Latest Updates
-
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി!
ഗര്‍ഭകാലത്തെ വജൈനല്‍ ഡിസ്ചാര്‍ജ് നിറം ശ്രദ്ധിക്കണം: അപകടം ഈ നിറങ്ങള്‍
ഗര്‍ഭകാലം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ശരീരത്തിലെ ഓരോ മാറ്റങ്ങളും വളരെയധികം ശ്രദ്ധയോടെയാണ് സ്ത്രീകള്‍ വീക്ഷിക്കുന്നത്. അത്രയേറെ പ്രധാനപ്പെട്ട ഹോര്‍മോണ്‍ മാറ്റങ്ങളാണ് നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നതും. എന്നാല്‍ ഗര്‍ഭകാലം എന്നത് എപ്പോഴും സന്തോഷത്തിന്റേതായിരിക്കണം എന്നില്ല. പലപ്പോഴും അല്പം കൂടുതല്‍ ശാരീരിക അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കുന്ന സമയം കൂടിയാണ്. പല തരത്തിലുള്ള വേദനകളും ഉറക്കമില്ലായ്മയും നമ്മളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന ഒരു കാലം കൂടിയാണ് ഗര്‍ഭകാലം.

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പല സ്ത്രീകളിലും വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാവുന്നു. എന്നാല്‍ ഇതിന്റെ അളവ് ഓരോ മാസം കഴിയുന്തോറും വര്‍ദ്ധിച്ച് വരുന്നു. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നടക്കുന്നുണ്ട് എന്നും അത് ഗര്‍ഭത്തിന് അനുയോജ്യമായതാണ് എന്നും സൂചിപ്പിക്കുന്നതാണ് ഇത്തരം മാറ്റങ്ങള്‍. എന്നാല്‍ ചില അവസരങ്ങളില്‍ വജൈനല്‍ ഡിസ്ചാര്‍ജില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.
സാധാരണ ഡിസ്ചാര്‍ജ്
ഗര്‍ഭകാലത്ത് മാത്രമല്ല ആര്‍ത്തവത്തിന്റെ വിവിധ ഘട്ടങ്ങളിലും നിങ്ങളില്‍ ഡിസ്ചാര്‍ജ് കാണപ്പെടുന്നത് സ്വാഭാവികമാണ്. സ്ത്രീ സ്വകാര്യഭാഗത്തേക്കും ഗര്‍ഭപാത്രത്തിലേക്കും ഉള്ള അണുബാധയെ തടയുന്നതിന് ഈ ഡിസ്ചാര്‍ജ് സഹായകരമാവുന്നുണ്ട്. ഇത് വെളുത്ത നിറത്തിലോ അല്ലെങ്കില്‍ പാല്‍പ്പാടയുടെ നിറമോ ആയിരിക്കും. മാത്രമല്ല ഇതിന് യാതൊരു തരത്തിലുള്ള ദുര്‍ഗന്ധവും ഉണ്ടാവുന്നില്ല. ഗര്‍ഭം അവസാന ആഴ്ചയിലേക്ക് എത്തുമ്പോള്‍ പിങ്ക് നിറത്തിലുള്ള ഡിസ്ചാര്‍ജ് കൂടി പുറത്തേക്ക് വരുന്നു. ഇത് ശരീരം പ്രസവത്തിന് തയ്യാറായി എന്നാണ് സൂചിപ്പിക്കുന്നത്.
തെളിഞ്ഞതോ പാലുപോലെ വെളുത്തതോ
ഗര്‍ഭാവസ്ഥയില്‍ സാധാരണയായി എല്ലാ സ്ത്രീകളിലും ലഭിക്കുന്ന ഒന്നാണ് തെളിഞ്ഞതേ അല്ലെങ്കില്‍ പാല് പോലെ വെളുത്തതോ ആയ ഡിസ്ചാര്‍ജ്. ഇത് ഗര്‍ഭധാരണം പുരോഗമിക്കുന്നു എന്നതിന്റെ ലക്ഷണം തന്നെയാണ്. എന്നാല്‍ ഇത് വെള്ളം പോലെ കാണപ്പെടുകയാണെങ്കില്‍ ഗര്‍ഭത്തിന്റെ ഏത് ഘട്ടത്തിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും അത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. ഇത് തുടര്‍ച്ചയായി വരുകയാണെങ്കില്‍ ആണ് ഡോക്ടറെ സമീപിക്കേണ്ടത്.
വെളുത്തതും കട്ടിയുള്ളതും
നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ ലഭിക്കുന്ന ഡിസ്ചാര്‍ജ് വെളുത്തതോ അല്ലെങ്കില്‍ ചീസിനോട് സാമ്യമുള്ളത് പോലെയോ ആണ് കാണപ്പെടുന്നതെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. .ഇത് നിങ്ങള്‍ക്ക് യീസ്റ്റ് അണുബാധയുണ്ടെന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഗര്‍ഭകാലത്ത് ഇത് സാധാരണമാണെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഇവരില്‍ മൂത്രാശയ അണുബാധ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ഗര്‍ഭം പ്രശ്നത്തിലാക്കിയേക്കാം.. അതുകൊണ്ട് എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.

പച്ച അല്ലെങ്കില്‍ മഞ്ഞ
നിങ്ങള്‍ക്ക് സ്വകാര്യഭാഗത്ത് നിന്ന് പുറത്തേക്ക് വരുന്ന ഡിസ്ചാര്‍ജിന്റെ നിറം പച്ചയോ അല്ലെങ്കില്‍ മഞ്ഞയോ ആണെങ്കിലും അത് ആരോഗ്യകരമായതായി കണക്കാക്കില്ല. ഇത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ക്ലമീഡിയ അല്ലെങ്കില്‍ ട്രൈക്കോമോണിയാസിസ് പോലുള്ള ലൈംഗികമായി പകരുന്ന അണുബാധയുണ്ട് എന്നതാണ്. സാധ്യമായ മറ്റ് ലക്ഷണങ്ങളില്‍ ജനനേന്ദ്രിയത്തിലെ ചുവപ്പ് അല്ലെങ്കില്‍ പ്രകോപനം കൂടെ ഉണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ചിലരില്‍ യാതൊരു വിധത്തിലുള്ള ലക്ഷണവും ഉണ്ടാവില്ല.
ചാരനിറം
അല്പം ചാരരനിറത്തോടെ ഉള്ള ഡിസ്ചാര്‍ജ് ആണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ബാക്ടീരിയല്‍ വജൈനോസിസ് ഉണ്ട് എന്നതാണ്. ഇത് സ്വകാര്യഭാഗത്തെ അണുബാധയെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ഗര്‍ഭകാല ലൈംഗിക ബന്ധത്തിന് ശേഷം ഇത്തരം അവസ്ഥകള്‍ ചിലരിലെങ്കിലും ഉണ്ടായിരിക്കാം. ഇത് വളരെയധികം അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം.

തവിട്ട്
ശരീരത്തില്‍ നിന്ന് പുറത്തുപോകുന്ന പഴയ രക്തം കാരണം ഡിസ്ചാര്‍ജ് സാധാരണയായി തവിട്ട് നിറമായിരിക്കും. എന്നാല്‍ ചിലരില്‍ ഇത് ഇംപ്ലാന്റേഷന് സമയത്ത് സംഭവിക്കാം. എന്നാല്‍ പിന്നീട് ഗര്‍ഭാവസ്ഥയില്‍ ഇത്തരം ഡിസ്ചാര്‍ജ് കാണപ്പെടുന്നത് അത്ര നല്ലതായല്ല കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഡിസ്ചാര്‍ജ് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാവുന്നതിന് മുന്‍പ് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
പിങ്ക്
ഗര്‍ഭാവസ്ഥയില്‍ പിങ്ക് ഡിസ്ചാര്‍ജ് സാധാരണമായേക്കാം അല്ലെങ്കില്‍ അല്ലായിരിക്കാം. കാരണം ഇതെപ്പോഴും അല്പം കൂടുതല്‍ ശ്രദ്ധയും കരുതലും വേണ്ട ഒന്നാണ്. ഗര്‍ഭകാലത്തെ തുടക്കത്തില്‍ പലരിലും ഇത്തരം ഡിസ്ചാര്‍ജ് ഉണ്ടായേക്കാം. എന്നാല്‍ ഇത് പിന്നീട് കാണുന്നത് അപകടകരമാണ്. എന്നാല്‍ പ്രസവത്തോട് അടുക്കുമ്പോള്‍ ഇത്തരം ഡിസ്ചാര്‍ജ് ഉണ്ടാവുന്നു. എന്നാല്‍ ചിലരില്‍ അബോര്ഷന് മുന്‍പായും ഇത്തരം നിറത്തില്‍ ഡിസ്ചാര്‍ജ് കാണപ്പെടുന്നു.

ചുവപ്പ്
ഇതെപ്പൊഴും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരം ചുവന്ന നിറത്തില്‍ ഡിസ്ചാര്‍ജ് ബ്ലീഡിംങ് എന്നിവ കണ്ടാല്‍ ഒരു കാരണവശാലും ഡോക്ടറെ കാണാന്‍ മറക്കരുത്. അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നതില്‍ സംശയം വേണ്ട. ചിലരില്‍ ക്ലോട്ടുകളായാണ് ഇത്തരം ബ്ലീഡിംങ് സംഭവിക്കുന്നത്. ഇത് അബോര്ഷന്, എക്ടോപിക് പ്രഗ്നന്‍സ് എന്നിവയെയാണ് സൂചിപ്പിക്കുന്നത്. എന്ത് തന്നെയായാലും ഉടന്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications

