Just In
Don't Miss
- Movies
ഞാന്‍ റിയലായിരുന്നു, അംഗീകരിച്ചില്ലെങ്കിലും ചിലതൊക്കെ പറയണമായിരുന്നു; എവിക്ഷന് ശേഷം റിയാസ്
- Finance
ഈയാഴ്ച വാങ്ങാവുന്ന 2 എഫ്എംസിജി ഓഹരികള്‍; 6 മാസത്തിനുള്ളില്‍ മികച്ച നേട്ടം
- News
നിങ്ങള്‍ റൊമാന്റിക്കാണോ? അത് ഒളിപ്പിച്ച് വെച്ചിരിക്കുകയാണോ? ഈ ഒപ്ടിക്കല്‍ ചിത്രം പറയും രഹസ്യം!!
- Sports
IND vs ENG: 'വടി കൊടുത്ത് അടി വാങ്ങി', ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയില്‍ കോലിക്ക് ട്രോള്‍ മഴ
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി കൂട്ടുന്ന അഞ്ച് യോഗാസനങ്ങള്‍
ആരോഗ്യം എന്നത് ഒരിക്കലും കോംപ്രമൈസ് ചെയ്യാത്ത ഒന്നാണ്. എന്നാല്‍ എന്തൊക്കെ ചെയ്താലും ചിലരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. അതിന് കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും തന്നെയാണ്. ഇത് നമ്മുടെ പ്രത്യത്പാദന ആരോഗ്യത്തേയും ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ യോഗക്ക് അല്പം പ്രാധാന്യം നല്‍കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന് അകത്തെ രക്തചംക്രമണം മെച്ചപ്പെടുത്താനും ആന്തരിക അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും യോഗ സഹായിക്കുന്നുണ്ട്.
എന്നാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാര് നിര്‍ബന്ധമായും ചെയ്യേണ്ട ചില യോഗ പോസുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരെങ്കില്‍ അവര്‍ യോഗ ചെയ്യുന്നത് ഇതിന് സഹായിക്കുന്നുണ്ട്. സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യമുള്ള ഗര്‍ഭധാരണത്തിന് യോഗ നിങ്ങളെ സഹായിക്കുന്നുണ്ട്. സമ്മര്‍ദ്ദം പലപ്പഴും നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റങ്ങളേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഗര്‍ഭധാരണത്തെ പ്രതിരോധത്തിലാക്കുന്നു. എന്നാല്‍ ചില ഫെര്‍ട്ടിലിറ്റി യോഗ പോസുകള്‍ ഉണ്ട്. ഇത് എന്‍ഡോക്രൈന്‍ (ഹോര്‍മോണ്‍) സിസ്റ്റം, അണ്ഡാശയങ്ങള്‍, ഗര്‍ഭപാത്രം എന്നിവയെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതൊക്കെ യോഗ പോസുകളാണ് ഇതിന് സഹായിക്കുന്നത് എന്ന് നോക്കാം

സേതുബന്ധ സര്‍വ്വാംഗാസനം
പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് സേതുബന്ധ സര്‍വ്വാംഗാസനം. ഇതിന് വേണ്ടി യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. നിങ്ങളുടെ കാല്‍മുട്ടുകള്‍ 90 ഡിഗ്രി വരെ വളയ്ക്കുക. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കണം. ശേഷം ഉള്ളിലേക്ക് ശ്വാസം എടുത്ത് ഇടുപ്പ് ഭാഗം പതിയേ മുകളിലേക്ക് ഉയര്‍ത്തി പാലത്തിന്റെ ആകൃതിയില്‍ നില്ക്കുക. പിന്നീട് ശ്വാസം പുറത്തേക്ക് വിട്ട് നിങ്ങളുടെ ഇടുപ്പ് താഴേക്ക് കൊണ്ട് വരിക. പത്ത് സെക്കന്റ് ഇടവേളക്ക് ശേഷം ഇത് വീണ്ടും ചെയ്യാവുന്നതാണ്.
ഗുണങ്ങള്‍
സെതുബന്ധാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പെല്‍വിക് ഭാഗത്തേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് കൂടാതെ പേശികള്‍ക്ക് ശക്തി നല്കുന്നു. ഇത് കൂടാതെ കൈകളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.

