For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും വ്യായാമം

|

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു സമയമാണ് ഗര്‍ഭകാലം. രോഗപ്രതിരോധ ശേഷി സ്ത്രീകളില്‍ വളരെയധികം കുറയുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഓരോ കാര്യവും ഓരോ ട്രൈമസ്റ്ററും ശ്രദ്ധയോടെ വേണം പൂര്‍ത്തീകരിക്കുന്നതിന്. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഗര്‍ഭാവസ്ഥക്ക് മുന്‍പ് നിങ്ങള്‍ വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അത് ഗര്‍ഭകാലത്തും തുടരാവുന്നതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് നിങ്ങള്‍ പുതിയതായി വ്യായാമം തുടങ്ങുമ്പോള്‍ അത് പലപ്പോഴും അപകടകരമായി മാറുന്നുണ്ട്. അതുകൊണ്ട് പതിവ് ആരോഗ്യശീലങ്ങള്‍ മുടക്കേണ്ടതില്ല.

എന്നാല്‍ ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്ന വ്യായാമങ്ങള്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ, 30 മുതല്‍ 45 മിനിറ്റ് വരെ മിതമായി ചെയ്യുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പക്ഷേ അവ എന്തൊക്കെ വ്യായാമം ആണ് എന്നതും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും രോഗപ്രതിരോധ ശേഷിയെ ഇവ എങ്ങനെ ബാധിക്കുന്നു എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഇത് കൂടാതെ ഗര്‍ഭകാലത്ത് വ്യായാമത്തിന്റെ ചില ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്നതാണ് സത്യം. ഇത് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും അതോടൊപ്പം ശ്വാസകോശത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്ത് പലപ്പോഴും ശ്വാസതടസ്സം ഉണ്ടാവുന്നുണ്ട്. ഇതിനെ ഇല്ലാതാക്കുന്നതിനും ശ്വാസോച്ഛ്വാസം കൃത്യമാക്കുന്നതിനും വ്യായാമം സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവക്കുള്ള സാധ്യത കുറക്കുന്നു. മികച്ച ദഹനത്തിന് നിങ്ങളെ സഹായിക്കുന്നുണ്ട് വ്യായാമങ്ങള്‍. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ഈ വ്യായാമം മികച്ചതാണ്.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

ഉറക്കം വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇത് കൂടാതെ നിങ്ങള്‍ക്കുണ്ടാവുന്ന ഗര്‍ഭകാല വേദനകള്‍ പ്രതിരോധിക്കുന്നതിനും മികച്ചതാണ് ദിനവും ചെയ്യുന്ന വ്യായാമങ്ങള്‍. ശരീരം കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കുന്നു. അതോടൊപ്പം ശാരീരികമായും മാനസികമായും ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുകയും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ഗര്‍ഭകാല വ്യായാമം. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷിയെ തന്നെയാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. കാരണം ഗര്‍ഭകാലം പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ കുറക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്.

വ്യായാമവും രോഗപ്രതിരോധ ശേഷിയും

വ്യായാമവും രോഗപ്രതിരോധ ശേഷിയും

വ്യായാമം ചെയ്യുന്നത് എങ്ങനെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നുള്ളത് പലര്‍ക്കും അറിയാത്ത കാര്യമാണ്. വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ നല്ലതുപോലെ പ്രവര്‍ത്തിക്കുന്നു. ഈ സമയം ശരീരത്തില്‍ രക്തയോട്ടം നല്ലതുപോലെ വര്‍ദ്ധിക്കുകയും ഇത് രോഗപ്രതിരോധ കോശങ്ങളുടെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് വഴിയാണ് ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നത്. ഇത് നിങ്ങളുടെ രോഗബാധ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് രോഗപ്രതിരോധ ശേഷിക്ക് വേണ്ടി ചെയ്യേണ്ട വ്യായാമങ്ങള്‍ എന്ന് നോക്കാം.

റിലാക്‌സേഷന്‍, ഫ്‌ലെക്‌സിബിലിറ്റി വ്യായാമങ്ങള്‍

റിലാക്‌സേഷന്‍, ഫ്‌ലെക്‌സിബിലിറ്റി വ്യായാമങ്ങള്‍

മാനസികമായും ശാരീരികമായും വളരെ മോശം അവസ്ഥയിലാണ് പലപ്പോഴും ഗര്‍ഭകാലത്ത് ചില സ്ത്രീകളെങ്കിലും ഉണ്ടായിരിക്കുക. ഈ സമയം ഉണ്ടാവുന്ന ഇത്തരം മാനസിക ശാരീരിക അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ശ്വസന വ്യായാമങ്ങള്‍, മെഡിറ്റേഷന്‍, സ്‌ട്രെച്ചിംങ് വ്യായാമങ്ങള്‍, യോഗ എന്നിവയെല്ലാം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ നാം ചെയ്യുന്ന ശ്വസന വ്യായാമങ്ങള്‍ നിങ്ങളുടെ കൂടുതലുള്ള രക്തസമ്മര്‍ദ്ദം കുറക്കുകയും ശ്വാസകോശത്തിന്റെ ആരോഗ്യവും കപ്പാസിറ്റിയും വര്‍ദ്ധിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വ്യായാമങ്ങള്‍ ശീലിക്കാവുന്നതാണ്.

