Latest Updates
-
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍ -
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും -
ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍ -
മീനത്തിലെ കേന്ദ്രത്രികോണ രാജയോഗം: ധനമഴ പെയ്യും രാശിക്കാര്‍, ലോട്ടറി വെറുതെയെടുത്താലും അടിക്കും -
മാര്‍ച്ച് 2, ഇന്ന് ശുക്രന് മീനത്തിലേക്ക്: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം, ധനം, കരിയര്‍ എപ്രകാരം -
Rashiphalam: മാര്‍ച്ച് 2-ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം -
ഗരുഡ പുരാണം പറയും ജീവിതവിജയത്തിന് ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ -
ചന്ദ്രഗ്രഹണം 2026: ഗ്രഹണ ദിനത്തില്‍ അശ്വതി - രേവതി വരെ 27 നാളിനും ഫലങ്ങളിപ്രകാരം -
പ്രമേഹത്തെ വരുതിയില്‍ നിര്‍ത്തുന്ന വ്യായാമങ്ങള്‍: അറിയേണ്ടത് ഇതെല്ലാം -
ശുക്രന് മീനത്തിലേക്ക്: മുന്നറിയിപ്പില്‍ കരുതിയിരിക്കണം 4 രാശിക്കാര്‍ , മാര്‍ച്ച് 2 മുതല്‍ നിര്‍ണായകം
ഗര്‍ഭിണികളില്‍ ഹൃദയമിടിപ്പ് കൂടുതലെങ്കില്‍ ശ്രദ്ധ വേണം
ഗര്‍ഭകാലം അതീവ ശ്രദ്ധയോടെയാണ് ഓരോരുത്തരും മുന്നോട്ട് പോവുന്നത്. ചെറിയ ഒരു മാറ്റം പോലും പലപ്പോഴും വളരെയധികം ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ്. അസ്വസ്ഥതകളുടെ എല്ലാം അവസാനം എന്ന് പറയുന്നത് എപ്പോഴും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൈയ്യില്‍ കിട്ടുക എന്നതാണ്. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ഉയര്‍ന്ന ഹൃദയമിടിപ്പ്. ഇത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഹൃദയമിടിപ്പ് 100 ബിപിഎം വരെ അതില്‍ കൂടുതലും എത്തുന്നത് മിക്ക ആളുകള്‍ക്കും സാധാരണമാണ്. ഗര്‍ഭാവസ്ഥയില്‍, ഹൃദയമിടിപ്പ് 25% വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ ഇതിനെ എപ്പിസോഡിക് ഹൃദയമിടിപ്പിലേക്ക് എത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഗര്‍ഭിണികളില്‍ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന അവസ്ഥയെ ടാക്കിക്കാര്‍ഡിയ എന്ന് വിളിക്കുന്നു, ഇത് ഗര്‍ഭകാലത്ത് ഒരു സാധാരണമായിരിക്കാം ചിലരില്‍ എന്നാല്‍ മറ്റ് ചിലരില്‍ ഇത് പലപ്പോഴും അസാധാരണ സംഭവമായിരിക്കാം. വേഗതയേറിയ ഹൃദയമിടിപ്പിന് സാധാരണ കാരണം എന്ന് പറയുന്നത് പലപ്പോഴും നിങ്ങളുടെ പെട്ടെന്നുള്ള നടത്തം, സ്റ്റെപ് കയറുന്നത് എന്നിവയെല്ലാമാണ്. എന്നാല്‍ ചില മെഡിക്കല്‍ അവസ്ഥകളും ഇതിന് പിന്നിലുണ്ട്.

ഉയര്‍ന്ന ഹൃദയമിടിപ്പിന്റെ കാരണങ്ങള്‍
എന്തൊക്കെ ആരോഗ്യപരമായ കാരണങ്ങളാണ ഗര്‍ഭകാലം ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും വേഗത്തിലുള്ള ഹൃദയമിടിപ്പിന് കാരണമാകുന്നത് നമ്മുടെ അനാവശ്യ ടെന്‍ഷനും പേടിയും മറ്റുമാണ്. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഹൃദയമിടിപ്പ് അസാധാരണമായി നിങ്ങള്‍ക്ക് തന്നെ തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം . കാരണം ഈ സമയം യാതൊരു വിധത്തിലും റിസ്‌ക് എടുക്കാന്‍ പാടില്ല.