ഭുജംഗാസനം
ഭുജംഗാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതിന് വേണ്ടി കമിഴ്ന്ന് കിടക്കുക. കൈകള്‍ രണ്ടും നെഞ്ചിന്റെ രണ്ട് വശത്തേക്ക് വെക്കുക. പിന്നീട് ശ്വാസം പുറത്തേക്ക് എടുത്ത് നിങ്ങളുടെ നെഞ്ച്, തല എന്നിവ മെല്ലെ മുകളിലേക്ക് ഉയര്‍ത്തി നിങ്ങളുടെ നാഭി വരെ ഉയര്‍ത്തുക. നിങ്ങളുടെ കാലുകള്‍, ഇടുപ്പ് എന്നിവ നിലത്ത് അമര്‍ത്തി വെക്കണം. ഇത് 15 സെക്കന്റ് വരെ തുടരാവുന്നതാണ്. നിങ്ങളുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം.
ഗുണങ്ങള്‍
ഇത് ശ്വസനത്തിന് ഈസിനസ് നല്കുന്നു. പെല്‍വിക് മേഖലയിലേക്കും പ്രത്യുത്പാദന അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ പുറംഭാഗത്തെ ശക്തിപ്പെടുത്തുന്നു.

വിപരീത കരണി
വിപരീത കരണി ചെയ്യുന്നത് നിങ്ങളുടെ ഫലോപിയന്‍ ട്ൂബുകളുടെ ആരോഗ്യത്തിനും അതിനെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഭിത്തിയിലേക്ക് അമര്‍ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തി, കാല്‍മുട്ടുകള്‍ നീട്ടി, ഇടുപ്പ് 90 ഡിഗ്രിയില്‍ വച്ച് മലര്‍ന്ന് കിടക്കണം. ഇത് നിങ്ങള്‍ക്ക് സുഖാസനം ചെയ്യുന്ന ഫലങ്ങള്‍ നല്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുക എന്നതാണ്. ഇത് ഒരു മിനിറ്റ് ഹോള്‍ഡ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. പിന്നീട് തിരിച്ച് പഴയ പോസിലേക്ക് വരണം.
ഗുണങ്ങള്‍
ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇടുപ്പിനും താഴത്തെ പുറകിനും ബലം നല്കുന്നു. ഫാലോപ്യന്‍ ട്യൂബുകളുടെ ആരോഗ്യത്തിനും ഇത് സഹായകമാണ്. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച പോസ് ആണ് ഇത്.

ശലഭാസനം
ശലഭാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. പത്മാസനത്തില്‍ ഇരിക്കുക. പിന്നീട് പാദങ്ങള്‍ പരത്തി വെച്ച് കൈകള്‍ കൊണ്ട് പാദങ്ങള്‍ നിങ്ങളുടെ പുറം നേരെ വയ്ക്കുക. നിങ്ങളുടെ കൈകാലുകളില്‍ വിശ്രമിക്കുക, ആഴത്തില്‍ ശ്വാസം എടുക്കുക. നിങ്ങളുടെ പെല്‍വിക് പേശികളെ വിശ്രമിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ഗുണങ്ങള്‍
ഇത് പെല്‍വിക് ആരോഗ്യത്തിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇത് പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തചംക്രമണത്തിനും സഹായിക്കുന്നു.

ബാലാസനം
ബാലാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ പുനരുജ്ജീവനത്തിനും സഹായിക്കുന്നുണ്ട്. നട്ടെല്ലിന് സഹായിക്കുന്നതാണ് ഈ ആസനം. നാലുകാലില്‍ മുട്ടുകുത്തി നിന്ന് മുന്നിലേക്ക് കുനിഞ്ഞിരുന്ന് കൈകള്‍ മുന്നിലേക്ക് നീട്ടുക. ഇത് അല്പ സമയം നിര്‍ത്തേണ്ടതാണ്.
ഗുണങ്ങള്‍
ബലാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ നട്ടെല്ലും പെല്‍വിക് പ്രദേശവും സഹായിക്കുന്നുണ്ട്. ഇത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ അണ്ഡാശയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
International
Yoga
Day
2022:
തൈറോയ്ഡിനെ
പ്രതിരോധിക്കാന്‍
യോഗാസനം
ഫലപ്രദം