Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണ്, ഇന്ത്യയില്‍ മാത്രമല്ല ബെല്‍ജിയത്തിലും. പക്ഷേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത ഒരു ബെല്‍ജിയം പൗരനെ കോടതി വെറുതെ വിട്ടു. കാരണം ഈ വ്യക്തിക്ക് അപൂര്‍വ്വ രോഗമായ ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ എബിഎസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് കോടതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. എന്താണ് ഈ രോഗമെന്ന് നോക്കാം.

എന്താണ് ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം?
ഒരാളുടെ ശരീരം തന്നെ ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ്വ അവസ്ഥയാണ് ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം. മധുരമുള്ളതും അന്നജമുള്ളതുമായ ഭക്ഷണങ്ങളെ (കാര്‍ബോഹൈഡ്രേറ്റുകളെ) ശരീരം ആല്‍ക്കഹോള്‍ ആക്കി മാറ്റുന്ന അവസ്ഥയാണിത്. ഗട്ട് ഫെര്‍മെന്റേഷന്‍ സിന്‍ഡ്രം എന്നും എന്‍ഡോജീനസ് എഥനോള്‍ ഫെര്‍മെന്റേഷന്‍ എന്നും ഇതറിയപ്പെടാറുണ്ട്. മദ്യപാന രോഗമെന്നും ചിലപ്പോള്‍ ഈ രോഗത്തെ വിളിക്കാറുണ്ട്. മദ്യം കുടിക്കാതെ തന്നെ മദ്യപാനിയുടെ അവസ്ഥയിലെത്താമെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
എബിഎസ് ഉള്ള വ്യക്തികളില്‍ സാധാരണ മദ്യത്തില്‍ കാണുന്ന അതേ ആല്‍ക്കഹോളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെന്ന് ബെല്‍ജിയത്തിലെ എസെഡ് സിന്റ് ലൂകാസ് ആശുപത്രിയിലെ ക്ലിനിക്കല്‍ ബയോളജിസ്റ്റായ ലിസ ഫ്‌ളോറിന്‍ പറയുന്നു. എന്നാല്‍ ഇവരില്‍ മദ്യം കഴിക്കുമ്പോള്‍ ഉള്ളതുപോലെയുള്ള ശാരീരികമാറ്റങ്ങള്‍ അധികമുണ്ടാകില്ല.
എബിഎസ് എന്ന അവസ്ഥയുമായി ആരും ജനിക്കുന്നില്ല. കുടലുമായി ബന്ധപ്പെട്ട മറ്റൊരു അവസ്ഥയുള്ളവരില്‍ പിന്നീട് എബിഎസ് ഉണ്ടാകുകയാണ് സാധാരണ കണ്ടുവരുന്നത്. മദ്യപാന ലഹരി കൊണ്ടെന്ന പോലെ തന്നെ ഈ രോഗമുള്ളവര്‍ക്ക് വാക്കുകള്‍ കുഴഞ്ഞ് പോകുകയും കാലുകള്‍ ഇടറിപ്പോകുകയും തല ചുറ്റുകയും ഓക്കാനം ഉണ്ടാകുകയുമൊക്കെ ചെയ്യും.
ഈ രോഗാവസ്ഥ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. മറ്റ് രോഗങ്ങളായി ഇതിനെ തെറ്റിദ്ധരിക്കാറുമുണ്ട്.
ലഹരിയുടെ ലക്ഷണം കണ്ടില്ലെന്ന് കോടതി
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ നാല്‍പ്പതുകാരനായ ബെല്‍ജിയം പൗരന് മദ്യലഹരിയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കിയതായി ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രൂഗ്‌സ് പോലീസ് കോടതിയാണ് നിയമപ്രകാരം പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയെ കുറ്റവിമുക്തനാക്കിയത്. മൂന്ന് ഡോക്ടര്‍മാര്‍ വെവ്വേറെ പരിശോധിച്ചാണ് ഈ വ്യക്തിയില്‍ എബിഎസ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
2019ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഇദ്ദേഹത്തിന് മേല്‍ പോലീസ് പിഴ ചുമത്തിയിരുന്നു. പിന്നീട് 2022ലും നിശ്വാസ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു ലിറ്ററില്‍ 0.91 എംജി എന്ന അളവില്‍ ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തി. 0.22എംജി ആണ് അനുവദിനീയമായ അളവ്. ഒടുവില്‍ ഇത്തവണ മദ്യപിച്ച് വാഹനമോടിച്ചതിന് വീണ്ടും പോലീസ് പിടിയിലായപ്പോഴാണ് ഈ അപൂര്‍വ്വ രോഗാവസ്ഥയെ കുറിച്ച് ഇദ്ദേഹം തന്നെ അറിഞ്ഞതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
വളരെ കുറച്ച് കേസുകള്‍ മാത്രം
നിരവധി ദശാബ്ദങ്ങള്‍ക്കിടെ വളരെ കുറച്ച് എബിഎസ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എങ്കിലും പലതവണ ഈ അപൂര്‍വ്വ രോഗാവസ്ഥ ചര്‍ച്ചയായിട്ടുണ്ട്. മുകളില്‍ പറഞ്ഞ സംഭവം പോലെ മദ്യപിക്കാതെ തന്നെ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലാകുമ്പോഴാണ് പലപ്പോഴും എബിഎസ് കേസുകള്‍ ചര്‍ച്ചയാകുന്നത്.
