For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 3 യോഗാസനങ്ങള്‍ പ്രസവം എളുപ്പമാക്കും കുഞ്ഞും സ്മാര്‍ട്ടാവും

|

ഗര്‍ഭിണികള്‍ യോഗ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില യോഗാസനങ്ങള്‍ ഗര്‍ഭകാലത്തുണ്ട്. ഗര്‍ഭകാലം ആവശ്യത്തിന് വിശ്രമവും വ്യായാമവും എല്ലാം അത്യാവശ്യമാണ്. പ്രത്യേകിച്ച് യോഗ പോലുള്ള വ്യായാമങ്ങള്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് മാത്രമല്ല പ്രസവം എളുപ്പത്തിലാക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ചില യോഗ പോസുകള്‍ ഉണ്ട്.

pregnancy yoga

ഗര്‍ഭിണികള്‍ യോഗ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭകാലയോഗ സഹായിക്കുന്നു. ഗര്‍ഭിണികളില്‍ സെക്കന്റ് ട്രൈമസ്റ്ററില്‍ എന്തൊക്കെ യോഗ പോസുകള്‍ ചെയ്യണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ബദ്ധ കോണാസനം

pregnancy yoga

ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് ബദ്ധകോണാസനം അഥവാ ബട്ടര്‍ഫ്‌ളൈ സ്‌ട്രെച്ച്. ഇത് നിങ്ങളുടെ ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അവയവങ്ങളെ ഉത്തേജിപ്പിക്കുകയും അത്യാവശ്യം വിശ്രമം നല്‍കുകയും ചെയ്യുന്നതിന് ബദ്ധകോണാസനം സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന് നല്ല വഴക്കം നല്‍കുകയും ഇത് ശരീരത്തെ പ്രസവത്തിനായി ശരീരം ഒരുക്കുകയും ചെയ്യുന്നു. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും ഈ യോഗാസനം സഹായിക്കുന്നു.

ചെയ്യേണ്ടത് എങ്ങനെ?

pregnancy yoga

നിങ്ങള്‍ ബദ്ദകോണാസനം ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. അതിന് വേണ്ടി ഒരു യോഗ മാറ്റ് വിരിച്ച് അതില്‍ കാലിന്റെ പാദഭാഗം ഒരുമിച്ച് ചേര്‍ത്ത് ചിത്രത്തില്‍ കാണുന്നത് പോലെ ഇരിക്കുക. പാദങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് കാലുകള്‍ രണ്ടും ഇടുപ്പിനോട് ചേര്‍ത്ത് വെക്കുക. ശേഷം നിങ്ങളുടെ നട്ടെല്ല് പതുക്കെ മുന്നോട്ട് കുനിയുക. നിങ്ങള്‍ നട്ടെല്ല് കുനിക്കുമ്പോള്‍ പിന്‍ഭാഗം തറയില്‍ ഉറപ്പിച്ച് വെക്കേണ്ടതാണ്. ഒരുമിനിറ്റ് ഈ സ്ഥാനത്ത് തുടരേണ്ടതാണ്. അതിന് ശേഷം വീണ്ടും പൂര്‍വ്വ സ്ഥാനത്തേക്ക് വരുക. ഇത് 2-4 തവണ വരെ ആവര്‍ത്തിക്കാവുന്നതാണ്.

ബാലാസനം

pregnancy yoga

ബാലാസനം ചെയ്യുന്നതും സെക്കന്റ് ട്രൈമസ്റ്ററില്‍ മികച്ചതാണ്. ഇത് നിങ്ങളുടെ തോളുകള്‍, നെഞ്ച്, ഇടുപ്പുകള്‍ എന്നിവക്ക് ഗുണം നല്‍കുന്നതാണ്. ഇത് പ്രസവ വേദന ലഘൂകരിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എപ്പോഴും ഈ ആസനം ചെയ്യാവുന്നതാണ് എന്നതാണ്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ യോഗാസനം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചെയ്യേണ്ടത് എങ്ങനെ?

pregnancy yoga

യോഗാസനത്തില്‍ ബാലാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം തറയില്‍ ഇരിക്കുക. അതിന് ശേഷം മുട്ടുകുത്തി നിതംബം തറയില്‍ സ്പര്‍ശിച്ച് ഇരിക്കണം. പിന്നീട് കാല്‍മുട്ട് വീതിയില്‍ വെക്കുക. ഇടുപ്പ് കണങ്കാലില്‍ ഉറപ്പിച്ച് വെക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് നിങ്ങള്‍ പതിയേ മുന്നോട്ട് കുനിയുക. അതിന് ശേഷം കൈകള്‍ മുഴുവനായി മുന്നോട്ട് നീക്കുന്നതിന് ശ്രദ്ധിക്കണം. ഈ പോസ് ഒരു പത്ത് മിനിറ്റ് തുടരേണ്ടതാണ്.

ത്രികോണാസനം

pregnancy yoga

നിങ്ങള്‍ക്ക് ഗര്‍ഭകാലത്തിന്റെ സെക്കന്റ് ട്രൈമസ്റ്ററില്‍ ചെയ്യാവുന്ന പോസ് ആണ് ത്രികോണാസനം. ഇത് നിങ്ങളുടെ ശരീരത്തിന്റെ പിരിമുറുക്കം കുറക്കുകയും മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ബാലന്‍സ് നല്‍കുന്നതിനും ഈ പോസ് സഹായിക്കുന്നു. പ്രസവ സമയം കുറക്കുന്നതിനും ആരോഗ്യത്തോടെയുള്ള പ്രസവത്തിനും ത്രികോണാസനം സഹായിക്കുന്നു.

ചെയ്യേണ്ടത് എങ്ങനെ?

pregnancy yoga

നിങ്ങള്‍ ഒരു യോഗമാറ്റില്‍ നിവര്‍ന്ന് നില്‍ക്കുക. പിന്നീട് വലത് കാല്‍ വലത് ഭാഗത്തേക്ക് നാലടി അകലത്തില്‍ വെക്കുക. അതിന്‌ശേഷം ഇടത് കാല്‍ അല്‍പം മുന്നോട്ട് വെക്കുക. ഇടത് കാല്‍മുട്ടിന് വളവില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ശേഷം കൈ രണ്ടും ഷോള്‍ഡല്‍ ലെവലില്‍ പിടിക്കുക. അതിന് ശേഷം സാവധാനം വലത് ഭാഗത്തേക്ക് ചരിഞ്ഞ് വലത് കാലിനോട് ചേര്‍ന്ന് വലത് കൈ നിവര്‍ത്തി വെക്കുക. ഇടത് കൈ തലക്ക് മുകളിലേക്ക് നിവര്‍ത്തുക. നിങ്ങളുടെ ദൃഷ്ടി ഇടത് കൈയ്യിന് മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. ഈ പോസ് 30 സെക്കന്‍ഡ് പിടിക്കുക. പിന്നീട് പൂര്‍വ്വ സ്ഥിതിയിലേക്ക് വന്ന് മറുവശത്തും ഇതേ പോസ് ആരംഭിക്കുക.

ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതും

pregnancy yoga

നിങ്ങള്‍ ഗര്‍ഭകാലത്ത് യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് തീവ്രമായ ബാക്ക്‌ബെന്‍ഡുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ അതികഠിനമായി ശരീരം വളക്കുന്നതും മുന്നോട്ടുള്ള വളവുകളും ഒഴിവാക്കേണ്ടതാണ്. ഇതല്ലാതെ ചാടുന്നതും മലര്‍ന്ന് കിടക്കുന്നതുമായ പോസുകള്‍ ഒഴിവാക്കണം.

ഭുജംഗാസനം: നട്ടെല്ലിന്റെ ഉറപ്പിനും കരുത്തിനും ഇതിലും മികച്ച യോഗാസനമില്ലഭുജംഗാസനം: നട്ടെല്ലിന്റെ ഉറപ്പിനും കരുത്തിനും ഇതിലും മികച്ച യോഗാസനമില്ല

most read: ശലഭാസനത്തില്‍ മാറാത്ത നടുവേദനയില്ല: എത്ര കഠിനമെങ്കിലും വേദന മാറ്റാം

English summary

Special Yoga Poses For Your Second Trimester In Malayalam

Here in this article we are sharing some best yoga poses for second trimester in malayalam. Take a look
Story first published: Wednesday, November 23, 2022, 20:50 [IST]
X
Desktop Bottom Promotion