എയറോബിക് വ്യായാമങ്ങള്‍ അല്ലെങ്കില്‍ കാര്‍ഡിയോ വ്യായാമങ്ങള്‍

എയറോബിക് വ്യായാമങ്ങള്‍ അല്ലെങ്കില്‍ കാര്‍ഡിയോ വ്യായാമങ്ങള്‍

ഈ വ്യായാമങ്ങളും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇവയും ശ്വാസതടസ്സത്തേയും ശ്വസന കപ്പാസിറ്റിയും വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഗര്‍ഭകാലത്തുണ്ടാവുന്ന അമിത ഭാരത്തെ കുറക്കുന്നതിനും ഈ വ്യായാമം നല്ലതാണ്. ഇത് കൂടാതെ ഹൃദയധമനികളുടെ പ്രവര്‍ത്തനം മികച്ചതാക്കുകയും ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ എയറോബിക് വ്യായാമം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ കൂടിയ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, പ്രമേഹം എന്നിവയെല്ലാം കുറക്കുന്നതിനും കൃത്യമാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

എയറോബിക് വ്യായാമങ്ങള്‍ അല്ലെങ്കില്‍ കാര്‍ഡിയോ വ്യായാമങ്ങള്‍

എയറോബിക് വ്യായാമങ്ങള്‍ അല്ലെങ്കില്‍ കാര്‍ഡിയോ വ്യായാമങ്ങള്‍

നടക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. വേഗത്തില്‍ നടക്കുന്നത് എന്തുകൊണ്ടും നമ്മുടെ രോഗപ്രതിരോധ ശേഷിക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. കാരണം വേഗത്തിലുള്ള നടത്തം രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആന്റിബോഡികളെ സജീവമാക്കുകയും ചെയ്യുന്നുണ്ട്. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് ലളിതവും എളുപ്പത്തിലുമുള്ള നടത്തം നല്ലതാണ്. ഇത് നല്ലൊരു കാര്‍ഡിയോ വ്യായാമമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രാവിലേയൊ വൈകുന്നേരമോ അരമണിക്കൂറെങ്കിലും ചുരുങ്ങിയത് നടക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ശാരീരികമായി ഫിറ്റ് ആണ് എന്നുണ്ടെങ്കില്‍ നീന്തല്‍, സൈക്ലിംഗ്, നൃത്തം എന്നിവയും നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

എന്നാല്‍ ഗര്‍ഭകാലത്ത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്നുള്ളത് നമുക്ക് നോക്കാം. വ്യായാമം ചെയ്യുമ്പോള്‍ ഗര്‍ഭകാലത്ത് ഇക്കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്. സാവധാനം വേണം വ്യായാമം ചെയ്യുന്നതിന്. ഇത് കൂടാതെ അമിതമായി വ്യായാമം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ വ്യായാമത്തിന് മുന്‍പ് ആവശ്യത്തിന് വെള്ളം കുടിക്കണം. മാനസികമായും ശാരീരികമായും സന്തോഷത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം.

തക്കാളിപ്പനി കുട്ടികളില്‍ പിടിമുറുക്കുന്നു: ശ്രദ്ധിക്കണം ഓരോ ലക്ഷണവുംതക്കാളിപ്പനി കുട്ടികളില്‍ പിടിമുറുക്കുന്നു: ശ്രദ്ധിക്കണം ഓരോ ലക്ഷണവും

നവജാത ശിശുക്കളില്‍ ചര്‍മ്മം ഇളകി വരുന്നത് എന്തുകൊണ്ട്, കാരണവും പരിഹാരവുംനവജാത ശിശുക്കളില്‍ ചര്‍മ്മം ഇളകി വരുന്നത് എന്തുകൊണ്ട്, കാരണവും പരിഹാരവും

English summary

Exercise To Boost Immunity While Pregnant In Malayalam

Here in this article we are sharing some exercise to boost immunity during pregnant in malayalam. Take a look.
Story first published: Friday, May 13, 2022, 14:11 [IST]
X
Desktop Bottom Promotion