ന്യയോര്‍ക്കില്‍ നേരത്തെ മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ രക്തത്തില്‍ അനുവദിനീയമായ അളവിനേക്കാള്‍ നാലിരട്ടി അധികം ആല്‍ക്കഹോളാണ് കണ്ടെത്തിയത്. എന്നാല്‍ മെഡിക്കല്‍ പരിശോധനകളില്‍ എബിഎസ് കണ്ടെത്തിയതോടെ ഇവരെ വെറുതെ വിട്ടു.
എബിഎസിന്റെ ലക്ഷണങ്ങള്‍
- *മദ്യം കുടിക്കാതെ തന്നെ മദ്യപിച്ച അവസ്ഥ
- *വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിച്ചാലും അമിതമായി കഴിച്ച അവസ്ഥ
കുറഞ്ഞ അളവില്‍ മദ്യം കഴിക്കുമ്പോഴും അമിതമായി മദ്യം കഴിക്കുമ്പോഴും ഉള്ള അതേ ലക്ഷണങ്ങളും പാര്‍ശ്വഫലങ്ങളും എബിഎസ് കൊണ്ടും ഉണ്ടാകും. ഉദാഹരണത്തിന്,
- *ചര്‍മ്മം ചുവക്കുക, തുടുക്കുക
- *തലചുറ്റല്‍
- *കാലുകള്‍ ഉറയ്ക്കാതിരിക്കുക
- *തലവേദന
- *ഓക്കാനിക്കല്‍, ഛര്‍ദ്ദി
- *നിര്‍ജലീകരണം
- *വായ വരളുക
- *ഏമ്പക്കം, തികട്ടല്‍
- *ക്ഷീണം
- *ഓര്‍മ്മപ്രശ്‌നങ്ങള്‍, ഏകാഗ്രത പ്രശ്‌നങ്ങള്‍
- *മൂഡ് മാറ്റം
എബിഎസ് ഉണ്ടാകാനുള്ള കാരണം
ഒരു വ്യക്തി കഴിക്കുന്ന ആഹാരത്തിലുള്ള കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും ശരീരം ആല്‍ക്കഹോള്‍(എഥനോള്‍) ഉണ്ടാക്കുന്നതാണ് ഈ രോഗം. കുടലില്‍ വെച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. കുടലിനുള്ളില്‍ പരിധിയിലധികം യീസ്റ്റ് ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. യീസ്റ്റ് ഒരു തരം ഫംഗസാണ്.
ആരിലൊക്കെ ഉണ്ടാകാം
മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും എബിഎസ് ഉണ്ടാകാം. എല്ലാവരിലും ലക്ഷണങ്ങള്‍ സമാനമായിരിക്കും. മറ്റൊരു രോഗം കാരണം, അല്ലെങ്കില്‍ അത് അസന്തുലിതാവസ്ഥ കാരണം അതുമല്ലെങ്കില്‍ ശരീരത്തിലെ അണുബാധ കാരണമാണ് എബിഎസ് എന്ന അവസ്ഥയുണ്ടാകുന്നത്. ഉദാഹരണത്തിന് ക്രോണ്‍സ് രോഗം മുലം കുടലില്‍ യീസ്റ്റ് അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടാം. അത് ഓട്ടോ ് ബ്ര്യൂവറി സിന്‍ഡ്രത്തിന് കാരണമാകും.
കരള്‍ രോഗമുള്ളവരിലും ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം ഉണ്ടാകാറുണ്ട്. അത്തരം കേസുകളില്‍ വളരെ കുറഞ്ഞ അളവിലുള്ള ആല്‍ക്കഹോള്‍ പോലും വേഗത്തില്‍ നീക്കം ചെയ്യാന്‍ കരളിന് കഴിയില്ല. കുടലിലെ യീസ്റ്റ് ഉ്ണ്ടാക്കുന്ന കുറഞ്ഞ അളവിലുള്ള മദ്യം പോലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കും.
ഷോര്‍ട്ട് ബവല്‍ സിന്‍ഡ്രം ഉള്ള കുട്ടികളില്‍ എബിഎസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഷോര്‍ട്ട് ബവല്‍ സിന്‍ഡ്രം ഉള്ള മൂന്നുവയസ്സുകാരി ജ്യൂസ് കുടിക്കുമ്പോള്‍ മദ്യപിച്ച പോലെ പെരുമാറിയ കേസുകള്‍ ഉണ്ടായിട്ടുണ്ട്.
പോഷകാഹാരക്കുറവ്, ആന്റിബയോട്ടിക്‌സ് ഉപയോഗം, ഇന്‍ഫ്‌ളമേറ്ററി ബവല്‍ സിന്‍ഡ്രം, പ്രമേഹം, പ്രതിരോധശേഷിക്കുറവ് എന്നിവ കൊണ്ടും കുടലില്‍ യീസ്റ്റിന്റെ അളവ് കൂടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