രക്തപ്രവാഹത്തില്‍ മാറ്റങ്ങള്‍
കുഞ്ഞിന്റെ വളര്ച്ച് അനുസരിച്ച് രക്തപ്രവാഹത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഗര്‍ഭാശയത്തിന് ഈ സമയം കൃത്യമായ രീതിയില്‍ ഓക്‌സിജനും പോഷകങ്ങളും രക്തത്തിലൂടെയാണ് ലഭിക്കുന്നത്. ഇത് നിങ്ങളില്‍ രക്തം കൂടുതല്‍ പമ്പ് ചെയ്യിക്കുന്നതിലേക്ക് എത്തിക്കുകയും അത് വഴി രക്തപ്രവാഹം ഹൃദയമിടിപ്പ് എന്നിവ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാധാരണ ഹൃദയമിടിപ്പ് 60bpm മുതല്‍ 80bpm വരെയാണ്, ഗര്‍ഭാവസ്ഥയിലുടനീളം 10bpm മുതല്‍ 20bpm വരെ വര്‍ദ്ധിക്കുകയും മൂന്നാം ട്രൈമസ്റ്ററില്‍ അതിന്റെ പരമാവധിയിലേക്ക് എത്തുകയും ചെയ്യുന്നു.
ഉത്കണ്ഠയാണ് മറ്റൊരു ഘടകം
പല സ്ത്രീകളും പ്രസവത്തോട് അടുക്കുന്ന സമയത്ത് പലപ്പോഴും ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ സ്വാഭാവികമായും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു. ഇതിന്റെ പ്രധാന കാരണം പ്രസവസമയത്ത് നിങ്ങളുടെ കുഞ്ഞിനെക്കുറിച്ചും നിങ്ങളുടെ സുരക്ഷയെക്കുറിച്ചും ഉള്ള ആശങ്ക തന്നെയാണ്. ഇത്തരം അവസ്ഥകളെ പരമാവധി ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ഗര്‍ഭപാത്രത്തിന്റെ വലിപ്പം
കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുസരിച്ച് ഗര്‍ഭപാത്രവും വളരുന്നു. ഇതിന് കൂടുതല്‍ രക്തം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ പലപ്പോഴും ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇത് മൂലം ഹൃദയമിടിപ്പും വര്‍ദ്ധിക്കുന്നു. ഇത് സാധാരണമായി എല്ലാ ഗര്‍ഭിണികളിലും സംഭവിക്കുന്ന ഒരു കാര്യമാണ്. ആരോഗ്യകരമായ കുഞ്ഞിന്റ ലക്ഷണം കൂടിയായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ടെന്‍ഷനടിക്കേണ്ടതില്ല.
സ്തനങ്ങളിലെ മാറ്റം
നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്തനങ്ങളില്‍ നിരവധി മാറ്റങ്ങളുണ്ടാവുന്നു. ഈ സമയം സ്തനങ്ങളിലെ ഗ്രന്ഥികള്‍ വലുതാവുകയും ഇവ കുഞ്ഞിനെ മുലയൂട്ടുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സമയം സ്തനങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഹൃദയം കൂടുതലായി രക്തം പമ്പ് ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. ഇതാണ് ഗര്‍ഭിണികളില്‍ ഹാര്‍ട്ട്ബീറ്റ് വര്‍ദ്ധിക്കുന്നതിന്റെ മറ്റൊരു കാരണം.
മറ്റ് കാരണങ്ങള്‍
എന്നാല്‍ ഇവ കൂടാതെ ഗര്‍ഭകാലത്ത് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതിന് ആരോഗ്യപരമായ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. അതില്‍ ചിലതാണ് തൈറോയ്ഡ് ഡിസോര്‍ഡേഴ്സ, വിളര്‍ച്ച, പ്രീക്ലാമ്പ്‌സിയ, കൊറോണറി ഹൃദ്രോഗം, ശ്വാസകോശത്തിലെ രക്താതിമര്‍ദ്ദം തുടങ്ങിയവ. ഇവ പലപ്പോഴും നിങ്ങളിലെ ഹൃദയത്തിന് വളരെയധികം ഭാരം നല്‍കുന്നു. ഇത് ഹൃദയമിടിപ്പ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്താം. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല എന്നാണ്.



Click it and Unblock the Notifications











