For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐവിഎഫ് ആദ്യ വിജയ സാധ്യത ഉറപ്പിക്കാൻ ഈ മാർഗ്ഗം

|

കുട്ടികൾ ഉണ്ടാവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് ഐവിഎഫ് പോലുള്ള ചികിത്സകൾ തേടുന്നത്. എന്നാൽ അത് പലപ്പോഴും എത്രത്തോളം വിജയകരമാണ് എന്ന് പറയാൻ സാധിക്കില്ല. കാരണം പലരിലും രണ്ടോ മൂന്നോ അതില്‍ കൂടുതലോ പ്രാവശ്യം ചെയ്തിട്ടാണ് ഇത്തരം കാര്യങ്ങൾ വിജയത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. സ്ത്രീപുരുഷ ബീജാണുക്കളെ ശരീരത്തിന് പുറത്ത് വെച്ച് ബീജസങ്കലനം നടത്തിയ ശേഷമാണ് ഇത് ഗര്‍ഭപാത്രത്തിൽ നിക്ഷേപിക്കുന്നത്.

ശാരീരിക പ്രശ്നങ്ങളാൽ കുട്ടികൾ ഇല്ലാതിരിക്കുന്ന ദമ്പതികളിലാണ് ഇത്തരം ചികിത്സകൾ നടത്തുന്നത്. ഇതിന് വേണ്ടിയാണ് ഐവിഎഫ് നടത്തുന്നത്. ഫലോപിയന്‍ ട്യൂബിലെ എന്തെങ്കിലും തകരാറുകൾ ഉള്ളവരിലോ സ്വാഭാവിക ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ട് നടക്കാത്തവരിലോ ആണ് ഇത്തരം ചികിത്സകൾ നടത്തുന്നത്.

ഇത് കൂടാതെ പുരുഷ ബീജത്തിന്‍റെ എണ്ണത്തിലോ ചലന ശേഷിയിലോ ആകൃതിയിലോ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ കാരണവും വന്ധ്യതയെന്ന പ്രശ്നത്തിന് കാരണമാകുന്നുണ്ട്. സ്ത്രീകളിലാണെങ്കിൽ ഓവുലേഷൻ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളും എല്ലാം ഇത്തരം പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

Most read:ഒരുമാസം ഗർഭധാരണ സാധ്യത ഉറപ്പ് പറയും ദിവസങ്ങൾ

പിസിഓഡിയും വന്ധ്യതക്ക് കാരണമാകുന്നുണ്ട്. പ്രായം കൂടുതലായുള്ള വിവാഹവും പലപ്പോഴും സ്വാഭാവിക ഗർഭധാരണത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇവരെല്ലാം ആശ്രയിക്കുന്നത് പലപ്പോഴും ഐവിഎഫ് എന്ന ചികിത്സാ രീതിയാണ്. എന്നാൽ ഇതിന്‍റെ സാധ്യത ആദ്യ പ്രാവശ്യം തന്നെ ഉറപ്പിക്കുന്നതിന് വേണ്ടി ചില ടിപ്സ് ഉണ്ട്. അത് എന്തൊക്കയെന്ന് നമുക്ക് നോക്കാം.

കൃത്യമായി മനസ്സിലാക്കുക

കൃത്യമായി മനസ്സിലാക്കുക

ആദ്യം തന്നെ വന്ധ്യതയെക്കുറിച്ചും വന്ധ്യതയുടെ സാധ്യതകളെക്കുറിച്ചും എല്ലാം മനസ്സിലാക്കേണ്ടതാണ്. സ്വാഭാവിക ഗർഭധാരണം നടക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാവൂ. എന്താണ് വന്ധ്യത പ്രശ്നമെന്നും ദമ്പതികളുടെ പ്രായവും എല്ലാം ആദ്യം മനസ്സിലാക്കേണ്ടതാണ്. നല്ല ഡോക്ടറേയും ഇതിന്‍റെ ചിലവും കൃത്യമായ ആശുപത്രികളും എല്ലാം ആദ്യം മനസ്സിലാക്കേണ്ടതാണ്. എത്ര കാലം ഭ്രൂണത്തെ പുറത്ത് സൂക്ഷിക്കാൻ പറ്റും, എത്ര പേർക്ക് ഇതിലൂടെ കുഞ്ഞ് ജനിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചും ആദ്യം മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല പോസിറ്റീവ് മനസ്സോടെ വേണം ഈ ചികിത്സക്ക് വേണ്ടി സമീപിക്കേണ്ടത്.

പുരുഷൻമാർ ശ്രദ്ധിക്കേണ്ടത്

പുരുഷൻമാർ ശ്രദ്ധിക്കേണ്ടത്

ഐവിഎഫിന് വേണ്ടി തയ്യാറെടുക്കുന്ന ദമ്പതികളിൽ പുരുഷ പങ്കാളി ശുക്ല ദാനത്തിന് മൂന്ന് നാല് ദിവസം സ്ഖലനം നടത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇതിന് മുൻപായി ലൈംഗിക ബന്ധത്തിൽ നിന്നും സ്വയംഭോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും വിജയകരമായ ഐവിഎഫ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ ശുക്ലത്തിന്റെ ഗുണനിലവാരം ഓരോ സമയമനുസരിച്ച് മാറുന്നതിനാൽ ചികിത്സക്ക് മുമ്പ് ബീജം ചികിത്സക്ക് വേണ്ടി എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

