളരെയധികം കുറക്കുന്നതിന് ശ്രദ്ധിക്കണം. ദിവസവും ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വരെ എട്ട് ഗ്ലാസ്സ് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ദിവസവും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് അമ്മക്കും കുഞ്ഞിനും നല്ലതാണ്. വൈകുന്നേരത്തെ ഭക്ഷണം നേരത്തെ കഴിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളെ ഇത് ഊര്‍ജ്ജസ്വലമാക്കുന്നതിന് സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. പരമാവധി സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications