For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

28 ദിന ആര്‍ത്തവം 14-ാം ദിനം ഓവുലേഷന്‍ എന്നിട്ടും ഗര്‍ഭിണിയാവുന്നില്ല: ഇതാണ് കാരണം

|

ഇംപ്ലാന്റേഷന്‍ എന്ന വാക്ക് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് ഇത്, എന്തൊക്കെയാണ് ഇംപ്ലാന്റേഷനില്‍ നിന്ന് മനസ്സിലാക്കേണ്ടത്, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് പ്രധാനമാണ്. ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അണ്ഡവും ബീജവും സംയോജിക്കുകയു അത് ബീജസങ്കലനത്തിന് ശേഷം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് വളരുകയും ചെയ്യുന്ന അവസ്ഥയെയാണ് ഇംപ്ലാന്റേഷന്‍ എന്ന് പറയുന്നത്. ആരോഗ്യകരമായ ഒരു ഗര്‍ഭകാലത്തിന് ഇംപ്ലാന്റേഷന്‍ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തില്‍ ഇംപ്ലാന്റേഷന്‍ നടന്ന് കഴിയുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണുന്നുണ്ട്. വിജയകരമായ ഇംപ്ലാന്റേഷന്റെ പ്രധാന ലക്ഷണങ്ങളില്‍ ചിലതാണ് സപോട്ടിംങ്, ഇത് കൂടാതെ വയറു വേദന, വയറ് വീര്‍ത്തത് പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍.

 Unsuccessful Implantation

എന്നാല്‍ ആര്‍ത്തവത്തിന് മുന്നോടിയായും ചിലരില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതിനെ പ്രിമെന്‍സ്ട്രുവല്‍ സിന്‍ഡ്രോം എന്നാണ് പറയുന്നത്. എന്നാല്‍ നമ്മുടെ സാധാരണ ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പാണ് ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നത്. എന്നാല്‍ ചില സ്ത്രീകളില്‍ ഇംപ്ലാന്റേഷന്‍ വിജയകരമായി പൂര്‍ത്തിയാവുന്നില്ല. എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇംപ്ലാന്റേഷന് തടസ്സം നില്‍ക്കുന്ന ചില കാരണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ചും ഇംപ്ലാന്റേഷന്റെ പരാജയത്തെക്കുറിച്ചും നമുക്ക് നോക്കാം.

 ഇംപ്ലാന്റേഷന്‍ പരാജയെപ്പടുന്നതിന്റെ കാരണങ്ങള്‍

ഇംപ്ലാന്റേഷന്‍ പരാജയെപ്പടുന്നതിന്റെ കാരണങ്ങള്‍

എന്തുകൊണ്ടാണ് ഇംപ്ലാന്റേഷന്‍ വിജയിക്കാത്തത്, എന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് നോക്കാം. ചിലരില്‍ എന്ത് മുന്‍കരുതലുകള്‍ എടുത്താലും ബീജസങ്കലനത്തിന് ശേഷം ഇംപ്ലാന്റേഷന്‍ നടക്കുകയില്ല. ഇതില്‍ പലപ്പോഴും ഭ്രൂണത്തിന്റെ ഗുണനിലവാരമില്ലായ്മ ഒരു പ്രധാന കാരണം. അണ്ഡത്തിന്റേയോ ബീജത്തിന്റേയോ ആരോഗ്യമില്ലായ്മ പലപ്പോഴും ഭ്രൂണത്തിന്റെ ഗുണനിലവാരം കുറക്കുന്നു. ഇത് പലപ്പോഴും ഇംപ്ലാന്റേഷന്‍ പരാജയപ്പെടുന്നതിലേക്ക് എത്തിക്കുന്നു. ഇത് കൂടാതെ സ്ത്രീകളില്‍ ഉണ്ടാവുന്ന ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങളും ശ്രദ്ധിക്കണം. ഗര്‍ഭാശയത്തിലെ ചില തകരാറുകള്‍ നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം ഇംപ്ലാന്റേഷന്‍ നടന്ന് കഴിഞ്ഞ് ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ ചേരണം, എന്നാല്‍ ഗര്‍ഭാശയത്തിന്റെ തകരാറ് നിമിത്തം ഇത് സംഭവിക്കുന്നില്ല.

ഇംപ്ലാന്റേഷന്‍ പരാജയെപ്പടുന്നതിന്റെ കാരണങ്ങള്‍

ഇംപ്ലാന്റേഷന്‍ പരാജയെപ്പടുന്നതിന്റെ കാരണങ്ങള്‍

ക്രോമസോം പ്രശ്‌നങ്ങളും ഇത്തരം പ്രതിസന്ധികളിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് അത് നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ വിജയകരമായ ഇംപ്ലാന്റേഷനിലേക്ക് എത്തിക്കുന്നില്ല. അണ്ഡത്തിനോ ബീജത്തിനോ ഏതെങ്കിലും ഒന്നിന് ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ഇംപ്ലാന്റേഷനെ പ്രശ്‌നത്തിലാക്കുന്നു. ഇത് കൂടാതെ പ്രായവും ഒരു പ്രധാന ഘടകം തന്നെയാണ്. സ്ത്രീകളില്‍ 35-ന് ശേഷം അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നു. ഇത് ഇംപ്ലാന്റേഷന്‍ പരാജയപ്പെടുന്നതിന് കാരണമാകാം. അണ്ഡത്തിന്റെ മാത്രമല്ല ബീജത്തിന്റെ ചലനശേഷിയില്ലായ്മ, എണ്ണത്തില്‍ കുറവ്, ആരോഗ്യമില്ലായ്മ എന്നിവയെല്ലാം ഇംപ്ലാന്റേഷന്‍ കൃത്യമായി നടക്കാത്തതിന്റെ പ്രധാന കാരണങ്ങള്‍ തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധ തുടക്കം മുതല്‍ തന്നെ വേണം.

ഇംപ്ലാന്റേഷന്‍ പരാജയെപ്പടുന്നതിന്റെ കാരണങ്ങള്‍

ഇംപ്ലാന്റേഷന്‍ പരാജയെപ്പടുന്നതിന്റെ കാരണങ്ങള്‍

ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും ഇംപ്ലാന്റേഷനെ സ്വാധീനിക്കുന്നു. നിങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ അല്ല ജീവിക്കുന്നത് എന്നുണ്ടെങ്കില്‍ അവരില്‍ ഇംപ്ലാന്റേഷന്‍ പരാജയപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ പലപ്പോഴും ഗര്‍ഭധാരണം പരാജയപ്പെടുന്നതിനോ ഇംപ്ലാന്റേഷന്‍ നടക്കാതിരിക്കുന്നതിനോ ഉള്ള കാരണമായി മാറുന്നു. ശരീരഭാരവും, പുകവലിയും മദ്യപാനവും എല്ലാം സ്ത്രീയും പുരുഷനും ഒരുപോലെ ഉപേക്ഷിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇംപ്ലാന്റേഷന്‍ വിജയകരമായയി നടക്കണം എന്നില്ല.

പരാജയപ്പെട്ടെന്ന് മനസ്സിലാക്കാന്‍

പരാജയപ്പെട്ടെന്ന് മനസ്സിലാക്കാന്‍

ഇംപ്ലാന്റേഷന്‍ വിജയകരമായിരുന്നില്ല എന്ന് എങ്ങനെ ഗര്‍ഭധാരണം പ്രതീക്ഷിച്ച് ഇരിക്കുന്നവര്‍ക്ക് മനസ്സിലാക്കാം എന്ന് നോക്കാം. നിങ്ങള്‍ക്ക് ഇപ്പോള്‍ വിജയകരമായ ഇംപ്ലാന്റേഷന്‍ ആണ് നടന്നത് എങ്കില്‍ ഇവരില്‍ സ്‌പോട്ടിംങ്, മലബന്ധം, സ്തനങ്ങളില്‍ ആര്‍ദ്രത എന്നിവ ഉണ്ടാവുന്നു എന്നാല്‍ നിങ്ങളില്‍ ഇംപ്ലാന്റേഷന്‍ നടന്നിട്ടില്ല അത് പരാജയമാണെന്നത് പലപ്പോഴും തിരിച്ചറിയാന്‍ അല്‍പം പ്രയാസമാണ്. ആര്‍ത്തവം ഉണ്ടാവുന്നത് തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം. സാധാരണ ഇംപ്ലാന്റേഷന്‍ നടന്ന് കഴിഞ്ഞാല്‍ ഉണ്ടാവുന്ന സ്‌പോട്ടിംങ് എന്നത് വളരെ കുറവായിരിക്കും. മാത്രമല്ല ഇത് അടുത്ത ദിവസം കുറയുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം ആര്‍ത്തവമാണ് എന്നുണ്ടെങ്കില്‍ അവരില്‍ സ്‌പോട്ടിംങിന് ശേഷം അടുത്ത ദിവസം തന്നെ രക്തസ്രാവം ആരംഭിക്കുന്നു.

പരാജയപ്പെട്ടെന്ന് മനസ്സിലാക്കാന്‍

പരാജയപ്പെട്ടെന്ന് മനസ്സിലാക്കാന്‍

മറ്റൊരു ലക്ഷണമാണ് ഗര്‍ഭപരിശോധന ഫലം നെഗറ്റീവ് ആവുന്നത്. പലപ്പോഴും ആര്‍ത്തവം നഷ്ടപ്പെടുകയും ഇംപ്ലാന്റേഷന്‍ പരാജയപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ ഉടനേ തന്നെ പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നു. എന്നാല്‍ ഈ ടെസ്റ്റ് ഫലം പലപ്പോഴും നെഗറ്റീവ് ആവുന്നു. എച്ച് സി ജി ഹോര്‍മോണ്‍ ആണ് ഗര്‍ഭപരിശോധന പോസിറ്റീവ് ആക്കുന്നത്. എന്നാല്‍ ഇംപ്ലാന്റേഷന്‍ നടന്ന് ഭ്രൂണം ഗര്‍ഭാശയത്തില്‍ പറ്റിപ്പിടിച്ചാല്‍ മാത്രമേ എച്ച് സി ജി ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുള്ളൂ. ഇതിന്റെ അഭാവം ഉണ്ടെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ക്ക് ഇംപ്ലാന്റേഷന്‍ വിജയകരമായി പൂര്‍ത്തിയായിട്ടില്ല എന്നതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭധാരണ പ്രതീക്ഷയുള്ള ഓവുലേഷന് ശേഷമുള്ള രണ്ടാഴ്ച: സാധ്യത വര്‍ദ്ധിപ്പിക്കും യോഗഗര്‍ഭധാരണ പ്രതീക്ഷയുള്ള ഓവുലേഷന് ശേഷമുള്ള രണ്ടാഴ്ച: സാധ്യത വര്‍ദ്ധിപ്പിക്കും യോഗ

ശവാസനം വെറും കിടപ്പ് മാത്രമല്ല: അനേകം ഫലങ്ങള്‍ നിങ്ങള്‍ക്ക്ശവാസനം വെറും കിടപ്പ് മാത്രമല്ല: അനേകം ഫലങ്ങള്‍ നിങ്ങള്‍ക്ക്

English summary

Symptoms of Unsuccessful Implantation of Fertilized Egg In Malayalam

Here in this article we have listed some symptoms of failed implantation of fertilize egg in malayalam. Take a look.
Story first published: Tuesday, January 3, 2023, 17:57 [IST]
X
Desktop Bottom Promotion