Just In
Don't Miss
- News
ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുധാകരന്: ജംബോ കമ്മിറ്റി ഒഴിവാകില്ല, പട്ടിക സമവായത്തിലൂടെ
- Sports
T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന് വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
- Automobiles
താങ്ങാവുന്ന വിലയില്‍, ശ്രേണിയിലേക്ക് പുതിയ മോഡല്‍ ഈ വര്‍ഷമെന്ന് Ola
- Movies
'ഞാനും ലക്ഷ്മിപ്രിയയും തമ്മിൽ ചില സാമ്യതകളുണ്ട്, എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിലാണ്'; പൊന്നമ്മ ബാബു!
- Technology
നത്തിങ് ഫോൺ 1 മുതൽ ഷവോമി 12 അൾട്ര വരെ ജൂലൈയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
- Finance
ചിട്ടി പിടിച്ച് എഫ്ഡി ഇട്ടാല്‍ നേട്ടമാണോ? മാസ അടവ് പലിശ വരുമാനം കൊണ്ട് അടയ്ക്കാന്‍ സാധിക്കുമോ
ഗര്‍ഭധാരണം വിജയകരമാക്കുന്നതിന് അണ്ഡാരോഗ്യം ഇങ്ങനെ വേണം
ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകളില്‍ പലപ്പോഴും അതിന് സാധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഓവേറിയന്‍ റിസര്‍വ്വ് എന്നത് ആരോഗ്യകരവും വിജയകരവുമായ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന അണ്ഡകോശങ്ങള്‍ സൂക്ഷിക്കുന്ന അവസ്ഥയെയാണ്. ഇതിന് വേണ്ടി അണ്ഡാശയത്തിന്റെ ശേഷി നിര്‍ണയിക്കുന്നതാണ് ഓവേറിയന്‍ റിസര്‍വ്വിന്റെ ലക്ഷ്യവും. സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭധാരണത്തിന്റെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ അണ്ഡാരോഗ്യം സ്ത്രീകളുടെ ആരോഗ്യവുമായും പ്രായവുമായും ബന്ധപ്പെട്ടിട്ടുള്ളതാണ്. സ്ത്രീകളില്‍ പ്രായമാകുന്നതോടെ പലപ്പോഴും അണ്ഡത്തിന്റെ ആരോഗ്യം കുറയുകയും അത് പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
സാധാരണ സ്ത്രീകളില്‍ ജനിക്കുമ്പോള്‍ 1-2 ദശലക്ഷമായിരിക്കും അണ്ഡത്തിന്റെ എണ്ണം. എന്നാല്‍ ഇവര്‍ക്ക് 35 വയസ്സ് ആവുമ്പോള്‍ അണ്ഡത്തിന്റെ എണ്ണം 1000-മായി കുറയുന്നു. പിന്നീട് പ്രായം കൂടുന്നതിന് അനുസരിച്ച് ആര്‍ത്തവ വിരാമത്തിലേക്ക് എത്തുകയും പിന്നീട് ഗര്‍ഭധാരണത്തിന് സാധിക്കാതെ വരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അണ്ഡത്തിന്റെ ആരോഗ്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കണം. ഒാരോ പ്രായം കഴിയുന്തോറും നിങ്ങളുടെ പ്രത്യുത്പാദന ശേഷിയില്‍ വെല്ലുവിളി നിറയുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

അണ്ഡത്തിന്റെ എണ്ണം പരിശോധിക്കുന്നത്
അണ്ഡത്തിന്റെ എണ്ണം പരിശോധിക്കുന്നതും വളരെ ശ്രദ്ധിച്ച് വേണം. അതിന് നിങ്ങളെ അള്‍ട്രാ സൗണ്ട് സഹായിക്കുന്നുണ്ട്. ഈ സംഖ്യ എല്ലായ്പ്പോഴും അണ്ഡാശയത്തില്‍ സൂക്ഷിച്ചിരിക്കുന്ന അണ്ഡത്തിന്റെ എണ്ണത്തിന് ആനുപാതികമാണ്. ആന്റി-മുള്ളേരിയന്‍ ഹോര്‍മോണ്‍ (എഎംഎച്ച്) നിലയും ഫോളിക്കിള്‍ സ്റ്റിമുലേഷന്‍ ഹോര്‍മോണ്‍ (എഫ്എസ്എച്ച്) എന്നിവയുമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഇതിലൂടെ ഈ ഹോര്‍മോണിന്റെ അളവിലൂടെ നമുക്ക് ഓവേറിയന്‍ റിസര്‍വ്വിലെ അണ്ഡത്തിന്റെ എണ്ണം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

അണ്ഡത്തിന്റെ ഗുണനിലവാരം
അണ്ഡത്തിന്റെ ഗുണനിലവാരം വളരെ പ്രധാനപ്പെട്ടതാണ്. ഇതാണ് ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നത്. മികച്ച ഗുണമേന്മയുള്ള അണ്ഡമാണ് നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഗര്‍ഭം സമ്മാനിക്കുന്നത്. എന്നാല്‍ പ്രായത്തിനനുസരിച്ച് അണ്ഡത്തിന്റെ ഗുണനിലവാരവും കുറയുന്നു. ചിലരില്‍ ഇത് ജനിതകപരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് ഗര്‍ഭത്തെ ബാധിക്കുന്നു. എന്നാല്‍ അണ്ഡത്തിന്റെ എണ്ണം പരിശോധിക്കുന്നത് പോലെ അതിന്റെ ഗുണ നിലവാരം കണക്കാക്കാന്‍ സാധിക്കില്ല. എന്നാല്‍ പ്രായം കൂടുന്തോറും ഗുണം കുറയും എന്നുള്ളത് മനസ്സിലാക്കേണ്ടതാണ്.

അണ്ഡത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍
സ്ത്രീകളില്‍ അണ്ഡാരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അണ്ഡത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച ഗര്‍ഭധാരണത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മോശം ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടനേ നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഇടക്കിടെ ഒരു ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നതും നല്ലതാണ്. ഇത് രണ്ടും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ സ്വാഭാവിക ഗര്‍ഭധാരണം നടക്കുന്നു

ജീവിത ശൈലിയില്‍ മാറ്റങ്ങള്‍
ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും നമ്മള് വളരെയധികം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഉറക്കം, കൃത്യസമയത്ത് ഉണരുന്നത് എല്ലാം ശ്രദ്ധിക്കണം. ഇത് കൂടാതെ കൃത്യമായി ഭക്ഷണം കഴിക്കുന്നതിനും ആരോഗ്യമുള്ള പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. അതോടൊപ്പം തന്നെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ് എന്തുകൊണ്ടും കൃത്യമായ ആരോഗ്യപരമായ ശീലങ്ങള്‍.

ആര്‍ത്തവ വിരാമവും അണ്ഡോത്പാദനവും
സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോള്‍ അവരുടെ ഗര്‍ഭധാരണ സാധ്യത കുറയുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി അണ്ഡം നഷ്ടപ്പെടുന്നുവെങ്കിലും പലപ്പോഴും ആരോഗ്യമുള്ള അണ്ഡമായിരിക്കില്ല ഇവര്‍ക്ക് നഷ്ടമാവുന്നത്. ഇതിന്റെ ഫലമായി സ്ത്രീകളില്‍ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസം വരുന്നു. ചിലരില്‍ ഇത് കൂടുതല്‍ ദിവസങ്ങളാവുമ്പോള്‍ ചിലരില്‍ ഇത് വളരെ കുറഞ്ഞ ദിവസങ്ങളെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കാതിരിക്കുക.

എന്താണ് അണ്ഡാശയ റിസര്‍വ് ടെസ്റ്റ്?
നിങ്ങള്‍ക്ക് അണ്ഡാശയ റിസര്‍വ് കുറയുന്നുണ്ടോ എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്ന പരിശോധനയാണ് ഇത്. ഇതിന്റെ ഫലമായി നിങ്ങളുടെ രക്തപരിസോധനയും അള്‍ട്രാസൗണ്ട് പരിശോധനയും നടത്തുന്നു. എന്നാല്‍ ഇതിലൂടെ മാത്രം നിങ്ങളുടെ ഗര്‍ഭധാരണത്തെക്കുറിച്ചും ഗര്‍ഭധാരണ സാധ്യതയെക്കുറിച്ചും കൃത്യമായി പറയാന്‍ സാധിക്കില്ല. നിങ്ങള്‍ എത്രത്തോളം ആരോഗ്യത്തോടെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിച്ച് കൃത്യമായി മുന്നോട്ട് പോവുന്നുവോ അതനുസരിച്ചാണ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയും തീരുമാനിക്കപ്പെടുന്നത്.
പ്രസവമടുക്കാറായോ,
ഹോസ്പിറ്റല്‍
ബാഗ്
തയ്യാറാക്കാം:
വേണ്ടത്
ഇതെല്ലാം
most read:ഗര്‍ഭകാലം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും വ്യായാമം