തണ്ണിമത്തന്‍ ഗര്‍ഭിണികള്‍ ഒഴിവാക്കരുത്: ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നാം കഴിക്കുന്ന ഭക്ഷണങ്ങളും വ്യായാമവും എല്ലാം കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കണം എന്ന് പറയുന്നത്. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട പഴങ്ങളില്‍ പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്‍. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. ഇത് ഗര്‍ഭാവസ്ഥയില്‍ നിര്‍ജ്ജലീകരണം ഇല്ലാതെ സംരക്ഷിക്കുന്നു. കൂടാതെ മോണിംഗ് സിക്ക്‌നസ്, പേശീവലിവ്, നെഞ്ചെരിച്ചില്‍ എന്നിവയെ സുഖപ്പെടുത്താന്‍ തണ്ണിമത്തന്‍ സഹായിക്കും.

തണ്ണിമത്തന്‍ ജ്യൂസ് ആക്കിയോ പഴ രൂപത്തിലോ കഴിക്കാവുന്നതാണ്. ഇതില്‍ 90%ത്തോളം വെള്ളമാണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല ധാതുക്കള്‍, വിറ്റാമിനുകള്‍, വെള്ളം എന്നിവയാല്‍ സമ്പന്നമായ ഈ വേനല്‍ക്കാല പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി ഉപയോഗിക്കുന്നത് അല്‍പം അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. എപ്രകാരം കഴിക്കാം, എന്തൊക്കെയാണ് പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

watermelon

നെഞ്ചെരിച്ചില്‍ ഒഴിവാക്കുന്നു
ഗര്‍ഭിണികളില്‍ സാധാരണ ഉണ്ടാവുന്ന ഒരു അവസ്ഥയാണ് നെഞ്ചെരിച്ചില്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണ്ണിമത്തന്‍ ശീലമാക്കും. ഇത് നിങ്ങളുടെ ദഹനം സുഗമമാക്കുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും സംരക്ഷിച്ച് ഗര്‍ഭകാലം ഉഷാറാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കും.

വീക്കം കുറയ്ക്കുന്നു
ഗര്‍ഭിണികളില്‍ കൈകാലുകളില്‍ ഉണ്ടാവുന്ന വീക്കം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തണ്ണിമത്തന്‍ കഴിക്കാവുന്നതാണ്. ഇതിലെ ഉയര്‍ന്ന ജലാംശം രക്തക്കുഴലുകളിലെയും പേശികളിലെയും തടസ്സങ്ങള്‍ കുറയ്ക്കുകയും എഡിമയെന്ന രോഗാവസ്ഥക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് തണ്ണിമത്തന്‍ ശീലമാക്കാം.

മോണിംഗ് സിക്‌നസ് പരിഹാരം
ഗര്‍ഭകാലത്തെ ആദ്യത്തെ ട്രൈമസ്റ്ററില്‍ പല സ്ത്രീകളും പ്രശ്‌നത്തിലാവുന്ന ഒന്നാണ് മോണിംഗ് സിക്‌സന്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഒരു ഗ്ലാസ്സ് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ഛര്‍ദ്ദിയും ഓക്കാനവും ഇല്ലാതാക്കുകയും ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. പോഷകഗുണങ്ങള്‍ തന്നെയാണ് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.

നിര്‍ജ്ജലീകരണത്തിന് പരിഹാരം
നിര്‍ജ്ജലീകരണം പ്രത്യേകിച്ച് വേനല്‍ക്കാലത്ത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണ്ണിമത്തന്‍ കഴിക്കാം. കാരണം ഗര്‍ഭകാലത്തുണ്ടാവുന്ന നിര്‍ജ്ജലീകരണം നിങ്ങളില്‍ അകാല ജനനം വരെ ഉണ്ടാക്കാം. അതുകൊണ്ട് ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

pregnant

പേശിവലിവിന് പരിഹാരം
ഗര്‍ഭകാലം ശാരീരികമായ പല മാറ്റങ്ങളും സ്ത്രീ ശരീരത്തില്‍ ഉണ്ടാവുന്നു. പേശിവലിവ് ഇത്തരത്തില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണ്ണിമത്തന്‍ കഴിക്കാവുന്നതാണ്. ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളും ശരീരഭാരവും എല്ലാം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് പേശിവേദന വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭിണികളില്‍ പിഗ്മെന്റേഷന്‍
ഹോര്‍മോണ്‍ മാറ്റത്തിന്റെ ഫലമായി പലപ്പോഴും പിഗ്മേന്റേഷന്‍ എന്നത് വളരെയധികം കൂടുതലാണ് ഗര്‍ഭകാലത്ത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തണ്ണിമത്തന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും പിഗ്മെന്റേഷനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു
തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും എ, ബി 1, ബി 6 തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ ശീലമാക്കാം. ഇത് കുഞ്ഞിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
രക്തസമ്മര്‍ദ്ദത്തിലുണ്ടാവുന്ന മാറ്റം പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും തണ്ണിമത്തന്‍ സഹായിക്കുന്നു. ഇതിലുള്ള ഉയര്‍ന്ന ലൈക്കോപീനിലെവലുകള്‍ ആണ് ഹൈപ്പര്‍ ടെന്‍ഷന്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയ അടിത്തറ ഇല്ല എന്നതും വാസ്തവമാണ്. പക്ഷേ തണ്ണിമത്തന്‍ സ്ഥിരമായി കഴിക്കുന്ന ഗര്‍ഭിണികളില്‍ ചെറിയ രീതിയില്‍ ഉള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

watermelon pregnant

പ്രമേഹ സാധ്യത
ഗര്‍ഭകാലം പലപ്പോഴും അമിതമായി പേടിക്കുന്ന ഒന്നാണ് പ്രമേഹം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ജ്യൂസ് രൂപത്തില്‍ ഇത് കഴിക്കുന്നത് പ്രത്യേകിച്ച് അമിതമായി കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഗര്‍ഭകാല പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് പഴങ്ങളുടെ രൂപത്തില്‍ കഴിക്കുമ്പോള്‍ ഗ്ലൂക്കോസിന്റെ അളവില്‍ കാര്യമായ മാറ്റം വരുന്നില്ല. ഇത് കൂടാതെ വയറ് സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു.

Story first published: Wednesday, May 3, 2023, 20:36 [IST]
X
Desktop Bottom Promotion