For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണിയായിട്ടും ടെസ്റ്റ് നെഗറ്റീവാകുന്നത് അപകടം

|

ഗർഭധാരണം എല്ലാ സ്ത്രീകളുടേയും ആഗ്രഹങ്ങളിൽ ഒന്ന് തന്നെയായിരിക്കും. എന്നാൽ ചിലർക്ക് അതിന്‍റെ സമയത്തിൽ മാറ്റം വരുന്നുണ്ട് എന്നത് മാത്രമാണ് കാര്യം. ഗർഭിണിയാണെന്ന് ചിലർ വീട്ടിൽ വെച്ച് തന്നെ പരിശോധിച്ച് നോക്കാറുണ്ട്. എന്നാല്‍ വീട്ടിൽ പരിശോധിക്കുമ്പോൾ റിസള്‍ട്ട് കൃത്യമായിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും ഒരു രണ്ടാമത് അഭിപ്രായം തേടേണ്ട ആവശ്യം ഉണ്ടാവാറുണ്ട്. എന്നാൽ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും ഗർഭിണിയാണെങ്കിൽ പോലും നെഗറ്റീവ് റിസൾട്ട് കാണിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? അതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

നിങ്ങൾക്ക് ആർത്തവം വന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ ഗർഭിണിയാണ് എന്നല്ല. കാരണം ആർത്തവം കൃത്യമല്ലാത്തവരിൽ പലപ്പോഴും ആർത്തവത്തിന്‍റെ ഡേറ്റ് തെറ്റിയാണ് വരുന്നത്. ഇത് ഗർഭധാരണത്തിന്‍റെ തീയ്യതി കണ്ട് പിടിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ തന്നെ പലപ്പോഴും ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും കൃത്യമായി പരിശോധനഫലം അല്ലെങ്കിൽ ഗർഭിണിയല്ലെന്ന് പലരും ചിന്തിക്കുന്നു. എന്നാൽ എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്ന് നമുക്ക് നോക്കാം.

 പ്രഗ്നൻസി കിറ്റിന്‍റെ പ്രശ്നങ്ങള്‍

പ്രഗ്നൻസി കിറ്റിന്‍റെ പ്രശ്നങ്ങള്‍

പ്രഗ്നൻസി കിറ്റിലെ പ്രശ്നങ്ങൾ കാരണം പലപ്പോഴും ഗർഭധാരണം മനസ്സിലാക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഇത് കാരണം ഗർഭം ഉണ്ടെങ്കിലും റിസൾട്ട് നെഗറ്റീവ് ആയിട്ടാണ് കാണിക്കുന്നത്. അതുകൊണ്ട് കൃത്യമല്ലാതെയുള്ള ഉപയോഗം പലപ്പോഴും പ്രശ്നങ്ങൾ അല്ലെങ്കിൽ തെറ്റായ ഫലം നൽകുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ പ്രഗ്നന്‍സി കിറ്റ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്തവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം പ്രഗ്നൻസി കിറ്റ് ഉപയോഗിക്കാന്‍.

നേരത്തേയുള്ള പരിശോധന

നേരത്തേയുള്ള പരിശോധന

പലപ്പോഴും ഗർഭിണിയാണെന്ന് ഉറപ്പിക്കുന്നത് ആർത്തവം തെറ്റിയതിന് ശേഷം മാത്രമാണ്. എന്നാൽ നേരത്തേയുള്ള പരിശോധനയാണ് നിങ്ങൾ നടത്തുന്നതെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ആർത്തവം തെറ്റുകയോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഗര്‍ഭലക്ഷണങ്ങൾ പ്രകടമാവുകയോ ചെയ്തതിന് ശേഷം ഗർഭം ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക. വളരെ നേരത്തെയുള്ള പരിശോധന നെഗറ്റീവ് ഫലമാണ് നൽകുന്നത്.

