Latest Updates
-
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
ഉറക്കം എന്നത് വളരെയധികം അത്യാവശ്യമായി വേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും ഓരോരുത്തരും ഉറങ്ങുന്ന രീതി നോക്കി അവരുടെ സ്വഭാവത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓരോരുത്തരും ഉറങ്ങുന്ന രീതി തന്നെയാണ് അവരുടെ ജീവിതത്തെക്കുറിച്ച് പറയുന്നതും. ദാമ്പത്യ ജീവിതത്തിലും ഉറങ്ങുന്ന രീതിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. പങ്കാളിയോടൊപ്പം ഉറങ്ങുന്ന രീതി നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു.
നിങ്ങളുടെ ബന്ധത്തെക്കുറിച്ചും അതിന്റെ ആഴത്തെക്കുറിച്ചും ബന്ധത്തില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും എല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉറക്കത്തിനിടക്ക് പങ്കാളിയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്നവരും അല്ലാതെ കിടക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് നിങ്ങളുടെ ബന്ധത്തിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.....

സ്പൂണിംഗ് പൊസിഷന്‍
സ്പൂണിംഗ് പൊസിഷനില്‍ ഉറങ്ങുന്ന ദമ്പതികളെക്കുറിച്ചാണ് ആദ്യം പറയുന്നത്. വളരെ ചുരുങ്ങിയ ശതമാനം പേര് മാത്രമാണ് ഇത്തരത്തില്‍ കിടക്കുന്നത്. ഇത് അര്‍ത്ഥമാക്കുന്നതും നിങ്ങള്‍ പരസ്പരം സംരക്ഷിക്കപ്പെടുന്നു എന്നത് തന്നെയാണ.് ഏത് പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ കൂടെയുണ്ട് എന്നതിന്റെ സൂചനയാണ് സ്പൂണിംഗ് പൊസിഷനില്‍ വരുന്നത്. അതുകൊണ്ട് തന്നെ ദമ്പതികള്‍ക്കിടയിലെ അടുപ്പത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
വ്യത്യസ്തത നോക്കാം
സ്പൂണിംഗ് പൊസിഷന്‍ പോലെ തന്നെ അതില്‍ അല്പം വ്യത്യസ്തത ഉണ്ടെങ്കില്‍ നമുക്ക് അതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം. ഇവര്‍ അടുത്ത് കിടക്കുന്നതിന് പകരം അല്പം അകലം പാലിക്കുന്നു. എന്തിനേക്കാളും ഉറക്കമാണ് ഇവര്‍ക്ക് പ്രധാനം എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പരസ്പരം ചേര്‍ന്ന് കിടക്കുമെങ്കിലും ഇവരുടെ പ്രയോരിറ്റികളും ചിന്തകളും വ്യത്യസ്തമായിരിക്കും.
ഓടാന്‍ കിടക്കുന്നത് പോലെ
സാധാരണ പലരും കിടക്കുന്ന പൊസിഷന്‍ ആണ് ഓടാന്‍ കിടക്കുന്നത് പോലെ കിടക്കുന്നത്. ഇവരുടെ സ്വയം പര്യാപ്തതയെയാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ ഏത് ഘട്ടത്തിലും സ്വന്തം കാര്യം ചെയ്യുന്നതിനും അതിന് വേണ്ടി കഷ്ടപ്പെടുന്നതിനും സാധിക്കുന്നു. ജീവിതം സന്തോഷത്തോടെ പരസ്പരം കൊണ്ട് പോവുന്നതിന് സാധിക്കുന്നു ഈ ദമ്പതികള്‍ക്ക്. പരസ്പരം താങ്ങാവുന്നതിനും ഇവര്‍ക്ക് സാധിക്കും.
പിണഞ്ഞ് കിടക്കുന്നത്
നിങ്ങള്‍ പരസ്പരം അഭിമുഖമായി കിടക്കുമ്പോള്‍ ശരീരഭാഗങ്ങള്‍ തമ്മില്‍ പിണഞ്ഞ് വരുന്നവരെങ്കില്‍ ഇത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ തമ്മിലുള്ള ബന്ധം അത്രത്തോളം തന്നെ ആഴത്തിലുള്ളതാണ് എന്നതാണ്. ഇവര്‍ ഏത് കാര്യത്തിനും പരസ്പരം ആശ്രയിക്കുന്നവരായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ പിരിയുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിക്കുക പോലും ഇല്ല.
ഫ്രീ ആയി കിടക്കുന്നത്
നിങ്ങള്‍ പരസ്പരം തൊടാതെ കിടക്കയില്‍ വളരെ ഫ്രീ ആയി കിടക്കുന്നവരാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പരസ്പരം ബഹുമാനിക്കുന്നവരാണ് എന്നതാണ്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം ആഴത്തിലാണ് എന്നത് തന്നെയാണ് പ്രത്യേകതയും. ഇവരാകട്ടെ ഒരിക്കലും പിരിയുകയില്ല.
പിരിഞ്ഞ് കിടക്കുന്നത്
നിങ്ങള്‍ കിടക്കയില്‍ പരസ്പരം തൊടാാതെ പിരിഞ്ഞ് കിടക്കുന്നവരോ പുറം തിരിഞ്ഞ് കിടക്കുന്നവരോ ആണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ഇവര്‍ പലപ്പോഴും പരസ്പരം വിശ്വാസമോ സ്നേഹമോ ഉള്ളവരായിരിക്കില്ല എന്നതാണ്. കൂടാതെ മാനസിക അടുപ്പവും ഇവര്‍ തമ്മില്‍ ഉണ്ടായിരിക്കുകയില്ല. അത് മാത്രമല്ല പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയമുണ്ടായിരിക്കുകയില്ല ഇവര്‍ തമ്മില്‍.



Click it and Unblock the Notifications