 അക്യുപങ്ചർ

അക്യുപങ്ചർ

ഐവിഎഫിന് വിധേയരായ സ്ത്രീകൾക്ക് അക്യുപങ്‌ചർ പ്രയോജനകരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ആദ്യം അണ്ഡം കൈമാറ്റം ചെയ്യപ്പെട്ട ദിവസം. അക്യുപങ്‌ചർ ചെയ്യുന്നതിലൂടെ ഗർഭാശയത്തിലേക്കും അണ്ഡാശയത്തിലേക്കും ഉള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. ഭ്രൂണ കൈമാറ്റം നടന്ന ദിവസം അക്യൂപങ്‌ചർ ചികിത്സയുള്ള സ്ത്രീകൾക്ക് ഗർഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ആദ്യ ഐവിഎഫ് തന്നെ വിജയത്തിലേക്ക് എത്തുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇത് ചെയ്യുന്നതിന് മുൻപ് ഡോക്ടറോട് ഒന്ന് ചോദിക്കേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യകരമായ കൊഴുപ്പുകൾ

ആരോഗ്യകരമായ കൊഴുപ്പുകൾ

ശരീരത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ ഇന്നത്തെ കാലത്ത് പലരും മോശം കൊഴുപ്പുകൾ ആണ് കഴിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഫെർട്ടിലിറ്റി വർദ്ധിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള നല്ല കൊഴുപ്പുകൾ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവോക്കാഡോ, പരിപ്പ്, വിത്ത്, സൂര്യകാന്തി എണ്ണ, ഒലിവ് ഓയിൽ തുടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ധാരാളം ഭക്ഷണങ്ങൾ കഴിക്കുക. ഇത് പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ഭ്രൂണത്തിന്‍റെ കൃത്യമായ വളർച്ചക്കും അവ വളരെയധികം ആവശ്യമാണ്. എന്നാൽ ഇതിന് വിപരീതമായി വെണ്ണയിലും റെഡ്മീറ്റിലും കാണപ്പെടുന്ന ചീത്ത കൊഴുപ്പുകൾസ്ത്രീകളിൽ അണ്ഡവിസർജനത്തിന് പ്രശ്നമുണ്ടാക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.

 യോഗ ചെയ്യാം

യോഗ ചെയ്യാം

ഇന്നത്തെ കാലത്ത് സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പലപ്പോഴും മാനസിക സമ്മർദ്ദം എന്ന അവസ്ഥ. ഇതിനെ മറികടക്കുന്നതിലൂടെ തന്നെ നിങ്ങളുടെ ഗർഭകാലം നല്ല രീതിയിൽ ആക്കുന്നതിനും യോഗയും മെഡിറ്റേഷനും ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി യോഗയും മെഡിറ്റേഷനും ചെയ്യുന്നത് നല്ലതാണ്. ഐവിഎഫ് ചെയ്ത് കഴിഞ്ഞ ശേഷം ഡോക്ടറോട് ചോദിച്ച് യോഗയും ചെറിയ വ്യായാമങ്ങളും മെഡിറ്റേഷനും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഭ്രൂണത്തിന് വളരുന്നതിനുള്ള സാധ്യതയെ വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്.

കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്സ് അടങ്ങിയ ഭക്ഷണങ്ങൾ, മദ്യം

കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്സ് അടങ്ങിയ ഭക്ഷണങ്ങൾ, മദ്യം

കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്സ് അടങ്ങിയ ഭക്ഷണങ്ങൾ, മദ്യം, കഫീന്‍ എന്നിവ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ബ്രൊക്കോളി, മധുരക്കിഴങ്ങ്, കൂൺ എന്നിവയാണ് കഴിക്കേണ്ട ഭക്ഷണങ്ങൾ. എന്നാൽ ജങ്ക് ഫുഡ് പോലുള്ളവ പലപ്പോഴും നിങ്ങളിലെ അനാരോഗ്യത്തെ കുത്തിപ്പൊക്കുകയും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വന്ധ്യതയെ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളിൽ അത് പലപ്പോഴും ഐവിഎഫ് വിജയകരമാവാതെ മാറുന്നതിന് കാരണമാകുന്നുണ്ട്.

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം നിയന്ത്രിക്കുക

ശരീര ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്. ഐവിഎഫ് മാത്രമല്ല സ്വാഭാവിക ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരും ശരീരഭാരം കൃത്യമായി നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കൂടുതൽ ശരീരഭാരം ഉള്ളവരിൽ ബോഡിമാസ് ഇൻഡക്സ് പലപ്പോഴും തെറ്റായാണ് വരുന്നത്. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഐവിഎഫ് ചെയ്തിട്ടും ശരീരഭാരം കാരണം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവുന്നവർ ധാരാളമുണ്ട്.

കൃത്യമായ ഉറക്കം

കൃത്യമായ ഉറക്കം

കൃത്യമായ ഉറക്കമെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണാവുന്നതാണ്. നിങ്ങളില്‍ കൃത്യമായ ഉറക്കവും വിശ്രമവും ഉണ്ടെങ്കിൽ അത് നിങ്ങൾ ചെയ്യുന്ന ചികിത്സക്കും ഉപകാരപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ചികിത്സക്ക് ശേഷം വിശ്രമവും ഉറക്കവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ശരീരത്തിൽ ഒരു കാരണവശാലും നിർജ്ജലീകരണത്തിനുള്ള സാധ്യത ഉണ്ടാക്കരുത്. ഇത് പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഐവിഎഫ് ചെയ്തവർ ധാരാളൺ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇതെല്ലാം ഐവിഎഫ് വിജയത്തിലേക്ക് എത്തുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Tips To Improve IVF Success Rate

Here in this article we are discussing about the tips to increase your chances of IVF success. Take a look.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X