 അണ്ഡവിസർജനം വൈകുന്നത്

അണ്ഡവിസർജനം വൈകുന്നത്

അണ്ഡവിസർജനം വൈകി നടക്കുന്നവരിലും പലപ്പോഴും ഇത്തരത്തിൽ നെഗറ്റീവ് ഫലം കാണിക്കുന്നുണ്ട്. അതിന്‍റെ ഫലമായി ഇവരിൽ ഇംപ്ലാൻറേഷനുള്ള സമയം വൈകുന്നു. ഇതാണ് പലപ്പോഴും നെഗറ്റീവ് റിസൾട്ട് കാണിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇതിനർത്ഥം നിങ്ങൾ ഗർഭിണിയല്ല എന്നല്ല. ഓവുലേഷനില്‍ വരുന്ന മാറ്റങ്ങൾ പലപ്പോഴും പല വിധത്തില്‍ ആണ് നിങ്ങളിൽ ഗർഭധാരണത്തിന്‍റെ ഫലം നെഗറ്റീവ് ആക്കുന്നതിനും പോസിറ്റീവ് ആക്കുന്നതിനും കാരണമാകുന്നത്.

ഒന്നിലധികം ഗർഭമെങ്കിൽ

ഒന്നിലധികം ഗർഭമെങ്കിൽ

നിങ്ങളിൽ ഒന്നിലധികം ഗർഭമെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ നേരത്തെ ഉണ്ടാക്കുന്നു. എന്നാൽ കൃത്യമായ എച്ച് സി ജി ലെവൽ ഹോർമോണ്‍ നിങ്ങളിൽ ഉണ്ടായില്ലെങ്കിൽ അത് പലപ്പോഴും നെഗറ്റീവ് റിസൾട്ടിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ നെഗറ്റീവ് ഫലമെന്ന് കരുതി ഗർഭധാരണ സാധ്യതയെ പലപ്പോഴും തള്ളിക്കളയുകയാണ് ചെയ്യുന്നത്.

 എക്ടോപിക് പ്രഗ്നൻസി

എക്ടോപിക് പ്രഗ്നൻസി

എക്ടോപിക് പ്രഗ്നൻസിയിൽ പലപ്പോഴും ഇത്തരം ഒരു പ്രശ്നം കാണപ്പെടാറുണ്ട്. ഫലോപിയൻ ട്യൂബിൽ ഗർഭം വളരുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് എക്ടോപിക് പ്രഗ്നൻസി. ഈ ഗർഭത്തിൽ എച്ച് സി ജി ഹോർമോൺ വളരെ പതുക്കെയാണ് ഉത്പ്പാദിപ്പിക്കപ്പെടുന്നത്. ഇത് നിങ്ങളിൽ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്ക് വഴിവെക്കുന്നു. എക്ടോപിക് പ്രഗ്നൻസിയിൽ ഗർഭം പെട്ടെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അത് ഒഴിവാക്കുന്നതിനും അമ്മയുടെ ജീവൻ നിലനിർത്തുന്നതിനും സാധിക്കുകയുള്ളൂ.

ഗർഭിണിയല്ലെന്നുണ്ടെങ്കില്‍

ഗർഭിണിയല്ലെന്നുണ്ടെങ്കില്‍

ഗർഭധാരണത്തിന് ശ്രമിച്ചിട്ടും ഗർഭം നടക്കാത്ത അവസ്ഥയിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയിരിക്കും. ഇത് പലപ്പോഴും മറ്റ് പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ ആർത്തവത്തിൽ മാറ്റം വരുന്നത് കൊണ്ടാവാം. ചിലരിൽ സ്ട്രെസ്സ്, ഡിപ്രഷൻ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കൊണ്ടെല്ലാം പലപ്പോഴും ആര്‍ത്തവം ഒന്നോ രണ്ടോ മൂന്നോ ദിവസം വൈകി വരുന്നുണ്ട്. ഈ അവസ്ഥയിലും പ്രഗ്നൻസി കിറ്റിൽ നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്നുണ്ട്.

English summary

What reasons can lead to a negative pregnancy test

In this article we explain the reasons of a negative pregnancy test. Read on.
Story first published: Thursday, October 3, 2019, 14:51 [IST]
X
Desktop Bottom Promotion